സ്വാതിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

July 14th, 2012

swathi-krishna-epathram

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.

കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയ‌വ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലിനജലം നിറച്ച ടാങ്കറുകള്‍ പിടിച്ചെടുത്തു

April 19th, 2012

drinking-water-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ വ്യാപകമായി മലിന ജലം നിറച്ച് വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ടാങ്കര്‍ ലോറികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. കാക്കനാട് വാഴക്കാല പള്ളിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വെള്ളം നിറച്ച ഉറവിടം സംബന്ധിച്ച രേഖകള്‍ ഒന്നുമില്ലാത്ത ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ വിവിധ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പെരിയാറില്‍ നിന്നും മറ്റ് പൊതുജലാശയങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. രാത്രി 10ന് ശേഷമുള്ള കുടിവെള്ളം വിതരണവും നിരോധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വന്ധ്യതാ ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം

February 26th, 2012

blood-transfusion-epathram

തിരുവനന്തപുരം : ആറ്റിങ്ങല്‍ സമദ്‌ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണമടഞ്ഞത് ചികിത്സയിലെ പിഴവ് മൂലമാണെന്ന് കണ്ടെത്തിയ കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ യുവതിയുടെ ബന്ധുക്കള്‍ക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

2002 സെപ്തംബര്‍ 4 നാണ് രക്തം നല്‍കിയതിലെ അപാകത മൂലം യുവതി മരണമടഞ്ഞത്. ഓഗസ്റ്റ്‌ 1ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് പ്രവേശിക്കപ്പെട്ട യുവതിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ഇവരെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ അടിയന്തിരമായി മാറ്റുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിനകം യുവതി മരണമടയുകയായിരുന്നു.

ഓ നെഗറ്റിവ് രക്ത ഗ്രൂപ്പ്‌ ഉള്ള യുവതിക്ക്‌ ആശുപത്രിയില്‍ നിന്നും ഗ്രൂപ്പ്‌ മാറി ബി നെഗറ്റിവ് രക്തം നല്‍കിയതാണ് യുവതി മരിക്കാന്‍ ഇടയായത് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇരു ആശുപത്രികളും ചേര്‍ന്ന് സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

സമദ്‌ ആശുപത്രി ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ നില തൃപ്തികരമായിരുന്നു. രാത്രി 8:30ക്ക് രക്തം നല്‍കിയ യുവതിക്ക്‌ അര മണിക്കൂറിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പുലര്‍ച്ചെ 1:30ക്ക് യുവതിയെ കിംസ് ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു. എന്നാല്‍ രോഗി ഡിസ്സെമിനേറ്റഡ് ഇന്‍ട്രാ വാസ്ക്കുലര്‍ കൊയാഗുലേഷന്‍ എന്ന ഒരു സങ്കീര്‍ണ്ണത മൂലമാണ് മരണമടഞ്ഞത് എന്നും ഇതില്‍ ആശുപത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ ആവുമായിരുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ രക്തം നല്‍കിയതിനു ശേഷം റിയാക്ഷന്‍ ഉണ്ടായാല്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തി. എതിര്‍ രക്തവാഹിനിയില്‍ നിന്നും രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ച് റിയാക്ഷന്റെ കാരണം കണ്ടു പിടിക്കാന്‍ ആശുപത്രി ശ്രമിച്ചില്ല. നല്‍കിയ രക്തത്തിന്റെ ബാക്കി രക്ത ബാങ്കില്‍ തിരികെ നല്‍കി അന്വേഷിക്കാനും ഇവര്‍ തയ്യാറായില്ല. ആശുപത്രി രേഖകളില്‍ ശീതീകരണിയില്‍ നിന്നും രക്തം എടുത്ത്‌ ആരാണ് എന്നോ രക്തം സൂക്ഷിക്കുന്ന സഞ്ചി മാറി പോയതാണോ എന്നോ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്

February 5th, 2012

vs-achuthanandan-shunned-epathram
കൊച്ചി : നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. നഴ്സുമാര്‍ക്കെതിരെ വിവിധ ആശുപത്രി മാനേജ്മെന്‍റുകള്‍ നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് ഇവര്‍ നടത്തുന്ന സമരം  ന്യായമായ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. സമാധാനപരമായി സമരം ഇവരെ ആശുപത്രി മാനേജ്മെന്‍റുകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ഇതൊക്കെ നോക്കി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍  ശമ്പളവര്‍ധനക്കായി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്‍റിനും സര്‍ക്കാറിനും കത്തയക്കും. ഇക്കാര്യത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആശുപത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതൈന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

38 of 441020373839»|

« Previous Page« Previous « യേശു വിമോചന നായകനെന്ന് വി എസ്
Next »Next Page » കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ ഒന്നിലധികം: വെള്ളാപ്പള്ളി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine