പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

June 22nd, 2020

petrol-diesel-price-hiked-ePathram-.jpg

കൊച്ചി : തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന. പെട്രോള്‍ വില ലിറ്ററിനു 80 രൂപ യിലേക്കും ഡീസല്‍ വില 75 രൂപ യിലേക്കും എത്തി. ലോക്ക് ഡൗണില്‍ ഇളവു കള്‍ വരുത്തിയ ജൂണ്‍ ഏഴു മുതലാണ് തുടര്‍ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടി വരുന്നത്.

വില വര്‍ദ്ധന ആരംഭിച്ച് 16 ദിവസം കൊണ്ട് പെട്രോളിന് 8 രൂപ 35 പൈസ യാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 8 രൂപ 99 പൈസയും വര്‍ദ്ധിപ്പിച്ചു.

വീണ്ടും വില വര്‍ദ്ധന

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച 

ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യ

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് അതിഥി തൊഴിലാളി കള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ല

June 20th, 2020

ogo-norka-roots-ePathram
കൊച്ചി : പ്രവാസികള്‍ അതിഥി തൊഴിലാളികള്‍ അല്ല എന്നതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കുവാൻ കഴിയില്ല   എന്ന് നോര്‍ക്ക യുടെ വിശദീകരണം.

പ്രവാസികളെ അതിഥി തൊഴിലാളികള്‍ ആയി പരിഗണി ക്കുവാന്‍ കഴിയുമോ എന്ന് പരിശോധി ക്കുവാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദ്ദേശിച്ച തിന്റെ അടി സ്ഥാന ത്തി ലാണ് നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവന്‍ സര്‍ക്കാരിനു വേണ്ടി ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രാമചന്ദ്രന്റെ വിലക്ക് നീക്കി – നിയന്ത്രണ ങ്ങളോടെ എഴുന്നള്ളിക്കാൻ അനുമതി

March 3rd, 2020

thechikottukavu-ramachandran-epathram
തൃശൂർ : ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന്ന് കർശ്ശന നിയന്ത്രണ ങ്ങ ളോടെ എഴുന്നെ ള്ളി പ്പുകളില്‍ പങ്കെടുപ്പിക്കാം എന്ന് നാട്ടാന പരി പാലന ജില്ലാ നിരീ ക്ഷണ കമ്മിറ്റി യോഗ ത്തിൽ തീരുമാനമായി. ഇതിനായി ചില നിബന്ധന കളും ഉണ്ടാക്കിയിട്ടുണ്ട്.

ആനക്ക് വലത്തെ പിൻ കാലില്‍ മുറിവ് ഉള്ളതിനാല്‍ എഴുന്നെള്ളിപ്പ് ആളുകൾക്ക് ഇട യിൽ നിന്ന് 5 മീറ്റർ ദൂര പരിധി യിലും പൂർണ്ണ മായും നിരീക്ഷണ കമ്മിറ്റി യുടെ നിയന്ത്രണ ത്തിലും ആയിരിക്കണം. മാത്രമല്ല എപ്പോഴും 4 പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. കൂടാതെ ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പു വരുത്തു കയും വേണം.

തൃശൂർ, പാലക്കാട് ജില്ല കളിൽ മാത്രം രണ്ടു മാസ ക്കാലം പരീക്ഷണ അടി സ്ഥാന ത്തിലാണ് എഴുന്നെള്ളിപ്പു കളില്‍ തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്‍ ഉണ്ടാവുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരെ ‘മനുഷ്യ മഹാ ശൃംഖല’ തീര്‍ത്തു

January 26th, 2020

kerala-ldf-human-chain-against-citizenship-amendment-act-ePathram
തിരുവനന്തപുരം : നമ്മുടെ ഭരണ ഘടനയെ അതിന്റെ എല്ലാ മൂല്യങ്ങ ളോടും കൂടി സംര ക്ഷിക്കുവാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കു വാന്‍ എല്ലാവരും സന്നദ്ധരാവണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. രായി ഇടതു ജനാധിപത്യ മുന്നണി സംഘടി പ്പിച്ച മനുഷ്യ മഹാ ശൃംഖല തിരു വനന്ത പുര ത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു മുഖ്യ മന്ത്രി.

നമുക്ക് വിശ്രമിക്കാനുള്ള സമയം ആയിട്ടില്ല. പൗരത്വ ഭേദ ഗതി നിയമം രാജ്യ ത്തിന്റെ ഭരണ ഘടന യെ അപകട പ്പെടുത്തു ന്നതാണ്, നാടിന്റെ സ്വൈര്യത യെ അപകട പ്പെടുത്തു ന്നതാണ്. മത നിരപേക്ഷത തകര്‍ക്കു വാനുള്ള ശ്രമം ആണ് നട ക്കുന്നത്. ഈ പറയുന്ന തൊന്നും നടപ്പാക്കുന്ന നാടല്ല കേരളം എന്ന് നമ്മള്‍ നേരത്തെ പറ ഞ്ഞി ട്ടുണ്ട്.

അത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും അതൊ ന്നും കേരള ത്തിന്റെ മണ്ണില്‍ നടക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.

പക്ഷെ നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നമ്മുടെ ഭരണ ഘടന യെ അതിന്റെ എല്ലാ മൂല്യ ങ്ങ ളോടും കൂടി സംര ക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണം

പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരായ പ്രതിഷേധം എങ്ങനെ സമാധാന പരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണ മായി കേരളം നില നില്‍ക്കുന്നു എന്ന തില്‍ നമുക്ക് അഭിമാനിക്കാം.

ഭാരതത്തിന്റെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിന ത്തില്‍ വൈകുന്നേരം നാലു മണി മുതല്‍ കാസര്‍ ഗോഡ് മുതല്‍ കന്യാകുമാരി വരെ തീര്‍ത്ത മനുഷ്യ മഹാ ശൃംഖല യില്‍ സമൂഹ ത്തിലെ നാനാ തുറകളില്‍ ഉള്ളവര്‍ അണി ചേര്‍ന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 106910112030»|

« Previous Page« Previous « സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല
Next »Next Page » മകര വിളക്ക് തെളിഞ്ഞു; ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine