മുല്ലപ്പെരിയാര്‍ : ജനവികാരം ഉണര്‍ത്തരുത് എന്ന് സുപ്രീം കോടതി

December 14th, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അടിയന്തിരമായി ഭീഷണിയില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. തമിഴ്നാടും കേരളവും ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എ. എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.

ജല നിരപ്പ്‌ 136 അടിയായി നിലനിര്‍ത്തണം എന്നും കോടതി തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി

December 13th, 2011

oommen-chandy-epathram

കൊച്ചി: സുപ്രീം കോടതി വിധി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാമിന്‍റെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പക്ഷെ കേരളത്തിന്‍റെ പല ആവശ്യങ്ങളും ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല. തുടര്‍ച്ചയായ ഭൂകമ്പം കാരണം ജനങ്ങളിലുണ്ടായ ആശങ്ക സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നേയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

Comments Off on സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി

ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

December 13th, 2011

idukki-epathram

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ഈ ആവശ്യം ഉന്നയിച്ച് തമിഴ് വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. ഇവര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്ന വരാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

-

വായിക്കുക: , , ,

Comments Off on ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

December 7th, 2011

dandapani-epathram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

-

വായിക്കുക: , , ,

Comments Off on എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

December 7th, 2011

vs-achuthanandan-shunned-epathram

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവസം തുടങ്ങി. മുല്ലപെരിയറില്‍ അര ഡസനോളം നിരാഹാര സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ചപ്പാത്തിലെ മുപ്പപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹ സമരം 11 ദിവസം പിന്നിട്ടു. റിലേ ഉപവാസം 1810 ദിവസം കഴിഞ്ഞു. എം. എല്‍. എ മാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ നടത്തുന്ന ഉപവാസം ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു ചപ്പാത്തില്‍ സമര സമിതി നേതാക്കളുടേയും എം എല്‍ എ മാരുടേയും ഉപവാസം തുടരുകയാണ്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.

-

വായിക്കുക: , , ,

Comments Off on മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി


« Previous Page« Previous « മുല്ലപ്പെരിയാര്‍ : കേന്ദ്രം കേരളത്തോടൊപ്പം എന്ന് ഉമ്മന്‍ചാണ്ടി
Next »Next Page » അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine