പി. ശശിയ്ക്കെതിരെ ക്രൈം നന്ദകുമാറിന്റെ പരാതി

April 1st, 2011

violence-against-women-epathram

നീലേശ്വരം : സി. പി. എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി യുമായിരുന്ന പി. ശശിയ്ക്കെതിരെ സ്ത്രീ പീഡന ക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് “ക്രൈം“ എഡിറ്റര്‍ നന്ദകുമാര്‍ പരാതി നല്‍കി. നീലേശ്വരം സി. ഐ. ഉള്‍പ്പെടെ വിവിധ പോലീസ് അധികാരികള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി റെജിസ്റ്റേര്‍ഡ് തപാലില്‍ അയക്കുക യായിരുന്നു. നന്ദകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

നീലേശ്വരത്തെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ഡി. വൈ. എഫ്. ഐ. നേതാവിന്റെ ഭാര്യയായ യുവതിയോട് ശശി അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാ‌വ്‌ലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

March 31st, 2011

pinarayi-vijayan-epathram

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ ചെയ്യുവാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മന്ത്രി സഭാ തീരുമാനത്തെ മറി കടന്നു കൊണ്ടായിരുന്നു ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. ഭരണ ഘടനയുടെ 32-ആം അനുച്ഛേദം അനുസരിച്ച് പരാതി സ്വീകരിക്കുവാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനം മൌലികാവകാശ ലംഘനമല്ലെന്ന്ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാക്കുവാന്‍ സമയ പരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ എച്ച്. എസ്. ബേദി, സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംസ്ഥാന രാഷ്ടീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലാ‌വ്‌ലിന്‍ കേസില്‍ മന്ത്രി സഭാ തീരുമാനം മറി കടന്നു കൊണ്ട് ഗവര്‍ണ്ണര്‍ എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

March 29th, 2011

k-v-abdul-khader-gvr-mla-epathram
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.

ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.

കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.

കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്‌. ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു

March 28th, 2011

കാഞ്ഞിരപ്പിള്ളി : രണ്ട് പതിറ്റാണ്ടി ലേറെയായി തന്റെ വിജയ ഗാഥ തുടരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു. കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിലെത്തിയാണ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചത്. ഇക്കാലമത്രയും പുതുപ്പള്ളിയില്‍ ഉള്‍പ്പെട്ടിരുന്ന പള്ളിക്കത്തോട് മണ്ഡല പുന: നിര്‍ണ്ണയത്തോടെ കാഞ്ഞിരപ്പള്ളിയിലായി എങ്കിലും ഉമ്മന്‍ ചാണ്ടി ഈ ബ്ലോക്ക് ഓഫീസ് തന്നെ തെരഞ്ഞെടു ക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ  മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്ജാണ് സി. പി. എം. സ്ഥാനാര്‍ത്ഥി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസ്. അച്യുതാനന്ദനില്‍ സ്റ്റാലിന്റെ പ്രേതം : വയലാര്‍ രവി

March 28th, 2011

തിരുവനന്തപുരം : മുഖ്യമന്ത്രി മറ്റുള്ളവരോട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും, ഇത് സ്റ്റാലിന്റെ പ്രേതം കൂടിയതിനാല്‍ ആണെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലുള്ളവരോട് പോലും ഈ സമീപനമാണെന്നും, അതു കൊണ്ട് തന്നെ പിണറായി വിജയന്‍ പോലും വി. എസിനെ ഭയത്തോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു വേദിയില്‍ വെച്ച് പോലും പലരേയും ജയിലിലടക്കുമെന്ന് പറയുകയും, വേദിയിലിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയെ തിരിഞ്ഞു നോക്കുകയും ചെയ്യുന്നത് ചാനലുകളിലെ സ്ഥിരം കാഴ്ചയാണ്. സംസ്കാര സമ്പന്നമായ കേരള ജനതക്ക് അപമാനമാണ് ഈ മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പാമോയില്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്ക് : അല്‍ഫോണ്‍സ് കണ്ണന്താനം
Next »Next Page » പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine