വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും

March 18th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും മത്സരിക്കും. അവസാന നിമിഷം വരെ അരങ്ങേറിയ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വി. എസ്. അച്ച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപി ക്കുകയായിരുന്നു. വി. എസിനെ മത്സരിപ്പിക്കണ്ട എന്ന തീരുമാനം  പുന: പരിശോധിക്കുവാന്‍ ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകത്തോട് ആവശ്യ പ്പെടുകയായിരുന്നു.  നേരത്തെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് വി. എസിന് മത്സര രംഗത്തു നിന്നും സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വി. എസിനു സീറ്റില്ലെന്ന് അറിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 2006-ല്‍ വി. എസിനു സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതേ രീതിയില്‍ ഉള്ള രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.

വി. എസിന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നം വീണ്ടും തെരുവിലേക്ക് വലിച്ചിഴച്ചത് സി. പി. എം. നേതൃത്വത്തെ സംബന്ധിച്ച് ക്ഷീണ മുണ്ടാക്കുന്ന താണെങ്കിലും വി. എസിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാ‍രമായി പലരും ഈ തീരുമാനത്തെ വിലയിരുത്തുന്നു. വി. എസ്. തിരിച്ചു വരുന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വി. എസ്. മത്സര രംഗത്തുണ്ടാകുമ്പോള്‍ അത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ഘടക കക്ഷി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസ്. ഇല്ല

March 16th, 2011

vs-achuthanandan-shunned-epathram

വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും

March 11th, 2011

sebastian-paul-epathram

എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാ‌സ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട് എം.വി. രാഘവന്‍ അങ്കത്തിനിറങ്ങുന്നു

March 11th, 2011

election-epathramകണ്ണൂര്‍:  അങ്കത്തിനിറങ്ങുന്നത്  എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആ‍ദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.

അഴീക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് ജയിച്ചു എങ്കിലും പിന്നീട് രാഘവനെ പല തരത്തിലും ഏറ്റുമുട്ടി യെങ്കിലും ഒട്ടും വാശി കുറയാതെ ഒറ്റയാന്‍ പോരാളിയായി രാഘവന്‍ തലയുയര്‍ത്തി പ്പിടിച്ച് രാഷ്ടീയ ഭൂമികയിലൂടെ നടന്നു കയറി. രാഷ്ടീയ രണാങ്കണങ്ങളില്‍ ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടു എങ്കിലും ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെന്നുള്ള പ്രഖ്യാപനമാണ് എം. വി. ആര്‍. പഴയ തട്ടകമായ അഴീക്കോട് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് കരുതുന്നു. അഴീക്കോട്ടേക്ക് രാഘവന്‍ വരുമ്പോള്‍ ഇടതു ചേരിയും അല്പം കരുതലോടെ തന്നെ ആകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി.ജെ.പി. നാല്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Next »Next Page » സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine