അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും

June 2nd, 2011

mullaperiyar-dam-epathram

തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുഞ്ഞാലിക്കുട്ടിക്ക് എതിരെ പ്രചാരണത്തിന് ഇറങ്ങും : കെ. അജിത

April 10th, 2011

k-ajitha-anweshi-epathram

കോഴിക്കോട്‌ : മലമ്പുഴ മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെ വി. എസ്. അച്യുതാനന്ദന്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി അപമാനിച്ചുവെന്നും വി. എസ്. സ്ത്രീ വിരുദ്ധനാണെന്നും ഉള്ള പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അന്വേഷി പ്രസിഡണ്ടും പൊതു പ്രവര്‍ത്തകയുമായ കെ. അജിത രംഗത്തെത്തി. സ്ത്രീ പീഡകര്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ആളാണ് സഖാവ് വി. എസ്. അച്യുതാനന്ദനെന്നും എന്നാല്‍ സ്ത്രീ പീഡനം മാത്രമല്ല സ്തീകളുമായി ബന്ധപ്പെട്ട ഒരു സമരങ്ങളിലും ഇന്നേ വരെ ലതികാ സുഭാഷിന്റെ പേരു ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അജിത ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞു.

ഇടതു പക്ഷം അധികാരത്തില്‍ വരണമെന്നും വി. എസ്. വീണ്ടും മുഖ്യമന്ത്രി യാകണമെന്നും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി ക്കെതിരെ പ്രചാരണ ത്തിനിറങ്ങുമെന്നും അജിത വ്യക്തമാക്കി. ഐസ്ക്രീം പെണ്‍ ‌വാണിഭ കേസില്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തി യാക്കുവാനാണ് വി. എസ്. ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെയ്ക്ക് നിരുപാധിക പിന്തുണ : ശശി തരൂര്‍

April 8th, 2011

shashi-tharoor-epathram

വയനാട്‌ : അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ അന്തസത്ത താന്‍ അംഗീകരിക്കുന്നതായി ലോക് സഭാ അംഗം ശശി തരൂര്‍ അറിയിച്ചു. രാജ്യ വ്യാപകമായ അഭിപ്രായ സമന്വയത്തിലൂടെയും ജന പങ്കാളിത്തത്തോടെയും വേണം അഴിമതി വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരമൊരു ദേശീയ നീക്കത്തിന് തന്റെ നിരുപാധിക പിന്തുണ ഉണ്ടാകും. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അണ്ണാ ഹസാരെ. എന്നാല്‍ അണ്ണാ ഹസാരെ മുന്നോട്ടു വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും വേണ്ട വണ്ണം ചര്‍ച്ച ചെയ്യാതെ അംഗീകരിക്കണം എന്ന് ഇതിന് അര്‍ത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ചെയ്തു മാത്രമേ ഇത്തരമൊരു ബില്‍ നിയമമാക്കാന്‍ കഴിയൂ.

നിയമ സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയതാണ് അദ്ദേഹം.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും : മുല്ലക്കര രത്നാകരന്‍

April 1st, 2011

mullakkara-ratnakaran-epathram

തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത്‌ നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക്‌ സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

kerala-farmer-epathram

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

21 of 2310202122»|

« Previous Page« Previous « മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ട് കേസെടുക്കാനാവില്ല
Next »Next Page » കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine