വൈകല്യങ്ങള്‍ തടസമായില്ല; ഷാജിക്ക് മികവുറ്റ വിജയം

September 22nd, 2010

tn-seema-shaji-epathram

പൊന്നറ നഗറിലെ 116 റാം നമ്പര്‍ വീട്ടില്‍ നിറഞ്ഞ ചിരിയുമായി ഡോ. ടി. എന്‍. സീമ ടീച്ചര്‍ എം. പി. എത്തി. കാര്യമറിയാതെ പകച്ചു നിന്ന ഷാജിയുടെ കൈ പിടിച്ചു കുലുക്കി ടീച്ചര്‍ അറിയിച്ചത് ഷാജിയുടെ മികച്ച എസ്. എസ്. എല്‍. സി. എ. ലെവല്‍ പരീക്ഷാ ഫലമാണ് . ഓല മേഞ്ഞ കുടിലില്‍ സന്തോഷത്തിന്റെ ആര്‍പ്പു വിളി. തുടര്‍ പഠനത്തിന് പിന്തുണയറിയിച്ച് ടീച്ചര്‍ മടങ്ങുമ്പോഴും ഷാജിയുടെ അമ്പരപ്പു മാറിയിരുന്നില്ല.

ഫോര്‍ട്ടു ഹൈസ്ക്കൂളിലെ അവധി ദിനങ്ങളെ സജീവമാക്കുന്നത് സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പത്താം തരം  തത്തുല്യം എ  ലെവല്‍ ക്ലാസുകളാണ്. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തി യാക്കാനാകാത്ത ഒരു പാടു പേര്‍ പ്രായഭേദമേന്യേ  ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ പത്തു മാസങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെ ക്ലാസിലെത്തുന്ന ഒരു ചെറുപ്പക്കാരനുണ്ട്. പോളിയോ തളര്‍ത്തിയ ശരീരമെങ്കിലും തന്റെ മൂന്നു ചക്രങ്ങളുള്ള സൈക്കിളില്‍ വള്ളക്കടവി നടുത്തുള്ള വീട്ടില്‍ നിന്നും ആവശത കള്‍ക്കവധി നല്‍കി ഷാജി ക്ലാസിലെത്തുന്നു. പോളിയോ സമ്മാനിച്ച വിഷമതകള്‍ക്കു പുറമേ തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍; ഇതിനിടയില്‍ എവിടെയോ മുടങ്ങിപ്പോയ പഠനം.

1996 ല്‍ ഫോര്‍ട്ട് ഹൈസ്ക്കൂളില്‍ എസ്. എസ്. എല്‍. സി. ക്കു പഠിക്കുമ്പോഴാണ് ഷാജിയുടെ അമ്മ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അതോടെ പഠനം മുടങ്ങി. തെങ്ങു കയറ്റ ക്കാരനായിരുന്ന അച്ഛന്റെ വരുമാനം കൊണ്ട് പഠന ചിലവ്‌ നടക്കുമാ യിരുന്നില്ല. അതോടെ പഠനം വഴി മുട്ടി.

എസ്. എസ്. എല്‍. സി. വിജയി ക്കണമെന്ന ഉറച്ച ആഗ്രഹമാണ് ഷാജിയെ തത്തുല്യം ക്ലാസിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട തത്തുല്യം പരീക്ഷാ ഫലം ഷാജിക്ക് തികഞ്ഞ  സന്തോഷവും അഭിമാനവുമാണ് സമ്മാനിച്ചത്. മുന്നൂറ്റി മുപ്പത്തിയാറു മാര്‍ക്കു നേടി ഷാജി മാതൃകയായി. പ്ലസ് റ്റു വിനു ചേരണമെന്നാണ് ഷാജിയുടെ ആഗ്രഹം. അങ്ങനെ ഒരു സര്‍ക്കാര്‍ ഉദ്യോഗവും ഷാജി സ്വപ്നം കാണുന്നു. പരിശ്രമവും അധ്യാപകരുടെയും കൂട്ടുകാരുടേയും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന്  ഷാജി പറഞ്ഞു.

എ ലെവല്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ രതീഷ് വെണ്‍പാലവട്ടവും സീമ ടീച്ചര്‍ക്കൊപ്പം  ഉണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.എന്‍. സീമയ്ക്ക് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അഭിനന്ദനം

September 22nd, 2010

tn-seema-epathram

തിരുവനന്തപുരം : കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപക്ഷ വിദ്യാഭ്യാസ നയത്തെ എ ലെവല്‍ സ്റ്റുഡന്‍സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. വിവിധ കാരണങ്ങളാല്‍ എസ്‌ എസ്‌ എല്‍ സി പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാടു പേരുടെ ആശ്രയമാണ്‌ സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന എസ്‌ എസ്‌ എല്‍ സി എ – ലെവല്‍ തത്തുല്യം കോഴ്സുകള്‍.

2009 – 2010 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശന വിജ്ഞാപനത്തിനു ശേഷം വന്നതിനാല്‍ കേരളത്തിലെ നാല്‍പ്പതി നായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിത ത്വത്തിലായിരുന്നു. ഇതു പരിഹരിക്കുന്നതിന്‌ ഡോ. ടി. എന്‍. സീമ എം. പി. യുടെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം 2009 – 2010 കാലയളവില്‍ വിജയിച്ച എല്ലാവര്‍ക്കും ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകാതെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാധ്യമാക്കിയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയേയും തത്തുല്യം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മികവിന്‌ ഉറച്ച പിന്‍തുണ നല്‍കിയ ഡോ. ടി. എന്‍. സീമ എം. പി. യേയും എ ലെവല്‍ സ്റ്റുഡന്‍സ്‌ കോ ഒ‍ാര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തില്‍ കണ്‍വീനര്‍ രതീഷ്‌ വെണ്‍പാലവട്ടം അധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

എ. പി. അബ്ദുള്ളക്കുട്ടി യു.ഡി.എഫ്. മാര്‍ച്ചില്‍

September 22nd, 2010

ap-abdullakutty-udf-march-epathram

യു.ഡി.എഫ്. മാര്‍ച്ച് കുഞ്ഞിമംഗലം പഞ്ചായത്തില്‍ എ. പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ. അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പ് പ്രചരണത്തിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – കെ. മുരളീധരന്‍

September 16th, 2010

k-muraleedharanകോഴിക്കോട്‌ : ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങ ളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു യു. ഡി. എഫിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും, ധാരാളം നേതാക്കന്മാര്‍ യു. ഡി. എഫില്‍ ഉണ്ടെന്നും കെ. മുരളീധരന് പറഞ്ഞു‍. ഒരു കാരണ വശാലും എല്‍. ഡി. എഫിനെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ മുരളീധരന്‍ താന്‍ യു. ഡി. എഫുമായി ഒരിടത്തും വേദി പങ്കിടില്ലെന്നും, എന്നാല്‍ പ്രാദേശികമായ നീക്കുപോക്കു കള്‍ക്ക് സാധ്യത യുണ്ടെന്നും വ്യക്തമാക്കി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കെ അച്യുതന്‍ കള്ളു കച്ചവടം നിര്‍ത്തിയത്‌ വിവാദമാകുന്നു

September 11th, 2010

k-achuthan-epathram

ചിറ്റൂര്‍ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കള്ളു കച്ചവടം നിര്‍ത്തുന്നതായി  ചിറ്റൂര്‍ എം. എല്‍. എ. കെ.അച്യുതന് പ്രഖ്യാപിച്ചത് കോണ്ഗ്രസില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. മുപ്പതു വര്‍ഷത്തോളമായി കള്ളു വ്യവസായ രംഗത്തുള്ള എം.എല്‍.എ വ്യാജക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ അപാകത ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രത്യേകിച്ചും താന്‍ വ്യാജക്കള്ള് കൊണ്ട് വന്നത് ചിറ്റൂരില്‍ നിന്നുമാണെന്ന് പിടിയിലായ ദ്രവ്യന്‍ പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അച്യുതന്റെ പ്രഖ്യാപനം അണികളില്‍ ആശങ്ക ഉളവാക്കും എന്ന് ഇവര്‍ കരുതുന്നു.

മലപ്പുറത്തെ ദുരന്തത്തില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്നും സി.പി.എം തന്നെ വേട്ടയാടുകയാണെന്നും എം. എല്‍. എ. പറയുന്നുണ്ടെങ്കിലും കള്ള് കച്ചവടം നിര്‍ത്താനുള്ള പ്രഖ്യാപനം അച്യുതന് കേസുമായുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കും എന്നാണ് നേതാക്കളുടെ ഭയം.

താന്‍ കാരണം യു.ഡി.എഫിനും പാര്ട്ടിക്കും പ്രശ്നം ഉണ്ടാകാന്‍ പാടില്ലെന്നും, ഇതു സംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനത്തില്‍ എത്തിയതെന്നും അച്യുതന്‍ പറഞ്ഞു.

ചിറ്റൂരില്‍ നിന്നും ആരും വ്യാജക്കള്ളു കൊണ്ടു പോകുന്നില്ലെന്നും, ചിറ്റൂരില്‍ നിന്ന് പോകുന്ന ഓരോ കുപ്പി കള്ളിനും തനിക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടെന്ന ആരോപണം സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് ഇത്തരമൊരു കുറ്റസമ്മതം നടത്തിയത് അച്യുതന് വ്യാജക്കള്ള് ദുരന്തവുമായി ബന്ധമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള ഗൊഡൗണില്‍ കള്ളു കച്ചവടം നടത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം അവിടെ തന്റെ അനിയനും സുഹൃത്തുക്കളും പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുകയാണ് എന്ന് പത്ര സമ്മേളനത്തിനിടെ പറഞ്ഞതും കോണ്ഗ്രസിന് ക്ഷീണമായി.

കോണ്ഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ്‌ പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു കള്ളം പറഞ്ഞത് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

152 of 1541020151152153»|

« Previous Page« Previous « തൃശ്ശൂരില്‍ വന്‍ തീപിടിത്തം
Next »Next Page » കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine