ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു

September 28th, 2011
adoor-prakash-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്ഥാവനയില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പനിബാധിച്ച് മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നതിനിടയില്‍ മരിച്ചവരില്‍ അധികവും മദ്യപാനികളോ കരള്‍ രോഗം ബാധിച്ചവരോ ആയിരുന്നു എന്ന് ആരൊഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിയുടെ പ്രസ്ഥാവന നിരുത്തരവാദപരവും മരിച്ചവരോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും ആണെന്നും ഇവര്‍ക്ക് മദ്യപാനം മൂലം കരള്‍ വീക്കം ഉണ്ടായിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. അംഗങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്ഥാവന മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്ഥാവന നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഒടുവില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു.  ആരോഗ്യമന്ത്രിയുടെ  പ്രസ്ഥാവനയില്‍ സര്‍ക്കാരിനു വേണ്ടി മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ച പനി തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു

ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു

September 24th, 2011
elephant-epathram
കുമളി:പെരിയാര്‍  കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത്  25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു.  ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു.  മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്.  ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി  സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല.  വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍  ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈഴവര്‍ക്ക്‌ യൂറോപ്യന്‍ പൈതൃകം എന്ന് ഗവേഷണ ഫലം

September 22nd, 2011

dna-profiling-epathram

പന്തളം : ഈഴവ സമുദായ അംഗങ്ങള്‍ക്ക് യൂറോപ്യന്‍ ജനിതക പൈതൃകമാണ് ഉള്ളത് എന്ന് പാട്ടൂര്‍ ശ്രീ ബുദ്ധ എന്‍ജിനിയറിങ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. സീമാ നായരുടെ നേതൃത്വത്തില്‍ അശ്വതി ഗീത, ചിപ്പി ജഗന്നാഥ് എന്നിവരാണ് ഡി. എന്‍. എ. പ്രൊഫൈലിംഗ് നടത്തി ഈ നിഗമനത്തില്‍ എത്തിയത്. അന്താരാഷ്‌ട്ര മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ ഈ കണ്ടുപിടുത്തം ഇതിനോടകം അന്താരാഷ്‌ട്ര ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണമാണ് ഇത് സംഭവിച്ചത് എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ചരിത്രപരമായി കേരളം പല യൂറോപ്യന്‍ കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായിരുന്നു. ഇത് മൂലം കേരളത്തിലെ ഗോത്രേതര ജന വിഭാഗങ്ങളില്‍ ദ്രാവിഡ, യൂറോപ്യന്‍ ജനിതക സ്വാധീനങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു എന്നും പഠന ഫലം വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എലിപ്പനി: മരണം പതിനഞ്ചായി

September 21st, 2011
fever-epathram
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാ‍സര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

July 8th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.

11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

-

വായിക്കുക: , ,

1 അഭിപ്രായം »

7 of 9678»|

« Previous Page« Previous « തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു
Next »Next Page » ബജറ്റില്‍ റോഡുവികസനത്തിനു മുന്‍ഗണന » • സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും
 • ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും
 • കേരളം വിദേശ സഹായം തേടും
 • കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക്
 • ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം
 • രാഹുൽ ഗാന്ധി കേരള ത്തിൽ
 • നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും
 • പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു
 • പ്രതിപക്ഷം സര്‍ക്കാരിനൊപ്പം : രമേശ് ചെന്നിത്തല
 • യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി
 • പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം
 • കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ
 • പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും
 • ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും
 • എൻ. കെ. എ. ലത്തീഫ്​ അന്തരിച്ചു
 • എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്
 • പാലക്കാട് നഗര ത്തിൽ കെട്ടിടം തകർന്നു വീണു
 • വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു
 • ഗായകന്‍ ഉമ്പായി അന്തരിച്ചു
 • പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട് • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine