വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്

December 18th, 2011

Veena-Malik-epathram
മുംബൈ: ഷൂട്ടിങ്ങിനിടയില്‍ കാണാതായ പാക്കിസ്ഥാന്‍ സിനിമാ നടി വീണാ മാലിക്ക് പാക്ക്സ്ഥാനിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ്‌ നടിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ വന്നത്. വീണയുടെ തിരോധാനം സംബന്ധിച്ച് അവരുടെ മാനേജര്‍ പോലീസില്‍ പരാതി നല്കിയിരുന്നു.

വിസ തീരാറായതിനെ തുടര്‍ന്ന് അതു പുതുക്കുവാനായി നടി രഹസ്യമായി വാഗ അതിര്‍ത്തി വഴി പാക്കിസ്താനില്‍ എത്തുകയായിരുന്നു എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങളുടെ കളിത്തോഴിയായ വീണ ഏറ്റവും ഒടുവില്‍ എഫ്. എച്ച്. എം എന്ന മാസികയുടെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണക്ക് മത മൗലീക വാദികളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ മാഗസിനില്‍ വന്ന നഗ്ന ചിത്രങ്ങള്‍ തന്റെതല്ലെന്നും താന്‍ അപ്രകാരം നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും വീണ വ്യക്തമാക്കി. പ്രസ്തുത ചിത്രങ്ങള്‍ കൃതൃമിമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് നടി പ്രസാധകര്‍ക്കെതിരെ കേസു കൊടുക്കുകയും

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ എത്തി

December 18th, 2011

vilasini-teacher-azhikodu-epathram
അമ്പത് വര്‍ഷത്തിനു ശേഷം വിലാസിനി ടീച്ചറും അഴീക്കോട് മാഷും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി. തൃശ്ശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു പ്രണയതിലേയും പിന്നീട് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളിലേയും നായികാ നായകന്മാരുടെ പുനസ്സമാഗമം. കയ്യില്‍ ഒരുപിടി റോസാപൂക്കളുമായാണ്‌ അസുഖ ബാധിതനായി ആസ്പത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനിടീച്ചര്‍ എത്തിയത്.

കണ്ടയുടനെ വിലാസിനി ടീച്ചറല്ലേ എന്ന് അഴീക്കോട് ചോദിച്ചു. അടുത്തിരുന്ന് അസുഖ വിവരങ്ങള്‍ തിരക്കി. എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നു പോലെ നോക്കാം എന്ന് വിലാസിനിടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഇതു കേള്‍ക്കുവാനായത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ അഴീക്കോട് ടീച്ചറുടെ ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരാകരിച്ചു. ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു. വിഷമമുണ്ടോ എന്ന അഴീക്കോടിന്റെ ചോദ്യത്തിനു വിഷമമില്ലെന്നും ഇത് തന്റെ തലവിധിയാണെന്നും അവര്‍ മറുപടി നല്‍കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയാകില്ലെന്ന് പറഞ്ഞാണ്‌ ടീച്ചര്‍ പിരിഞ്ഞത്.

വിലാസിനി ടീച്ചര്‍ തിരുവനന്തപുരത്ത് ബി.എഡിനു പഠിക്കുന്ന സമയത്താണ്‌ ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് ആ വിവാഹം നടന്നില്ല. ഇരുവരും അവിവാഹിതരായി ജീവിച്ചു. അസുഖ ബാധിതനായി അഴീക്കോട് ആസ്പത്രിയില്‍ കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തനിക്ക് കാണുവാന്‍ ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.കാണുന്നതില്‍ തനിക്ക് വിരോധം ഇല്ലെന്ന് അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണ്‌ കൊല്ലം അഞ്ചലില്‍ നിന്നും തൃശ്ശൂരിലെ ആസ്പത്രിയില്‍ ടീച്ചര്‍ എത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗര്‍ഭനിരോധനത്തിന്‌ സൈക്കിള്‍ബീഡ്‌സ്

December 6th, 2011

cycle beads-epathram

തിരുവനന്തപുരം: സ്‌ത്രീകളുടെ ആര്‍ത്തവത്തിനിടയ്‌ക്കുളള സുരക്ഷിതകാലത്തെ അടിസ്‌ഥാനമാക്കി വികസിപ്പിച്ചെടുത്ത ഗര്‍ഭനിരോധനമാര്‍ഗമായ സൈക്കിള്‍ ബീഡ്‌സിന്റെ ഇന്ത്യയിലെ ഉല്‌പാദനവും വിതരണവും ആരംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ എച്ച്‌.എല്‍.എല്‍. ലൈഫ്‌കെയര്‍ ആണ്‌ ഇന്ത്യയില്‍ ഇതിന്റെ ഉല്‌പാദനവും വിപണനവും ഏറ്റെടുത്തിട്ടുളളത്‌. ആസൂത്രിതമല്ലാത്ത സന്താനോല്പാദനം തടയാനുള്ള അങ്ങേയറ്റം സ്വാഭാവികമായ രീതിയാണ് ഇത് എന്ന് തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആണ്‌ ഇതു വികസിപ്പിച്ചെടുത്തത്‌. ആര്‍ത്തവചക്രം 26 മുതല്‍ 32 ദിവസം വരെയുള്ള സ്ത്രീകള്‍ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. പ്രത്യേക നിറത്തിലുളള മുത്തുകളടങ്ങിയിട്ടുളള വെറുമൊരു മാലയും ഒരു റബര്‍ വളയവും മാത്രമാണ്‌ സൈക്കിള്‍ബീഡ്‌സിലുളളത്‌. ആര്‍ത്തവം തുടങ്ങുന്ന ദിവസം റബര്‍ വളയം മുത്തുകള്‍ക്കു മുകളിലൂടെ നീക്കും.

മുത്തുകളുടെ നിറം നോക്കി ചില പ്രത്യേകദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭോല്‌പാദനത്തിനു സാധ്യതയുണ്ടാവില്ല. 95 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതാണ്‌ സൈക്കിള്‍ ബീഡ്‌സ്. ആര്‍ത്തവം തുടങ്ങുമ്പോള്‍ വളയം ചുവന്ന മുത്തിലായിരിക്കണം. തുടര്‍ന്നുളള ഓരോ ദിവസവും വളയം ക്രമമായി ശേഷമുളള മുത്തുകളിലേക്കു നീക്കണം. ചുവന്നതോ കറുത്തതോ ആയ മുത്തുകളിലാണു വളയമെങ്കില്‍ ഗര്‍ഭധാരണത്തിനു സാധ്യതയില്ല. അതേസമയം വെളുത്ത മുത്തിനുമേലാണ്‌ വളയമെങ്കില്‍ ഗര്‍ഭധാരണമുണ്ടാകാം. സാധാരണഗതിയില്‍ വളയം വെളളമുത്തുകളിലെത്തുന്നത്‌ ആര്‍ത്തവം തുടങ്ങി എട്ടു മുതല്‍ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണത്തിനു അങ്ങേയറ്റത്തെ സാധ്യതയുണ്ട്‌.

ശാരീരികമായ മറ്റ്‌ നിരോധനമാര്‍ഗങ്ങള്‍ പിന്നീടു പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമെന്നു ഭയപ്പെടുന്ന നവവധൂവരന്മാര്‍ക്ക്‌ ഏറ്റവും പ്രയോജനപ്പെടുന്നതാണ്‌ ഈ മാര്‍ഗം. എച്ച്.എല്‍.എല്‍. ലൈഫ് കെയറും അമേരിക്കയിലെ സൈക്കിള്‍ ടെക്‌നോളജീസുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്പാദനവും വിപണനവും ഏറ്റെടുത്തതെന്ന് എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അയ്യപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സൈക്കിള്‍ ബീഡ്സ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

പൈക്ക കായികമേള സമാപിച്ചു

November 24th, 2011

കണ്ണൂര്‍: സംസ്ഥാന പൈക്ക വനിതാ കായികമേള സമാപിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും ആഭിമുഖ്യത്തിലാണ് പൈക്ക കായിക മേള നടന്നത്. വോളിബാളില്‍ കണ്ണൂരിനെ തോല്‍പിച്ച് കൊല്ലം വിജയിച്ചു. വയനാടിനാണ് മൂന്നാം സ്ഥാനം നേടി. കബഡിയില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി തൃശൂരിനെയാണ് ഇവര്‍ നേരിട്ടത്‌. കോട്ടയം മൂന്നാം സ്ഥാനത്തെത്തി. ഖോഖോയില്‍ മലപ്പുറത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
സമാപനചടങ്ങില്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ. വിനീഷ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ക്കൂളിലെ ക്യാമറ : വിദ്യാര്‍ത്ഥി സമരം വിജയിച്ചു
Next »Next Page » ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine