പ്രധാനമന്ത്രി ഇന്ന് എത്തുന്നു

February 10th, 2011

manmohan-singh-epathram

തിരുവനന്തപുരം: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് കൊച്ചി നേവല്‍ ബേസില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി, അഞ്ചു മിനിട്ട് നേരത്തെ സ്വീകരണ പരിപാടിക്കു ശേഷം താജ് മലബാര്‍ ഹോട്ടലിലേക്ക് പോകും. അന്ന് രാത്രി അവിടെ തങ്ങുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 9.30 ന് നേവല്‍ ബേസില്‍ നിന്ന് ഹെലിക്കോപ്ടറില്‍ വല്ലാര്‍പാടത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍ എത്തും. 10 മണിക്കാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം.

11.10 ന് ഹെലിക്കോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി നേവല്‍ബേസ് വിമാനത്താവള ത്തിലെത്തും. 11.35 ന് അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവള ത്തിലെത്തുന്ന പ്രധാനമന്ത്രി, ഔപചാരിക സ്വീകരണത്തിനു ശേഷം രാജ്ഭവനിലേക്ക് യാത്ര തിരിക്കും. നാലു മണിക്ക് വിമന്‍സ് കോളേജില്‍ ഒ. എന്‍. വി. യ്ക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

അഞ്ചിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കേരള വികസന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്ഭവനില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 10 ന് ‘കേരള കൗമുദി’ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. 11 ന് തിരുവനന്തപുരം വിമാന ത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. 12 ന് ചാക്ക ബ്രഹ്മോസ് അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ട്രായ് ശുപാര്‍ശ

February 9th, 2011

2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ. നിലവിലെ വിലയില്‍ നിന്നും ആറ് മടങ്ങ് വര്‍ധനവ് വരുത്താനാണ് ടെലികോം മന്ത്രാലയത്തോട് ട്രായ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ടെലികോം വകുപ്പ് അംഗീകാരം നല്‍കിയാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടാവുക. 6.2 മെഗാഹെട്‌സ് വരെ നിലവില്‍ 1,658 കോടി രൂപയാണ് ഈടാക്കുന്നത്. ഇത് 10,972.45 കോടിയാക്കി ഉയര്‍ത്താനാണ് നീക്കം. 6.2 മെഗാഹെട്‌സിന് മുകളിലുള്ള ഓരോ സ്‌പെക്ട്രത്തിനും 4,571.87 കോടി രൂപയുടെ ചെലവ് സര്‍ക്കാരിന് വരുന്നുണ്‌ടെന്ന് ശിപാര്‍ശയില്‍ ട്രായ് പറയുന്നു.

പുതിയ നിരക്കുകള്‍ക്ക് 2010 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. നിരക്കുകള്‍ ഓരോ സര്‍ക്കിളിലും വ്യത്യസ്തമായിരിക്കും. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് കേരളത്തിലെ 3ജി ലേലത്തുകയേക്കാള്‍ ഒന്നേകാല്‍ മടങ്ങ് കൂടുതലായിരിക്കും പുതിയ 2 ജിയുടെ ലേലത്തുക.

ബി.എസ്.എന്‍ .എല്‍ . അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍ .എല്ലിനും എം.ടി.എന്‍ .എല്ലിനും പുറമെ സ്വകാര്യ കമ്പനികളായ ഭാരതി, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവരും കരാര്‍ ഉറപ്പിച്ച 6.2 മെഗാഹേര്‍ട്‌സില്‍ നിന്ന് അധികമായി സ്‌പെക്ട്രം ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാവരും തന്നെ വന്‍ തുക അധികമായി നല്‍കേണ്ടിവരും. ഈ ശുപാര്‍ശ ടെലികോം വകുപ്പ് അംഗീകരിച്ചാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം സഭയില്‍; എം. എല്‍. എ. മാര്‍ അടിയുടെ വക്കില്‍

February 8th, 2011

kerala-legislative-assembly-epathram

തിരുവനന്തപുരം: ഐസ്‌ക്രീം കേസിലെ പുതിയ വിവാദം നിയമസഭയില്‍ ചൂടേറിയ രംഗങ്ങള്‍ക്കിടയാക്കി. രാവിലെ ശൂന്യ വേളയ്‌ക്കു ശേഷം സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന്റെ അവതരണ ത്തിനിടെ ഭരണ പക്ഷത്തു നിന്നും കെ. കെ. ഷൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശങ്ങളാണ്‌ സഭയെ ബഹളത്തിലേക്കും അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കും എത്തിച്ചത്‌. ഇതോടെ സഭ നിര്‍ത്തി വെച്ചു. സംസ്‌ഥാനത്ത്‌ പെണ്‍വാണിഭക്കാരും സ്‌ത്രീ പീഡനക്കാരും കൈകോര്‍ത്തി രിക്കുകയാണെന്ന്‌ പറഞ്ഞ ഷൈലജ ടീച്ചര്‍ ഇത്തരം കേസുകളിലെ തെളിവുകളും സാക്ഷി മൊഴികളും അട്ടിമറിച്ച സംഭവത്തിലേക്ക്‌ സഭയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌ എന്ന് അറിയിച്ചു.

തുടര്‍ന്ന്‌ ഐസ്‌ക്രീം കേസിനെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ്‌ സംഘര്‍ഷ ത്തിനിടയാക്കിയത്‌. ഐസ്‌ക്രീം കേസുമായി ബന്ധപ്പെടുത്തി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പേര്‌ പരാമര്‍ശിച്ചതോടെ എതിര്‍പ്പുമായി മുസ്ലീം ലീഗ്‌ അംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റു. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ലെന്ന്‌ ലീഗ്‌ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് താനല്ല, റജീനയാണ്‌ പറഞ്ഞതെന്ന്‌ ഷൈലജ ടീച്ചര്‍ തിരിച്ചടിച്ചു. ഇതോടെ ഷൈലജ ടീച്ചറിന്‌ പിന്തുണയുമായി സി. പി. എമ്മില്‍ നിന്ന്‌ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അംഗങ്ങളും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണ ങ്ങളുമായി എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങള്‍ തമ്മില്‍ പരസ്‌പരം അശ്ലീല പദ പ്രയോഗങ്ങളും ചേഷ്‌ടകളും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. വാക്കേറ്റും മൂത്ത്‌ കയ്യാങ്കളിയിലേക്ക്‌ എത്തിയതോടെ മന്ത്രിമാര്‍ ഇടപെട്ട്‌ അംഗങ്ങളെ പിടിച്ചു മാറ്റി. സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി സഭ അല്‌പ സമയത്തേക്ക്‌ നിര്‍ത്തി വെച്ചതായി അറിയിച്ചു. പ്രശ്‌നം പരിഹരി ക്കുന്നതിനായി ഭരണ പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കര്‍ ചേംബറിലേക്ക്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടുണ്ട്‌.

ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്‌പീക്കര്‍ ചെയറില്‍ നിന്ന്‌ എഴുന്നേറ്റ്‌ പല തവണ അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. സഭയുടെ ചരിത്രത്തില്‍ അടുത്ത കാലത്ത്‌ കാണാത്ത വിധത്തിലുള്ള രംഗങ്ങളാണ്‌ ചൊവ്വാഴ്‌ച അരങ്ങേറിയത്‌.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ

February 8th, 2011

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.

ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഴിഞ്ഞം പദ്ധതി ധാരണാ പത്രത്തില്‍ ഈ മാസം ഒപ്പ് വെയ്ക്കും
Next »Next Page » ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine