പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

November 28th, 2018

ogo-norka-roots-ePathram
കണ്ണൂർ : സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നോര്‍ക്കാ – റൂട്ട്‌സു മായി ചേര്‍ന്ന് നടപ്പി ലാക്കുന്ന പ്രവാസി പുനരധി വാസ വായ്പാ പദ്ധതി യിലേക്ക് 18 നും 55 നും ഇട യില്‍ പ്രായ മുള്ള 3,50,000 രൂപ യില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍ പ്പെട്ട യുവതി – യുവാക്ക ളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭ ങ്ങള്‍ക്ക് 15 ശതമാനം ബാക്ക് എന്റഡ് സബ്‌ സിഡി യും തിരിച്ചടവ് ഗഡു ക്കള്‍ കൃത്യ മായി അട ക്കുന്ന വര്‍ക്ക് ആദ്യത്തെ നാല് വര്‍ഷം മൂന്നു ശതമാനം പലിശ ഇളവും നോര്‍ക്കാ – റൂട്ട്‌സ് നല്‍കും.

ചുരുങ്ങിയത് രണ്ട് വര്‍ഷം എങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസി കള്‍ക്ക് സ്വയം തൊഴില്‍ സംരംഭ ങ്ങള്‍ തുടങ്ങു ന്നതിന്നു വേണ്ടി യാണ് വായ്പ അനു വദി ക്കുന്നത്.

അഞ്ചു ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക് ആറു ശത മാനവും അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക്എട്ടു ശത മാനവു മാണ് പലിശ നിരക്ക്.

വായ്പക്ക് കോര്‍പ്പ റേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.

വായ്പ ആവശ്യ മുള്ളവര്‍ നോര്‍ക്കാ – റൂട്ട്‌സിന്റെ വെബ്‌ സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കോര്‍പ്പ റേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസു മായി ബന്ധപ്പെടണം. ഫോണ്‍ : 0497 27 05 036.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

November 20th, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി മലയാളി കൾ അഭി മുഖീ കരിക്കുന്ന നിയമ പ്രശ്ന ങ്ങളിൽ ആവശ്യ മായ സഹായ ങ്ങൾ നൽകു ന്നതിന്നു വേണ്ടി കേരള സർക്കാർ നോർക്ക – റൂട്ട്സ് വഴി ‘പ്രവാസി നിയമ സഹായ പദ്ധതി‘ ക്ക് (PLAC) തുടക്കം കുറിക്കുന്നു.

ജോലി, പാസ്സ് പോർട്ട്, വിസ, മറ്റു സാമൂഹ്യ പ്രശ്ന ങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതി യുടെ പരിധി യിൽ വരും. ജി. സി. സി. രാജ്യങ്ങളിലും ഇറാഖ്, മധ്യ പൂർവ്വേ ഷ്യൻ രാജ്യ ങ്ങൾ എന്നി വിട ങ്ങളിൽ ജോലി ചെയ്യുന്ന മല യാളി കൾക്ക് വേണ്ടി യാണ് അതാതു രാജ്യ ങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘ ടന കളു മായി സഹ കരിച്ചു കൊണ്ട് നോർക്ക – റൂട്ട്സ് ‘പ്രവാസി നിയമ സഹായ സെൽ‘ രൂപം കൊടുക്കുക.

കുറഞ്ഞത് രണ്ടു വർഷം കേരള ത്തിൽ അഭി ഭാഷ കര്‍ ആയി ജോലി  ചെയ്തിട്ടുള്ള വരും അതാതു രാജ്യ ങ്ങ ളിൽ നിയമ പ്രശ്ന ങ്ങൾ കൈ കാര്യം ചെയ്ത അനുഭവം ഉള്ള വരു മായ അഭി ഭാഷ കർ ക്കാണ് ലീഗൽ ലൈസൺ ഓഫീ സർ മാരായി നിയമനം ലഭിക്കുക. നോർക്ക – റൂട്ട്സ് ഇതിനു വേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.

അപേക്ഷ കരിൽ നിന്നും അർഹരായ വരെ തെരഞ്ഞെടു ക്കുന്ന തിന് ഒരു പ്രത്യേക സമിതി യെ സർക്കാർ നിശ്ച യിച്ചിട്ടുണ്ട്.  മറ്റു വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി
Next » റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine