അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പിടിയില്‍

August 10th, 2010

തൊടുപുഴ : ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പോലീസ്‌ പിടിയിലായി. മൂവാറ്റുപുഴ ഇലാഹിയ കോളേജ് അദ്ധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി അനസ് (29) ഉള്‍പ്പെടെ മൂന്നു പേരെ കൂടി പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊരുക്കി എന്നതാണ് ഇവര്‍ക്കെതിരെ ഉള്ള കേസ്. കേസിലിപ്പോള്‍ 18 പേര്‍ പിടിയിലായിട്ടുണ്ട്.

കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡില്‍ രാജ്യദ്രോഹ പരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ലഘു ലേഘകളും, പുസ്തകങ്ങളും, മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. ഇപ്പോഴും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബ സമേതം മടങ്ങുകയായിരുന്ന പ്രൊഫ. ടി. ജെ. ജോസഫിനെ ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടി പരിക്കേല്പിച്ചത്. അക്രമത്തെ തുടര്‍ന്ന് അറ്റു പോയ കൈ പിന്നീട് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കു കയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത പ്രൊഫ. ടി. ജെ. ജോസഫ് മൂവാറ്റുപുഴയിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കുകയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദനിയുടെ അറസ്റ്റ്‌ : ആരോപണം കോടിയേരി നിഷേധിച്ചു

August 5th, 2010

kodiyeri-balakrishnan-epathramതിരുവനന്തപുരം : 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കേരള പോലീസ്‌ സഹകരിക്കുന്നില്ല എന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഈ കേസില്‍ കേരളാ പോലീസ്‌ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ കര്‍ണ്ണാടക പോലീസ്‌ ഇത് വരെ പിടി കൂടിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക പോലീസ്‌ ഔദ്യോഗികമായി എന്ത് സഹായം ആവശ്യപ്പെട്ടാലും അത് ചെയ്തു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് താന്‍ ഉദ്ദേശിക്കുന്നില്ല. കര്‍ണ്ണാടക ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് ആഭ്യന്തര മന്ത്രിയുടെ ഈ പുതിയ ആരോപണം എന്നും കോടിയേരി പറഞ്ഞു. മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും സി.പി.സി. സെക്ഷന്‍ 91 അനുസരിച്ച് നോട്ടീസ്‌ മാത്രം നല്‍കിയതിന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമാഅത്ത് നിരീക്ഷണത്തില്‍

July 6th, 2010

കൊച്ചി : ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളും നിരീക്ഷണത്തിലാണ്. ദേശ ദ്രോഹപരമായ എന്തെങ്കിലും ആശയങ്ങള്‍ ഇവയിലൂടെയോ രഹസ്യമായോ പ്രചരിപ്പിക്കുന്നുണ്ടോ എന്നും ഇന്റലിജന്‍സ്‌ വിഭാഗം അഡീഷനല്‍ ഡി.ജി.പി. അന്വേഷിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയെ നിരോധിക്കണം എന്നും ഈ സംഘടയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഇസ്ലാം മത പ്രബോധക സംഘം കണ്‍വീനര്‍ അബ്ദുള്‍ സമദ്‌ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ആഭ്യന്തര വിജിലന്‍സ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറാണ് കോടതിക്ക് മുന്‍പാകെ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും ജയകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ തൊഴിലാളി പ്രശ്നം പോലീസ്‌ സ്റ്റേഷനില്‍ ധാരണയായി

June 17th, 2010

sunil-chalilകണ്ണൂര്‍ :  രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി മുതലാളിയുടെ ബന്ധുക്കള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വെട്ടിലായ തൊഴിലാളികള്‍ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍ പരിഹാരമായി. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാതെ വലഞ്ഞ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുതലാളിയുടെ വീട്ടിലെത്തി ബഹളം വെച്ചത് e പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണ്‍ 15നു ശമ്പള കുടിശികയായി നല്‍കാനുള്ള മൊത്തം തുകയ്ക്കുള്ള ചെക്ക് മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ക്ക്‌ കൈമാറും എന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പണം സ്വീകരിക്കാന്‍ എത്തിയ തൊഴിലാളികളോട് മുതലാളിയുടെ ബന്ധുക്കള്‍ കയര്‍ക്കുകയും പണം നല്‍കാനാവില്ല എന്ന് പറയുകയും ചെയ്തു. വാര്‍ത്ത പത്രത്തില്‍ വന്നതിനാലാണ് പണം നല്‍കാത്തത് എന്നാണ് കാരണമായി പറഞ്ഞത്. പത്രത്തിലൊക്കെ വാര്‍ത്ത കൊടുത്ത സ്ഥിതിയ്ക്ക് ഇനി പണം പത്രമാപ്പീസില്‍ നിന്ന് വാങ്ങിയാല്‍ മതി എന്നും ഇവര്‍ തൊഴിലാളികളെ പരിഹസിച്ചു.

പത്രത്തില്‍ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഇവരെ കൈവേടിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നിരാശരാവാതെ തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നത് വരെ ഇവര്‍ പൊരുതാന്‍ തന്നെ തീരുമാനിക്കുകയും വീണ്ടും മുതലാളിയുടെ വീടിനു വെളിയില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തൊഴിലാളികളില്‍ ചിലരെ ലക്‌ഷ്യം വെച്ച് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ പരിചയമുള്ള ചിലര്‍ തൊഴിലാളികളില്‍ ഉള്ളതിനാല്‍ ഇവര്‍ ആക്രമണം നടത്താതെ തിരികെ പോവുകയാണ് ഉണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ്‌ ഇരു കൂട്ടരെയും പോലീസ്‌ സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം കണ്ട രാഷ്ട്രീയക്കാര്‍ വീണ്ടും ഇവരുടെ സഹായത്തിനെത്താന്‍ തയ്യാറായി. രാഷ്ട്രീയക്കാരുടെ കൂടെ തന്നെ എത്തിയ തൊഴിലാളികളുമായി പോലീസ്‌ സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുതലാളിയുടെ ബന്ധുക്കള്‍ ജൂണ്‍ 25നു ചെക്ക് നല്‍കാമെന്ന് സമ്മതിച്ചു. ജൂലൈ 30 നു തീയതി ഇട്ട ചെക്കാണ് നല്‍കുക.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയില്‍ ചാടിയ ജയാനന്ദന്‍ പിടിയില്‍

June 16th, 2010

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഊട്ടിയില്‍ നിന്നും പോലീസ് പിടിയിലായി. കണ്ണൂര്‍ ടൌണ്‍ സി. ഐ. യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശ്ശൂര്‍ പെരിഞ്ഞനത്തെ ഇരട്ടക്കൊല പാതകക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജയാനന്ദനും (42), അന്തര്‍ സംസ്ഥാന വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി ടി. എച്ച്. റിയാസും സെല്ലിന്റെ അഴികള്‍ ഇളക്കി രക്ഷപ്പെട്ടത്.

അതീവ സുരക്ഷിതമെന്ന് പറയപ്പെട്ടിരുന്ന കണ്ണൂര്‍ സെട്രല്‍ ജലിലിലെ 10-ആം ബ്ലോക്കില്‍ നിന്നും രണ്ടു തടവു പുള്ളികള്‍ രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജയാനന്ദന്റെ ഭാര്യയുള്‍പ്പെടെ പലരും നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാളുടെ ഭാര്യയുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് ഊട്ടിയില്‍ നിന്നും ജയാനന്ദനെ പിടികൂടുവാന്‍ ആയതെന്ന് പറയുന്നു.  എന്നാല്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ മറ്റൊരു കുറ്റവാളിയായ റിയാസിനെ ഇതു വരെയും പിടികൂടുവാന്‍ ആയിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

69 of 701020686970

« Previous Page« Previous « ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു
Next »Next Page » മുതലാളി വാക്കു മാറി – ഷാര്‍ജയിലെ തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine