ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു

September 9th, 2011
Meeran-epathram
ഇടുക്കി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ.മീരാന്‍ (70) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വച്ചായിരുന്നു  അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്. അടിമാലി ടൌണ്‍ ജുമാ‍‌അത്ത് പള്ളിയില്‍ ഖബറടക്കം നടത്തി. ഈസ്റ്റേണ്‍ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം കാണുവാനും അന്തിമോപചാരമര്‍പ്പിക്കുവാനും വ്യാവസായിക രാഷ്ടീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ എത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
കേരളത്തിലെ സുഗന്ധവ്യാപാര (കറിപൌഡര്‍) രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഈസ്റ്റേണ്‍ ഗ്രൂപ്പ് ആരംഭിച്ചത് ഇദ്ദേഹമാണ്. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭത്തെ തന്റെ കഠിനപ്രയത്നത്തിലൂടെ മീരാന്‍ കോടികള്‍ വിറ്റുവരവുള്ള വന്‍ വ്യവസായമായി വളര്‍ത്തിയെടുത്തു. ടൂറിസം, വിദ്യാഭ്യാസം, റബര്‍ ഉല്പന്നങ്ങള്‍,റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ മേഘലകളിലേക്ക്  കടന്നു കൊണ്ട് തന്റെ വ്യാപരത്തെ വൈവിധ്യവല്‍ക്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു മീരാന്‍.

നെല്ലിമറ്റം മണലും‌പാറയില്‍ ഇബ്രഹിം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്കൂള്‍ മാനേജരായ നഫീസയാണ് ഭാര്യ. നവാസ്,ഫിറോസ്, നിസ, സോയ എന്നിവര്‍ മക്കളാണ്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മരിച്ചനിലയില്‍

August 22nd, 2011

കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ.പി അനിലിനെ ചേവായൂരുള്ള ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് വിടപറഞ്ഞു

August 19th, 2011
johnson-epathram
മലയാളികള്‍ക്ക് എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഹൃദ്യമായ നിരവധി ഈണങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകീട്ട് എട്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.  നെഞ്ചു വേദനയെ തുടര്‍ന്ന് ചെന്നൈ കാട്ടു പാക്കത്തെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. പോരൂ‍ര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 1953 മാര്‍ച്ച് ഇരുപത്താറിന് തൃശ്ശൂര്‍ നെല്ലിക്കുന്നിലായിരുന്നു ജോണ്‍സന്റെ ജനനം. ചെറുപ്പം മുതലേ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഗിത്താറും ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ പ്രിയം. വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സംഗീത ട്രൂപ്പ് അദ്ദേഹം രൂപീകരിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ ട്രൂപ്പ് കേരളത്തിലൊട്ടാകെ ഏറെ പ്രസിദ്ധിനേടി.
ഗായകന്‍ ജയചന്ദ്രന്‍ വഴി പിന്നീട്  ദേവരാജന്‍ മാഷെ പരിചയപ്പെട്ടു. മാഷുടെ ശിഷ്യനായി മാറിയ ജോണ്‍സണ്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമയിലേക്ക് കടന്നു വന്നു. ഭരതന്റെ അടുത്ത ചിത്രങ്ങളായ തകര, ചാമരം എന്നിവയ്ക്കു വേണ്ടിയും പശ്ചാത്തല സംഗീതം ഒരുക്കുവാന്‍ അദ്ദെഹത്തിനു അവസരം ലഭിച്ചു. ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ‘ഇണയെ തേടി‘ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സ്വതന്ത്ര സംഗീത സംവിധാകന്റെ വേഷമണിഞ്ഞു. ഈ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ഹിറ്റുകളായി. കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജനൊപ്പം ഒത്തു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പതിനേഴ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ഒരുക്കി. ഞാന്‍ ഗന്ധര്‍വ്വനായിരുന്നു പത്മരാജനു വേണ്ടി അവസാനം ഈണമിട്ട ചിത്രം. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്‍സണ്‍ മാഷ് ഏറ്റവും അധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചു. കിരീടം എന്ന ചിത്രത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂ‍തിരി രചിച്ച് ജോണ്‍സണ്‍ മാഷ് ഈണമിട്ട കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്.
ഓര്‍മ്മക്കായി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ജോണ്‍സണ് ലഭിക്കുന്നത്. 1994-ല്‍ പൊന്തന്മാടക്കും, 95-ല്‍ സുകൃതത്തിനും മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഞ്ചോളം സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.  കിരീടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പൊന്തന്മാട, ഞാന്‍ ഗന്ധര്‍വ്വന്‍, വടക്കു നോക്കിയന്ത്രം, പെരുന്തച്ചന്‍, അമരം, തകര, ചാമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തുടങ്ങി  ഏകദേശം മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീത മൊരുക്കിയിട്ടുണ്ട്. കാണാകൊമ്പത്താണ്‌ ജോണ്‍സണ്‍ മാഷ് അവസാനമായി ഈണമിട്ട റിലീസ് ചെയ്ത ചിത്രം. പശ്ചാത്തല സംഗീതമൊരു ക്കുന്നതിലും ജോണ്‍സണ്‍ ഏറെ മികവ് പ്രകടിപ്പിച്ചിരുന്നു. അമരം, കിരീടം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പൊന്തന്മാട, സുകൃതം, ചമയം, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിടുണ്ട്.
റജി ജോണ്‍സണ്‍ ആണ് ഭാര്യ, ഷാന്‍, റെന്‍ എന്നിവര്‍ മക്കളാണ്. നാളെ മൃതദേഹം സംസ്കാരത്തിനായി തൃശ്ശൂരിലേക്ക് കോണ്ടുവരും.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

തമ്പി കാക്കനാടന്‍ അന്തരിച്ചു

August 11th, 2011

കൊല്ലം: എഴുത്തുകാരന്‍ തമ്പി കാക്കനാടന്‍ (60) അന്തരിച്ചു. സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരനാണ്‌. ഇന്നലെ രാവിലെ ഏഴരയോടെ കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെതുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. 11.30 ന്‌ പോളയത്തോട്‌ ശ്‌മശാനത്തില്‍ സംസ്‌കാരം നടന്നു . മരണസമയം ഭാര്യയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു.
1941-ല്‍ ജോര്‍ജ്‌ കാക്കനാടന്റെയും റോസമ്മ ജോര്‍ജിന്റെയും മകനായി ജനിച്ച തമ്പി കാക്കനാടന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലും ഡല്‍ഹിയിലും ബിഹാറിലും പത്രമാസികകളില്‍ ജോലി നോക്കി. നിരവധി ഇംഗ്ലീഷ്‌ സാഹിത്യകൃതികള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി.
കൊല്ലം എസ്‌.എന്‍. കോളജില്‍ പഠിക്കുമ്പോള്‍തന്നെ ചെറുകഥകള്‍ എഴുതിത്തുടങ്ങി. കലാപത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഒട്ടേറെ കൃതികള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചു വിവര്‍ത്തനം ചെയ്തു. ഡല്‍ഹിയിലെ ജോലി നിര്‍ത്തി നാട്ടിലെത്തിയ അദ്ദേഹം കൊല്ലത്ത്‌ സുഹൃത്തുക്കളുടെ സഹായത്തോടെ പാബ്ലോ പിക്കാസോയുടെ സ്‌മരണാര്‍ഥം പിക്കാസോ ആര്‍ട്ട്‌ സെന്റര്‍ എന്ന ആര്‍ട്ട്‌ സെന്റര്‍ തുടങ്ങി.
ഭാര്യ: വത്സമ്മ. മക്കള്‍: ലളിത, സൂര്യ. തമ്പി കാക്കനാടന്റെ മരണവിവരമറിഞ്ഞ്‌ ഇരവിപുരത്തെ അര്‍ച്ചനയില്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. സാഹിത്യഅക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ‍, ആശ്രാമം ഭാസി തുടങ്ങിയവരും കാക്കനാടന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

August 11th, 2011

kuzhoor-narayana-marar-epathram

കൊച്ചി: പ്രസിദ്ധ പഞ്ചവാദ്യ ആചാര്യനായ കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. പഞ്ചവാദ്യത്തില്‍ തനതു ശൈലി രൂപീകരിച്ച ആസ്വാദകരെ അദ്ഭുതപ്പെടുത്തിയ കലാകാരനാണ് കുഴൂര്‍ നാരായണ മാരാര്‍. എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കുഴൂരും സഹോദരന്മാരായ കുട്ടപ്പന്‍ മാരാരും, ചന്ദ്രന്‍ മാരാരും ഉള്‍പ്പെടുന്ന സംഘം പഞ്ചവാദ്യത്തിലെ കുഴൂര്‍ ത്രയം എന്നാണറിയപ്പെടുന്നത്.

2010-ലെ പദ്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മാള സ്വദേശിയാണ്. ശവസംസ്‌ക്കാരം രാത്രി വീട്ടുവളപ്പില്‍ വെച്ച് നടക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

30 of 371020293031»|

« Previous Page« Previous « കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു
Next »Next Page » ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല : വിഎസ് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine