നടി അനന്യയ്ക്ക് ദേശീയ അമ്പെയ്‌ത്ത് ചാമ്പ്യന്‍ ഷിപ്പിന് യോഗ്യത

October 13th, 2012

ananya-archery-epathram

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം അനന്യ ദേശീയ അമ്പെയ്‌ത്ത് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടി. സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ ഷിപ്പില്‍ കോമ്പൌണ്ട് ബോയില്‍ സീനിയര്‍ വിഭാഗത്തില്‍ വിജയിയായതോടെ ആണ് അനന്യ ദേശീയ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്. സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് അനന്യ അമ്പെയ്‌ത്ത് മത്സരങ്ങളില്‍ ആറു വര്‍ഷം പങ്കാളിയായിരുന്നു. 2003-ല്‍ ആയിരുന്നു അമ്പെയ്ത്തില്‍ അനന്യയുടെ അരങ്ങേറ്റം. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് ഇത്തവണയും അനന്യ സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ ഇറങ്ങിയത്. പെരുമ്പാവൂര്‍ സ്വദേശിയായ അനന്യ മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്

August 22nd, 2012

irfan-epathram

കുനിയില്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച മലയാളിതാരം  കെ.ടി. ഇര്‍ഫാന്  ജന്മനാടിന്റെ ഉജ്ജ്വലമായ സ്വീകരണം. കോഴിക്കോട് വിമാനത്താവളം മുതല്‍ കുനിയില്‍ വരെ നാടിന്റെ ഹൃദ്യമായ വരവേല്പാണ് ജനങ്ങള്‍ നല്‍കിയത്.ഇടയ്ക്ക് ചിലര്‍ വഴിതടഞ്ഞു നിര്‍ത്തി പൂമാലയും പൂച്ചെണ്ടും കൊണ്ട് മൂടി. ഉച്ചക്ക് ഒരുമണിയോടെ കരിപ്പൂരിലെത്തിയ ഇര്‍ഫാനെ സ്വീകരിക്കുവാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ ഒരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഒളിമ്പ്യന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. കുടുംബത്തോടൊപ്പം അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും എത്തിയിരുന്നു.
തുറന്ന വാഹനത്തില്‍   കുനിയില്‍  അല്‍ അന്‍‌വര്‍ സ്കൂളിന്റെ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ വേദിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു. കുനിയിലെ നാട്ടുവഴികളില്‍ നിന്നും ആരംഭിച്ച നടത്തത്തിലൂടെ ലണ്ടന്‍ ഒളിമ്പിക്സ് വേദിയില്‍ചെന്നെത്തിയ  ഇര്‍ഫാനെ കൂട്ടുകാരും നാട്ടു കാരും ചേര്‍ന്ന് സ്നേഹാദരങ്ങള്‍ കൊണ്ട് മൂടി. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഇര്‍ഫാന്‍ വിനയാന്വിതനായി.
താന്‍ സ്വപ്നത്തില്‍ പോലും കാണാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ കയറാനായതും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കും ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതുമായ അനുഭവങ്ങള്‍ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു. കായിക താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സൂചിപ്പിക്കുവാന്‍ ഇര്‍ഫാന്‍ മറന്നില്ല. കണ്ണൂരില്‍ നിന്നും ഉള്ള രാജു എന്ന വ്യക്തിയും നടന്‍ പത്മശ്രീ മോഹന്‍ലാലും തനിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്സില്‍ മെഡല്‍ ഒന്നും നേടിയില്ലെങ്കിലും ഇര്‍ഫാന്റെ നടത്തം ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല ദേശീയ റിക്കോര്‍ഡിടുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്

ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന്

July 3rd, 2012
champakulam-moolam-boat-race-epathram
അമ്പലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കമിട്ട് ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന് 2.30 നു ആരംഭിക്കും.  ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍  ഉള്‍പ്പെടെ 29 കളിവള്ളങ്ങളാണ്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മന്ത്രി എ. പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എം.മാണി വള്ളം കളി ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാവിഗ്രഹം കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍  നിന്നുമാണ് ഈ വള്ളം  കളിയുടെ ഉല്‍ഭവം. 400 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. കുറിച്ചിയില്‍ നിന്നും വിഗ്രഹവുമായി ചമ്പകശ്ശേരി രാജാവ് വള്ളത്തില്‍ ഘോഷയാത്രയായി പോകുമ്പോള്‍ ചമ്പക്കുളത്തെ മാപ്പിളശ്ശേരിയിലെ ഒരു കൃസ്ത്യന്‍ തറവാട്ടില്‍ വിശ്രമിക്കുവാന്‍ കയറിയെന്നും തുടര്‍ന്ന് അവിടെ നിന്നും കളിവള്ളങ്ങളുടെ അകമ്പടിയോടെ യാത്ര തുടര്‍ന്നെന്നുമാണ് ചരിത്രം.  കഴിഞ്ഞവര്‍ഷത്തെ ഫൈനല്‍ മത്സരം  വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഫലപ്രഖ്യാപനം ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ചായിരുന്നു. കാരിച്ചാല്‍ ചുണ്ടനും ദേവസ് ചുണ്ടനും  ഇത്തവണയില്ല.

- എസ്. കുമാര്‍

വായിക്കുക:

Comments Off on ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന്

ക്രിക്കറ്റ് മടിയന്മാരുടെ കളി; പത്മശ്രീമമ്മൂട്ടി

March 5th, 2012

mammootty-epathram

കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് പത്മശ്രീ മമ്മൂട്ടി. ശരീരം അനങ്ങിക്കളിക്കുന്ന ഏക കളി ഫുഡ്‌ബോളാണെന്നും എന്നാല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം മടിന്മാരുടെ കളിയായ ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഈ.കെ.നായനാര്‍ സ്വര്‍ണ്ണക്കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന വേളയിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ പത്മശ്രീ മോഹന്‍‌ലാലിന്റെ നേതൃത്വത്തില്‍ മലയാളി സിനിമാതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കളി കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മമ്മൂട്ടി എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.വിഷയം ഇതിനോടകം സോഷ്യല്‍ മീഡിയകളായ ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയവയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

ഈ.കെ.നായനാരുടെ പേരിലുള്ള ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ട് എത്തിയിരിക്കുന്നു ഇനിയത് എല്ലാ ജില്ലകളിലേക്കും എത്തണമെന്നും മമ്മൂട്ടി പറഞ്ഞു.  പി. ടി. ശ്രീനിവാസന്‍, ഓട്ടോ ചന്ദ്രന്‍, രജീന്ദ്രനാഥ്, യൂനുസ്, കെ. ടി. ജോസഫ് തുടങ്ങിയവര്‍ മമ്മൂട്ടിയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, കോഴിക്കോട് മേയര്‍ എം. കെ പ്രേമജം, സി. പി. എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതു മുതലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടിക്കറ്റുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളിലും ഫുഡ്‌ബോള്‍ അസോസിയേഷന്റെ ഓഫീസിലും ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

എം. ഡി. താര കേരളത്തിന്റെ സ്വര്‍ണ്ണ താരകം

January 23rd, 2012
m.d. tara-epathram
ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട്  എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ  മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ  സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ  മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്.  കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 6234»|

« Previous Page« Previous « ഇ-മെയില്‍ ചോര്‍ത്തല്‍, മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍
Next »Next Page » ഡോ. സുകുമാര്‍ അഴീക്കോട് അബോധാവസ്ഥയില്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine