എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

August 2nd, 2018

mk-muneer-epathram
തിരുവനന്തപുരം: യു. ഡി. എഫ്. ഏകോപന സമിതി യിൽ നിന്ന് രാജി വെക്കുന്നതിനു മുമ്പ് വി. എം. സുധീരൻ ഘടക കക്ഷി കളു മായി ആലോചി ക്കേണ്ടി യിരുന്നു എന്ന് മുസ്ലീം ലീഗ് നിയമ സഭാ കക്ഷി നേതാവ് എം. കെ. മുനീർ.

സുധീരന്‍റെ പ്രസ്താ വന കൾ മുന്നണിയെ പ്രതി രോധ ത്തിലാക്കിയിട്ടുണ്ട്. പാർട്ടി യിൽ പറയേ ണ്ട തായ കാര്യ ങ്ങൾ പുറത്തു പറഞ്ഞ് വി. എം. സുധീ രൻ അച്ചടക്ക ലംഘനം നടത്തി എന്നും എം. കെ. മുനീർ ആക്ഷേപം ഉന്നയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

August 2nd, 2018

vm-sudheeran-epathram
തിരുവനന്തപുരം : കെ. പി. സി. സി. മുന്‍ പ്രസി ഡണ്ട് വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാ ധി കാര സമിതി യില്‍ നിന്നും രാജി വെച്ചു. നേതൃത്വ ത്തിന് രാജി ക്കത്ത് ഇ – മെയിൽ ചെയ്യുക യായി രുന്നു.

കോൺഗ്രസ്സിന്റെ രാജ്യ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിനു നൽകിയ വിഷയ ത്തിൽ സംസ്ഥാന നേതൃ ത്വ ത്തിന് എതിരെ സുധീരൻ പരസ്യ മായ വിമർശനം ഉന്നയി ച്ചിരുന്നു. ഇത് വിവാദം ആയ തോടെ പാർട്ടി യിൽ പരസ്യ പ്രതികരണം വിലക്കു കയും ചെയ്തു.

രാജ്യസഭാ സീറ്റ് വിഷയ ത്തിൽ കോണ്‍ഗ്രസ്സ് അണി കൾ ക്ക് ഇടയിൽ ശക്ത മായ പ്രതിഷേധം ഉണ്ടായി എന്നും അതു പരി ഹരി ക്കുവാ നുള്ള നട പടി കള്‍ നേതൃത്വം സ്വീകരിച്ചില്ല എന്നും വിമർ ശിച്ച ശേഷ മാണ് സുധീരൻ രാജി വെച്ചത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട്

July 30th, 2018

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.

2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത്‌ ഒഴിവു ണ്ടായത്.

കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

July 16th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കാല വര്‍ഷ ക്കെടുതികള്‍ വില യി രുത്തി നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാവരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സംസ്ഥാന ത്തെ കാല വർഷ ക്കെടുതികൾ വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ മാരു മായി മുഖ്യമന്ത്രി വില യിരുത്തി.

ജില്ലാ കളക്ടര്‍മാരു മായി വീഡിയോ കോണ്‍ ഫറന്‍സ് വഴി നടത്തിയ യോഗ ത്തിലാണ് മുഖ്യ മന്ത്രി നിര്‍ദ്ദേ ശം നല്‍കിയത്.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാന മാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർ ത്തണം. വെള്ള പ്പൊക്കം ഉണ്ടാവുന്ന ചില സ്ഥല ങ്ങളിൽ കുടി വെള്ളം എത്തി ക്കേണ്ടി വരും. അതി നാവശ്യ മായ നടപടി സ്വീകരി ക്കണം. പകർച്ച വ്യാധികൾക്കെ തിരെ മുൻ കരുതലു കൾ സ്വീകരി ക്കണം.

അടിയന്തര സാഹ ചര്യം നേരിടു ന്നതിന് ആശുപത്രി കൾ സജ്ജ മായിരി ക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖ മുള്ള വരു ണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേ ശിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.
Next »Next Page » അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine