വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു

September 12th, 2012

venu-balakrishnan-epathram

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിങ്ങ് എഡിറ്ററുമായ വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു. പുതുതായി ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താ ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രധാനപ്പെട്ട ചുമതലയാണ് വേണുവിന് ലഭിച്ചിരിക്കുന്നത്. വേണുവിന്റെ സഹോദരനും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനലിന്റെ നേതൃനിരയില്‍ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് ഇത് നാലാമത്തെ തവണയാണ് വേണു ചാനല്‍ മാറുന്നത്. ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച വേണു പിന്നീട് എം. വി. നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി. വി. ആരംഭിച്ചപ്പോള്‍ അതിന്റെ വാര്‍ത്താ വിഭാഗത്തില്‍ ചേര്‍ന്നു.

വേണുവിന്റെ അവതരണ ശൈലിക്ക് മുമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനും മലയാളം വാര്‍ത്താ അവതരണ രംഗത്ത് പുതുമ കൊണ്ടു വന്ന വ്യക്തിയുമായ എം. വി. നികേഷ് കുമാര്‍ പോലും പലപ്പോഴും നിഷ്പ്രഭമായിപ്പോയിരുന്നു. വേണു കൈകാര്യം ചെയ്തിരുന്ന എഡിറ്റേഴ്സ് അവറും, ക്ലോസ് എന്‍‌കൌണ്ടര്‍ എന്ന പരിപാടിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാരും പല രാഷ്ടീയ പ്രമുഖരും വേണുവിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ പതറിയിട്ടുണ്ട്. ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. “മുഖം നോക്കാതെ“ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വേണുവിന്റെ അവതരണ ശൈലിയെ കുറിച്ചുള്ള അഭിപ്രായ ഭിന്നത രാജിക്ക് കാരണമായതായി കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

August 26th, 2012
cpm-logo-epathram
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നല്‍കി. രാഷ്ടീയ വിശദീകരണ യോഗങ്ങള്‍, സ്റ്റഡിക്ലാസുകള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റിനെ സാധ്യതകളേയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലും പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും.  ഇതോടെ  ആദ്യകാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയോ നയങ്ങളിലെയും നിലപാടുകളിലേയും പാളിച്ചകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്ന പ്രവണകള്‍ വര്‍ദ്ധിച്ചു വരികയാണ്. ടി.പി.വധത്തെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ മാത്രമല്ല സൈബര്‍ ലോകത്തും സി.പി.എമ്മിനു വലിയ തോതിലുള്ള വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാലന്‍ അന്തരിച്ചു

August 4th, 2012

കോഴിക്കോട്‌: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാലന്‍ (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖംമൂലം എട്ടു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ ബേപ്പൂര്‍ മാത്തോട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം മാവൂര്‍റോഡ്‌ ശ്‌മശാനത്തില്‍ നടത്തി.
അര നൂറ്റാണ്ടിലേറെ കാലത്തെ മാധ്യമരംഗത്തെ സേവനത്തിനു സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വേണുഗോപാലനാണു ലഭിച്ചത്‌. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേരള പ്രസ്‌ അക്കാദമിയുടെ മഹാ പ്രതിഭാ അവാര്‍ഡ്‌, എം.വി. പൈലി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. സാഹിത്യ നിരൂപകനെന്ന നിലയിലും അറിയപ്പെടുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയെക്കുറിച്ചുള്ള “രാജ്യദ്രോഹിയായ രാജ്യസ്‌നേഹി”, തോമസ്‌ ജേക്കബുമായി ചേര്‍ന്നെഴുതിയ “നാട്ടുവിശേഷം”, “പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം” എന്നിവ വേണുഗോപാലിന്റെ  പ്രശസ്തമായ കൃതികളാണ്‌ ‘മംഗളം’ കോഴിക്കോട്‌ യൂണിറ്റ്‌ പ്രഥമ റസിഡന്റ്‌ എഡിറ്ററുമായിരുന്ന  ഭാര്യ: സി.കെ. പത്മിനി (റിട്ട. അധ്യാപിക, രാമകൃഷ്‌ണമിഷന്‍ സ്‌കൂള്‍, മീഞ്ചന്ത). മക്കള്‍: രാജന്‍ (പിപ്പാവാവ്‌ പോര്‍ട്ട്‌, ഗുജറാത്ത്‌), രജനി. മരുമക്കള്‍: കെ. മോഹന്‍കുമാര്‍ (ചീഫ്‌ മാനേജര്‍, ബാങ്ക്‌ ഓഫ്‌ ബറോഡ, ഹൈദരാബാദ്‌), ഗീത.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിക്ക് എതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

July 29th, 2012

appukuttan-vallikunnu-epathram

കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്. സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ. ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി. പി. എം. നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നടപടി ഉണ്ടാവും : പിണറായി

June 2nd, 2012

pinarayi-vijayan-epathram

കണ്ണൂർ : ചന്ദ്രശേഖരൻ വധത്തിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കും എന്ന് സി. പി. ഐ. എം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ അറിയിച്ചു. കൂത്തുപറമ്പിൽ സഖാവ് ഇ. കെ. നായനാർ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടോ എന്ന കാര്യം പാർട്ടി പരിശോധിക്കും. പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുകയും ചെയ്യും. വലതു പക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഫലമായാണ് പാർട്ടിയെ ഈ വധത്തിന് ഉത്തരാവാദിയായി ചിത്രീകരിക്കുന്നത്. ഇതല്ലാതെ പാർട്ടിയ്ക്ക് ഈ വധവുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാട് പിണറായി വിജയൻ ആവർത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 17111213»|

« Previous Page« Previous « ഓച്ചിറ വധം : പ്രതിക്ക് വധശിക്ഷ
Next »Next Page » നെയ്യാറ്റിന്‍‌കരയില്‍ കനത്ത പോളിംഗ് ആര് കരകയറുമെന്ന് 15ന് അറിയാം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine