പത്ര ഏജന്റുമാരുടെ സമരം, വായനക്കാര്‍ വലയുന്നു

March 24th, 2012

newpaper-dealers-strike-epathram
തിരുവനന്തപുരം: നാലു ദിവസമായി കേരളത്തിലെ പത്ര വിതരണ ഏജന്റുമാര്‍ നടത്തിവരുന്ന സമരം വായനക്കാരെ വലക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശപ്പെട്ടു കൊണ്ട് നടത്തുന്ന സമരത്തില്‍   മലയാള മനോരമ, മാതൃഭൂമി തുടങ്ങി ചില പ്രമുഖ പത്രങ്ങളെ മാത്രമാണ് ബഹിഷ്കരിക്കുന്നത്. ദേശാഭിമാനി പോലുള്ള പാര്‍ട്ടി പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങള്‍ ആശയപ്രചാരണത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവയെ ഒഴിവാക്കുന്നതെന്നുമാണ് സമരക്കാര്‍ പറയുന്നത് എന്നാല്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും മറ്റു പത്രങ്ങള്‍ക്കും വിലയില്‍ മാറ്റമില്ല എന്നതാണ് വസ്തുത. ആ നിലക്ക് സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്കരണം എല്ലാ പത്രങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ് എന്നാണ് വായനക്കാരുടെ നിലപാട്.  സമരം മൂലം വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെയാണ് പത്ര വിതരണക്കര്‍ തടസ്സപ്പെടുത്തുന്നത്. സാധാരണ വായക്കാരെ സംബന്ധിച്ചേടത്തോളം കാലങ്ങളായി വായിച്ചു വരുന്ന മലയാള മനോരമ, മാതൃഭൂമി എന്നിവയെ ഉപേക്ഷിച്ച്  പാര്‍ട്ടി പത്രങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പത്ര ഓഫീസുകളിലേക്ക് നേരിട്ടു ചെന്ന് പത്രം വാങ്ങിക്കുന്ന വായനക്കാര്‍ ഇതിനെ ശരിവെക്കുന്നു. ചിലയിടങ്ങളില്‍ വായനക്കാരുടെ കൂട്ടായ്മകള്‍ മുന്‍‌കൈ എടുത്ത് തങ്ങള്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍ വിതരണ ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. പത്ര ഏജന്റുമാരുടെ സമരത്തെ മുതലെടുത്തുകൊണ്ട് മറ്റു പത്രങ്ങള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലിന്യ വിരുദ്ധസമരം: സ്ത്രീകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്

March 20th, 2012
thalassery-epathram
തലശ്ശേരി: പുന്നോര്‍പ്പോട്ടിപ്പാലത്ത്  മാലിന്യ വിരുദ്ധ സമരം നടത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം പടരുകയാണ്.  ഇതിനിടയില്‍ നഗര സഭയുടെ മാലിന്യ വണ്ടി ചിലര്‍ കത്തിച്ചു. 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപതോളം പേരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
തലശ്ശേരി നഗരസഭയുടെ  മാലിന്യങ്ങള്‍ പുന്നോര്‍പ്പോട്ടിപ്പാലത്ത്  തള്ളുന്നതിനെതിരെ സമീപ വാസികള്‍ കുറച്ചു നാളായി പന്തല്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി. പോലീസിന്റെ സഹാ‍യത്തോടെ നഗരസന്ഭ മാലിന്യങ്ങള്‍ വീണ്ടും തങ്ങളുടെ പ്രദേശത്ത് തള്ളുമെന്ന് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തും ലാത്തിച്ചാര്‍ജ്ജ് നടത്തിയും മാറ്റിയശേഴം വാഹനങ്ങളില്‍ കൊണ്ടു വന്ന മാലിന്യം അവിടെ നിക്ഷേപിക്കുകയായിരുന്നു.
മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമായാണ് പോലീസ് നടത്തിയ അധിക്രമങ്ങള്‍ എന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ ആണ് മാലിന്യം പ്രദേശത്ത് തള്ളിയതെന്നാണ് തലശ്ശേരി നഗരസഭാ ചെയര്‍  പേഴ്സണ്‍ ആമിന മാളിയേക്കലിന്റെ നിലപാട് . സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് പ്രദേശവാസികളും എന്നാല്‍ പോലീസിനെ ഉപയോഗിച്ചിട്ടായാലും വരും ദിവസങ്ങളിലും മാലിന്യം നിക്ഷേപിക്കുമെന്ന് പ്രാദേശിക ഭരണകൂടവും  വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരിക്കുകയാണ്. സമരത്തിനു പിന്നില്‍ ഭൂമാഫിയയാണെന്നാണ് നഗര സഭ ആരോപിക്കുന്നത്. എന്നാല്‍ നഗരമാലിന്യങ്ങള്‍ വന്‍‌തോതില്‍ നിക്ഷേപിക്കുന്നതു  മൂലം പ്രദേശത്തെ ജനജീവിതം ദു:സ്സഹമായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി രാജിവയ്ക്കണം: വി. എസ്

March 20th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് പുറത്തായിരിക്കുന്നു.  നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കണം ചോര്‍ന്ന ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇതിന് ഉത്തരവാദിയായ ധനമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നും  പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു‍. അവതരണത്തിന് മുന്‍പ് പുറത്ത് വന്ന ബജറ്റ് ഭരണഘടനാ പരമായി അസാധുവാണെന്നും അദ്ദേഹം വി. എസ്‌ പറഞ്ഞു. ബജറ്റിലൂടെയാണെങ്കിലും അല്ലാതെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍

March 18th, 2012
eMail-epathram
കൊച്ചി: ഈ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലിമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.  കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്ന് ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.  വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലിമിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.  നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ ഇയാളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
ഹൈടെക് സെല്ലിലേക്ക് ഇന്റലിജെന്‍സ് ആസ്ഥാനത്തുനിന്നും എസ്. പി അയച്ച കത്തും ഈ-മെയില്‍ ഐഡികളുടെ ലിസ്റ്റും ചോര്‍ത്തിയെടുത്തതായാണ് കരുതുന്നത്. ഇത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. ഇതിനു തെളിവെന്ന വിധം ഒരു വ്യാജകത്തും പുറത്ത് വന്നിരുന്നു. ഈ വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്നാണ് സൂചന. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഗ് പ്രവര്‍ത്തകര്‍ ലീഗ് ജനറല്‍ സെക്രട്ടറിമാരെ കയ്യേറ്റം ചെയ്തു

March 17th, 2012

league-general-secretaries-epathram

കാസര്‍ഗോഡ്‌: മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറിമാരെ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ‌  ജില്ലാഭാരവാഹി പട്ടികയില്‍ നിന്നും എ. അബ്‌ദുറഹ്‌മാനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ചായിരുന്നു ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീറിനെയും കെ.പി.എ മജീദിനെയുമാണ്‌ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌. ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം ‌ മാധ്യമങ്ങളോട്‌ തീരുമാനം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പ്രകോപിതരായ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. തുടര്‍ന്ന്‌ നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ രംഗം ശാന്തമാക്കി. ഇതിനിടെ യോഗ സ്‌ഥലത്ത്‌ നിന്ന്‌ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീന്റെ വാഹനം തടയാനും ശ്രമം നടന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി മുന്‍പ്‌ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന്‌ സംസ്‌ഥാന നേതൃത്വം ഇടപെട്ട്‌ സമവായ നീക്കത്തിലൂടെ ഇന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി
Next »Next Page » ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine