ഗ്രോ വാസു പോലീസ്‌ കസ്റ്റഡിയില്‍

October 14th, 2011

grow-vasu-epathram

തൃശൂര്‍ : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആയിനൂര്‍ വാസു എന്ന ഗ്രോ വാസുവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ്‌ പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്‌ എന്നാണ് പോലീസ്‌ ഭാഷ്യം.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. ഇവരുടെ അറസ്റ്റ്‌ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ്‌ ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുത്തതാണ് എന്നും പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്

October 10th, 2011

kerala-police-lathi-charge-epathram

കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍‌വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദിവാസി സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

September 26th, 2011

violence-against-women-epathram

കല്പറ്റ: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ എത്തിയ ആദിവാസി സ്ത്രീകളുടെ അരക്കച്ച പോലീസ്‌ ബലമായി അഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ജി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദിവാസികളെ സന്ദര്‍ശിച്ച് മൊഴിയെടുത്തത്. വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും എന്ന് സൂചനയുണ്ടായിരുന്നു. സുരക്ഷാ പരിശോധനാ നടപടിയുടെ പേരില്‍ ആദിവാസി സ്ത്രീകള്‍ ധരിച്ചിരുന്ന കറുത്ത അരക്കച്ചയഴിച്ചു എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് സര്‍ക്കാരിനോട് റിപ്പോ‍ര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. ജി. ഗംഗാധരന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട്

September 25th, 2011

brinda-karat-epathram

കോഴിക്കോട്‌ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ്‌ കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.

മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ്‌ ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത്‌ എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.

വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക്‌ വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ്‌ നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആറു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

September 22nd, 2011
child-rape-epathram
എരുമപ്പെട്ടി: ആറു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടി ഗവ.എല്‍.പി സ്കൂള്‍ അധ്യാപകനായ കുന്നംകുളം സ്വദേശി കരിപ്പറമ്പില്‍ സുധാസാണ് (48) അറസ്റ്റിലായത്. ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇടവേള സമയത്ത് മറ്റു കുട്ടികളെ കളിക്കാന്‍ പറഞ്ഞയച്ചതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് കുട്ടിയെ സുധാസ് ഭീഷണിപ്പെടുത്തി. സ്കൂളില്‍ പോകുവാന്‍ വിസ്സമ്മതിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും വിശദപരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അധ്യാപകനില്‍ നിന്നുമുണ്ടയ അനുഭവം തുറന്നു പറഞ്ഞു, തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പീഡനം നടന്നതായി മനസ്സിലായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസ് പ്രതിയെ സ്കൂളില്‍ നിന്നും അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായ വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1491011»|

« Previous Page« Previous « മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കാന്‍
Next »Next Page » ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി » • വയലാര്‍ അവാര്‍ഡ് ബെന്യാമിന്
 • മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്
 • തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍
 • കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
 • പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്
 • ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.
 • ചാവക്കാട് ഹാർബർ വരുന്നു
 • വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
 • വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി
 • പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം
 • രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു
 • വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം
 • സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം
 • രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി
 • ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു
 • സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി
 • നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം
 • പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
 • കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു
 • വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine