മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്

May 14th, 2019

rain-in-kerala-monsoon-ePathram

തിരുവനന്തപുരം: ഇക്കുറി ജൂൺ നാലിന് കേരളത്തിൽ മൺസൂൺ മഴക്കാലം തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ്. സാധാരണ ജൂൺ ഒന്നിനാണ് മഴ എത്തേണ്ടതെങ്കിലും മൂന്ന് ദിവസം വൈകിയേ മഴയെത്തൂവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മൺസൂൺ മഴ പെയ്ത് തുടങ്ങും. എന്നാൽ ഇന്ത്യയിൽ നാല് മേഖലകളിലും ശരാശരിയിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ന്യൂനമര്‍ദ്ദം : ശക്​ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത

April 25th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാൾ ഉൾക്കട ലിൽ തീവ്ര ന്യൂന മർദ്ദം രൂപ പ്പെടുന്ന തിനാൽ കേരള ത്തില്‍ അതി ശക്ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത എന്ന് കാലാ വസ്ഥാ വകുപ്പ്.

ശ്രീലങ്കക്കു സമീപം ന്യൂന മര്‍ദ്ദ മേഖല രൂപ പ്പെടാൻ സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാനത്തെ തീര ങ്ങളിൽ കടലാ ക്രമണം ഉണ്ടാവും എന്നും മല്‍സ്യ ബന്ധന ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു.

ഏപ്രില്‍ 29, 30, മേയ് ഒന്നിനും കേരള ത്തിൽ വ്യാപക മായ മഴ പെയ്യും. ഒറ്റ പ്പെട്ട സ്ഥല ങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.

March 3rd, 2019

sun-hot-epathram

തിരുവനന്തപുരം : വരുന്ന ഒരാഴ്ച കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

വരും ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തരം സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത

October 3rd, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ കേരള ത്തിൽ കനത്ത മഴയും കാറ്റും ഉണ്ടായേക്കാം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

ലക്ഷ ദ്വീപിനു സമീപം അറബി ക്കടലിൽ ന്യൂന മർദ്ദം ശക്തമാകും. അതു കൊണ്ടു ചുഴലിക്കാറ്റു വീശി യേക്കും.

കടലില്‍ പോയ മത്സ്യ ത്തൊഴിലാ ളികള്‍ വെള്ളി യാഴ്ചക്കു മുന്‍പേ തിരിച്ച് കര യില്‍ എത്തണം എന്നും മല യോര മേഖല കളില്‍ ഉരുള്‍ പൊട്ടലിനും മണ്ണിടി ച്ചി ലിനും സാദ്ധ്യത ഉള്ള തി നാല്‍ ഈ പ്രദേശ ങ്ങളില്‍ താമ സിക്കു ന്നവര്‍ അധി കൃത രുടെ നിര്‍ദ്ദേശം അനുസരി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്നു. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചി ട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിർദ്ദേശം നല്‍കി യിട്ടുണ്ട്.

മിക്ക ജില്ല കളിലും വെള്ളി മുതൽ ഞായര്‍ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്ര സേനാ വിഭാഗ ങ്ങളോട് സജ്ജമാകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

July 15th, 2018

sslc-plus-two-students-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴ കാരണം ജൂലായ് 16 തിങ്കളാഴ്ച എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങ ള്‍ക്ക് അവധി ആയിരിക്കും.

തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, കോട്ടയം, ആല പ്പുഴ, ഇടുക്കി, എറണാ കുളം തൃശൂർ ജില്ല കളിലെ പ്രൊഫഷ ണൽ കോളജു കൾ ഉൾപ്പെടെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും അവധിയാ യിരിക്കും എന്ന് ജില്ലാ കളക്ടര്‍ മാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച (ജൂലായ് 11 ന്) അവധി നൽകിയ വിദ്യാ ലയ ങ്ങൾക്ക്  21 ശനി യാഴ്ച പ്രവൃത്തി ദിനം ആയി പ്രഖ്യാ പി ച്ചതു പിൻ വലിച്ചു. അതിനു പകരം ഈ മാസം 28 ശനി യാഴ്ച യും നാള ത്തെ അവധിക്കു പകരം ആഗസ്റ്റ് 4 ശനിയാഴ്ച യും ക്ലാസ്സു കൾ ഉണ്ടാ യിരിക്കും.

തിങ്കളാഴ്ച യിലെ പൊതു പരീക്ഷ കള്‍, സര്‍വ്വ കലാശാല പരീക്ഷ കള്‍ മുതലായവ നേരത്തെ നിശ്ച യിച്ച പ്രകാരം തന്നെ നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 9678»|

« Previous Page« Previous « മോട്ടോർ വാഹന നിയമ ഭേദ ഗതി : ദേശീയ പണി മുടക്ക് ആഗസ്​റ്റ്​ ഏഴിന്
Next »Next Page » സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine