സിസ്റ്റര്‍ അഭയ പീഢനത്തിനിരയായിട്ടില്ലെന്ന് സി. ബി. ഐ

March 13th, 2012
sister-abhaya-epathram
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് ലൈംഗിക പീഢനത്തിന് ഇരയായിട്ടില്ലെന്ന് സി. ബി. ഐ.  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക സി. ബി. ഐ കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കുമ്പോളാണ് സി. ബി. ഐ ഇക്കാര്യം വ്യക്തമാക്കിയത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അഭയ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാണെന്നു പറഞ്ഞ സി. ബി. ഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പീഢനത്തിനിരയായിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ എടുത്ത തങ്ങളുടെ നിലപാടില്‍ സി. ബി. ഐ ഉറച്ചു നിന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായുള്ള വാദവും സി. ബി. ഐ തള്ളി.  വര്‍ക്ക് ബുക്ക് തിരുത്തലിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്സാമിനര്‍മാരുമായും അനലിസ്റ്റുകളുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിതു സംബന്ധിച്ച് തെളിവില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വിശദമായ വാദം മെയ് 14നു നടക്കും. തിങ്കളാഴ്ച കേസ് പരിഗണിഗണിച്ചപ്പോള്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

March 11th, 2012
vs-achuthanandan-shunned-epathram
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍‌വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍‌വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

മദ്യം വാങ്ങാനെത്തിയ യുവതിക്ക് ക്രൂര മര്‍ദ്ദനം

March 7th, 2012
LIQUOR shop-kerala
പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ്  ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും  മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

11 അഭിപ്രായങ്ങള്‍ »

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇ അറസ്റ്റില്‍

February 28th, 2012

rajdhani-express-epathram

തിരുവനന്തപുരം: രാജധാനി എക്സ്പ്രസ്സില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇയെ ആര്‍. പി. എഫ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി സ്വദേശിയും രാജധാനി എക്സ്പ്രസ്സിലെ ഹെഡ് ടി. ടി. ഇയുമായ രമേശ് കുമാറിനെ അറസ്റ്റു ചെയ്തത്. ട്രെയിന്‍ യാത്രക്കിടെ പലതവണ ടി. ടി. ഇ ഹേമലതയ്ക്ക് അസൌകര്യം ഉണ്ടാകും വിധം ദേഹത്ത് സ്പര്‍ശിക്കുന്നതടക്കം ഉള്ളരീതിയില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് രമേശ് കുമാര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കൊല്ലത്ത് ഒരു ടി. ടി. ഇ അടക്കം ഉള്ള  റെയി‌ല്‍‌വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പാ‍തി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ചില റെയില്‍‌വേ ജീവനക്കാരെ സസ്പെന്റ് ചെയ്തുവെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കും മുമ്പെ അവരെ തിരിച്ചെടുക്കുകയായിരുന്നു.സംസ്ഥാനത്ത്  റെയില്‍‌വേ ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ മോശം പെരുമാറ്റം നേരിടുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവത്തെ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍
Next »Next Page » മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine