ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു

January 18th, 2012
chemboothra pooram-epathram
തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട്  വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു.  വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി.  പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബരിമലയില്‍ തെളിഞ്ഞത് സെര്‍ച്ച് ലൈറ്റ്: ദേവസ്വം ബോര്‍ഡ്

January 15th, 2012
makara-jyoti-epathram
ശബരിമല: ശബരിമലയിലെ പൊന്നമ്പലമേടിനു സമീപം കഴിഞ്ഞ ദിവസം തെളിഞ്ഞത് മകരവിളക്കല്ലെന്നും വനം വകുപ്പിന്റെ സെര്‍ച്ച് ലൈറ്റാണെന്ന് ദേവസ്വബോര്‍ഡിന്റെ വിശദീകരണം. ദേവസ്വം പ്രസിഡണ്ട് എം. രാജഗോപാലന്‍ നായരാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ദീപം കണ്ടത് പൊന്നമ്പല മേട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ആണെന്നും ഇതിനെ മകരവിളക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞു.
പൊന്നമ്പല മേടിനു സമീപം പലതവണ ദീപം തെളിഞ്ഞത് മകരവിളക്കാണെന്ന് കരുതി ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ശരണം വിളിക്കുകയും ചെയ്തു.   സംഭവത്തെ കുറിച്ച് വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നാണ് പ്രസിദ്ധമായ മകര വിളക്ക്. ഇന്ന് സന്ധ്യക്ക് പൊന്നമ്പല മേട്ടില്‍ മരക ജ്യോതി ദര്‍ശിക്കുവാനായി ലക്ഷക്കണക്കിനു ഭക്തരാണ് ശബരിമലയില്‍ എത്തിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിറവത്ത്‌ പരസ്യ നിലപാടില്ല: ശ്രേഷ്ഠ കാതോലിക്കാ ബാവ

November 23rd, 2011

കോലഞ്ചേരി: പിറവം ഉപതെരെഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ്‌ ബാവ പറഞ്ഞു. ടി. എം. ജേക്കബിന്‍റെ മകന്‍ അനൂപ്‌ ജേക്കബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാ തര്‍ക്കവും കൂട്ടിക്കുഴക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്, അതുപോലെ യു. ഡി. എഫ് സര്‍ക്കാര്‍ നന്മകള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ്, കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഏറെ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഗ്രഹ മോഷണം സ്വാമി രാഘവേന്ദ്ര തീര്‍ഥ അറസ്റ്റില്‍

October 30th, 2011

swami-raghavendra-epathram

കൊച്ചി: വിഗ്രഹ മോഷണം നടത്തിയ സ്വാമി രാഘവേന്ദ്ര തീര്‍ഥ ആന്ധ്രയിലെ കഡപ്പയില്‍ വെച്ച് അറസ്റ്റുചെയ്തു. ഗൌഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യന്‍ സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തയാളാണ് സ്വാമി രാഘവേന്ദ്ര തീര്‍ഥ . സ്വാമിയുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് കഡപ്പ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.വിഗ്രഹങ്ങളും പൂജാസാമഗ്രികളും കാശിമഠത്തിന് തിരിച്ചുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ക്കഴിയുകയായിരുന്നു ഇദ്ദേഹം. ഈ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊച്ചിയില്‍ നിന്ന് പോലീസ് വൈകിട്ടോടെ കഡപ്പയിലേക്ക് തിരിക്കും. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളുമായിട്ടാണ് സ്വാമി ഒളിവില്‍ കഴിഞ്ഞിരുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബലിപെരുന്നാള്‍ നവംബര്‍ അഞ്ചിന് -ഹിജ്റ കമ്മിറ്റി

October 26th, 2011

കോഴിക്കോട്: വ്യാഴാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയും നവംബര്‍ നാലിന് വെള്ളിയാഴ്ച അറഫാദിനവും അഞ്ചിന് ശനിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡൈ്വസര്‍ എം. അലി മണിക്ഫാന്‍ അറിയിച്ചു.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

19 of 2510181920»|

« Previous Page« Previous « യേശുദാസിനെ ആദരിക്കും
Next »Next Page » ടു-ജി സ്‌പെക്ട്രം കുംഭകോണം പുറത്ത് കൊണ്ടു വന്ന ഗോപീകൃഷ്ണന് എ.വി. പുരസ്‌കാരം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine