വി. എസിനെതിരെ നടപടിയില്ല. പി. ബി. കേരളകാര്യത്ത്തില്‍ നേരിട്ടിടപെടുന്നു

August 8th, 2011

vs-achuthanandan-epathram

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്കു ലംഘിച്ച്‌ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയ വി.എസ്‌. അച്യുതാനന്ദനെതിരേ ഇനി അച്ചടക്ക നടപടിയില്ല എന്ന് പ്രകാശ്‌ കാരാട്ട് വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ കാര്യത്തില്‍ ഇനി മുതല്‍ പി. ബി. നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി അച്ചടക്ക നടപടിയല്ല കേരളത്തിലെ പാര്‍ട്ടിയില്‍ വേണ്ടതെന്നു സി.പി.എം കേന്ദ്ര നേതൃത്വം. അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നു കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ തീരുമാനിച്ചു. വി.എസിനെതിരേ ഏതെങ്കിലും രീതിയിലുള്ള അച്ചടക്ക നടപടി ഉണ്ടാവില്ലെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തന്നെയാണ്‌ വ്യക്‌തമാക്കിയത്‌. കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്‌തു പരിഹാരം കണ്ടെത്തേണ്ടെന്നും പി.ബിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രശ്‌നങ്ങള്‍ കേരളത്തില്‍തന്നെ പരിഹരിക്കാമെന്നുമാണ്‌ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്‌. പാര്‍ട്ടി സമ്മേളനത്തിനുളള പൊതു മാര്‍ഗരേഖയല്ലാതെ കേരളത്തിനു മാത്രമായി ഇത്തവണ മാര്‍ഗരേഖ വേണ്ടെന്നും തീരുമാനമായി. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അടുത്ത വര്‍ഷം ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോടു നടത്തും. പി. ബിയുടെ ഈ ശക്തമായ ഇടപെടല്‍ വരും കാലങ്ങളില്‍ പാര്‍ട്ടിക്കകത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചേക്കു മെന്നാണ് കരുതുന്നത് സംസ്‌ഥാനത്ത്‌ വിഭാഗീയത രൂക്ഷമായിട്ടുണ്ടെന്ന്‌ പാര്‍ട്ടി വിലയിരുത്തിയെങ്കിലും അത്‌ കേരളത്തില്‍ തന്നെ പരിഹരിച്ചാല്‍ മതിയെന്നാണു തീരുമാനം. കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിലേതുപോലെ ഇത്തവണ കേരളത്തിനു മാത്രമായി മാര്‍ഗരേഖ വേണ്ടെന്നും തീരുമാനമുണ്ട്‌. കഴിഞ്ഞ തവണ മാര്‍ഗരേഖ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ സമവായത്തിലാണ്‌ സമ്മേളനം നടന്നത്‌. ഇത്തവണ വിഭാഗീയത രൂക്ഷമാണെങ്കിലും മാര്‍ഗരേഖയില്ലാതെ തന്നെ സമ്മേളനം നടത്തണമെന്നുമാണ് തീരുമാനം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് നിരോധനം

August 8th, 2011

kerala-police-epathram

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ നിശ്ചയിച്ച ഫ്രീഡം പരേഡ് ജില്ലാ കളക്ടര്‍ എം. സി. മോഹന്‍‌ദാസ് നിരോധിച്ചു. ഫ്രീഡം പരേഡ് സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇതനുസരിച്ച് 15 ദിവസത്തേക്ക് പരേഡിനു നിരോധന മുണ്ടായിരിക്കും.

-

വായിക്കുക: ,

1 അഭിപ്രായം »

“ബെര്‍ളിന്റെ” വീട് സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി

August 5th, 2011

തിരുവനന്തപുരം: ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി. വിവാഹം, മരണം, അസുഖം തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് പുറത്താക്കിയവരെന്നോന്നും നോക്കാതെ തന്നെ തങ്ങളെല്ലാം പങ്കെടുക്കാറുണ്ടെന്ന് വി.എസ്. പിണറായിയുടെ മകളുടെ വിവാഹത്തിന് എം.വി.രാഘവനും, ബി.ജെ.പിയുടെ സി.കെ.പത്മനാഭനും, എം.എം.ലോറന്‍സും താനുമെല്ലാം പങ്കെടുത്തിട്ടുണ്ടെന്നും. കൂത്തുപറമ്പില്‍ അഞ്ചുപേരെ കൊലപ്പെടുത്തുന്നതില്‍ നേതൃത്വം കൊടുത്ത ആളാണ് എം.വി.രാഘവന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി.എസ്. സന്ദര്‍ശിച്ചതിനെതിരെ കഴിഞ്ഞ ദിവസം എം.എം. ലോറന്‍സ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്ളില്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെ വി.എസിന്റെ സന്ദര്‍ശനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാരിസ് അബൂബക്കറിനൊപ്പം ലീഗ് നേതാക്കള്‍ വേദിപങ്കിട്ടു

July 28th, 2011

മദ്രാസ്: വിവാദ വ്യവസായി ഫാരിസ് അബൂക്കര്‍ അധ്യക്ഷനായ വേദിയില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സനും പങ്കെടുത്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു. മദ്രാസില്‍ നടന്ന ഒരു പരിപാടിയിലാണ് ഇവര്‍ വേദി പങ്കിട്ടത്. ഫാരിസിസിനെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്നും അറിഞ്ഞെടത്തോളം അദ്ദേഹം വെറുക്കപ്പെടേണ്ടവനല്ലെന്നും ചടങ്ങിനിടെ എം.എം.ഹസ്സന്‍ പറഞ്ഞു. ഫാരിസിന്റെ പേരില്‍ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടെന്നും ആ നിലക്ക് അയാള്‍ “വെറുക്കപ്പെട്ടവന്‍“ ആണെന്നും വി.എസ്. അച്ച്യുതാനന്ദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. എല്‍ ‍.ഡി.ഫ് ഭരണകാലത്ത് പിണറായി വിജയന്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും ഫാരിസുമായി ബന്ധമുണ്ടെന്ന് ലീഗ് നേതാക്കളടക്കം പല യു.ഡി.എഫ് നേതാക്കളും ആരോപിക്കുകയുണ്ടായി. അന്ന് യൂത്ത്‌ ലീഗ് പ്രസിഡന്റ് ആയിരുന്ന കെ.എം ഷാജി എം.എല്‍ എ ഫാരിസ്‌ അബൂബക്കറിന് എതിരെ ശക്തമായി രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് പാണക്കാട് ഹൈദരലിശിഹാബ്‌ തങ്ങളും, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ ഉള്ളവര്‍ ഫാരിസ്‌ തന്നെ സംഘാടകനായ പരിപാടിയില്‍ ഫാരിസിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പറ്റി നല്ല വക്കുകള്‍ പറയുകയും ചെയ്തത് ലീഗിനുള്ളില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.എം.താജ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

July 27th, 2011

p.m.taj-epathram

കോഴിക്കോട്: കേരളത്തിന്റെ സഫ്ദര്‍ ഹഷ്മി എന്നറിയപ്പെടുന്ന പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം താജിന്റെ അനുംസരണ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കമായി.  തെരുവുനാടകങ്ങളോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. 27 മുതല്‍ 30 വരെ നീളുന്നതാണ് അനുസ്മരണ പരിപാടികള്‍. നാടകങ്ങള്‍, അനുസ്മരണ പരിപാടികള്‍, മുഖാമുഖം, നാടകപ്രവര്‍ത്തകരുടെ കൂട്ടായമ, കുട്ടികളുടെ നാടകാവതരണം തുടങ്ങി വിപുലമായ പരിപാടികളാണ് താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ചിട്ടുള്ളത്.  28 നു വൈകുന്നേരം സെന്‍‌ട്രല്‍ ലൈബ്രറി ഹാള്‍ പരിസരത്ത് അനുസ്മരണം നടക്കും.

1956 ജനുവരി 3ന് പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം.താജ് കോഴിക്കോട്ടെ ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ നാടകങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിലനിന്നിരുന്ന നാടക സങ്കല്പങ്ങളില്‍ നിന്നും വിഭിന്നമായി ജനകീയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരുവു നാടകങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന രീതിയിലായിരുന്നു താജിന്റെ നാടകങ്ങള്‍. അമ്മാവനും പ്രമുഖ നാടക കൃത്തുമായിരുന്ന കെ.ടി.മുഹമ്മദിന്റേതില്‍ നിന്നും വിഭിന്നമായി തെരുവുനാടക പ്രസ്ഥാനത്തിന്റെ വേറിട്ട വഴിയിലൂടെയായിരുന്നു താജ് ആദ്യകാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസ്സില്‍ 1977-ല്‍ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ പെരുമ്പറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രെഹതിന്റേയും ഗ്രോട്ടോവ്സ്കിയുടേയും മറ്റും നാടക സങ്കല്പങ്ങള്‍ താജിന്റെ നാടകങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സോ പ്രചോദനമോ ആയിത്തീര്‍ന്നിട്ടുണ്ട്. കനലാട്ടം എന്ന നാടകം ഇതിന്റെ സാക്ഷ്യമാണ്. തുടര്‍ന്ന് വന്ന രാവുണ്ണിയെന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്കെണിയില്‍ കുടുങ്ങി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയെ വരച്ചുകാട്ടിയ ആ നാടകം ഇന്നും പ്രസക്തമാണ്. കുടുക്ക, കുടിപ്പക, കണ്‍കെട്ട്, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ മറ്റു രചകളില്‍ ചിലതാണ്. രചയിതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. 1979-ല്‍ “കനലാട്ടം“ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താജ് “യുവധാര” എന്ന മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവുനാടകങ്ങളിലൂടെ  കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍  1990- ജൂലൈ 29ന്  അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി
Next »Next Page » ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine