വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ല : പിണറായി വിജയന്‍

October 8th, 2010

pinarayi-vijayan-epathram

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ലെന്ന് പിണറായി വിജയന്‍. തൃശ്ശൂരില്‍ സി. പി. എം. – ബി. ജെ. പി. പ്രാദേശിക ധാരണയുണ്ടെന്ന വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടേത് മത നിരപേക്ഷ നിലപാടാണെന്നും അതാ‍തു പ്രദേശത്തെ സ്വാധീനമുള്ള വ്യക്തികളെ പിന്തുണയ്ക്കുന്ന പതിവ് നേരത്തെ ഉണ്ടെന്നും പി. ഡി. പി. ജനപക്ഷം എന്നിവരുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചാല്‍ അവരെ പിന്തുണയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. കത്തോലിക്ക സഭ സി. പി. എമ്മിനു എതിരല്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ എതിരാണെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ടല്‍ പാര്‍ക്ക് പൂട്ടുവാന്‍ നിര്‍ദ്ദേശം

October 7th, 2010

mangrove-forest-epathramകണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ടല്‍ പാര്‍ക്കില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കണ്ടലിനെ മറയാക്കി ക്കൊണ്ട് മറ്റു പല പദ്ധതികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.  വിവാദ കണ്ടല്‍ പാര്‍ക്കിനെതിരെ സജീവമായി രംഗത്ത് വന്നത് കെ. സുധാകരന്‍ എം. പി. യാണ്. കണ്ണൂര്‍ രാഷ്ടീയത്തില്‍ സുധാകരന്റേയും മാര്‍ക്കിസ്റ്റ് പാര്ട്ടിയുടേയും ബലാബലത്തിനും വിവാദ പാര്‍ക്ക് വിഷയം വേദിയായി. സുധാകരന്‍ പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പാര്‍ക്ക് വിദഗ്ദ സമിതി സന്ദര്‍ശിക്കുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിലും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുവാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നടപടികളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. പത്തു രൂപ സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസിന്റെ പുനഃപ്രവേശനം പി. ബി. ചര്‍ച്ച ചെയ്തു

October 6th, 2010
vs-achuthanandan-epathram
ന്യൂഡല്‍ഹി : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സി. പി. എം. പോളിറ്റ് ബ്യൂറോയിലേക്കുള്ള പുനഃപ്രവേശനം സംബന്ധിച്ച് പി. ബി. യോഗം ചര്‍ച്ച ചെയ്തു.  വി. എസ്സിനെ തിരിച്ചെടുക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കും എന്ന് ഒരംഗം ചൂണ്ടിക്കാട്ടിയതായും ഈ വിഷയത്തില്‍  ഏകദേശ ധാരണയായതായും സൂചനകള്‍ ഉണ്ട്.  നവമ്പര്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇത് പരിഗണിക്കും. പാര്‍ട്ടിയുടെ കേരള ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് വി. എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്‌ത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം

October 4th, 2010

തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു  കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക്‌ എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.

പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ

October 1st, 2010

എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

justice-vr--krishnaiyer-epathram

ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍

എറണാകുളം തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്‌, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്‌, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്‌, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്‌, അനില്‍ കാതിക്കൂടം, ജോയ്‌ കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

മുപ്പത്‌ മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

151 of 1541020150151152»|

« Previous Page« Previous « സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി
Next »Next Page » ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine