ഇന്ന് ദുബായില്‍ നാളെ മക്കയില്‍/ മറ്റന്നാള്‍ പറമ്പിക്കുളത്ത്/ അതിനും പിറ്റേന്ന് സൌപര്‍ണ്ണികയില്‍/ഒരിക്കല്‍ അജ്മാന് കടപ്പുറത്ത്. ഒരിക്കലൊരിക്കല്‍ അബുദാബിയിലെ ലോഡ്ജ് മുറിയില്‍/പിന്നെയുമൊരിക്കല്‍ ഷാര്‍ജയിലെ ഒരു വില്ല പോലുള്ള സത്രത്തില്‍/പിന്നെയോ പിന്നെയോ ലോകത്തിന്റെ ആരും കാണാത്ത കൂനയില്‍
എവിടെയും വേരു പിടിക്കാത്ത ഒറ്റമരക്കാടേ, വസന്തം വന്നുവോ. മണക്കുന്നല്ലോ. കിളികളും ഈച്ചകളും പൊതിഞ്ഞിരിക്കുന്നല്ലോ
വന്മരങ്ങളറുത്തതിന്റെ / ഏറ്റിയതിന്റെ തഴമ്പ് നിന്റെ ഉടലില്‍. ഈന്തപ്പനപ്പലക്കുല കണക്കെ നിന്റെ വയലറ്റ് ചിരി.
ഉടലും ഉയിരും കനക്കുമ്പോഴും നിനക്കെപ്പോഴും ചിന്തേരിട്ട ആശേരിയുടെ മുരിങ്ങാത്തണലില് എന്നാണ് മരോത്സവം. തകതെയ്യോ. തെറി പ്രാത്ഥന ചൊല്ലി വിശുദ്ധരാകല്
അയലമരങ്ങളറിഞ്ഞ് ചില്ലകള്‍ വിടര്‍ത്തിയാടുന്നുണ്ട്. വേരുകളും ചില്ലകളും മറന്ന് പോയ നിന്റെ ഉടലുകള്‍ അറിഞ്ഞുകാണുമോ നിന്റെയാനന്ദം
വെടിപൊട്ടിച്ച് അവര്‍ക്കെന്നാണ് മദനോത്സവം
ഒറ്റമരക്കാടേ പിഴുതെറിഞ്ഞവര്‍ / വേനല്‍ / മഴ മഴ മഴ / വിശപ്പിന്റെ ഒറ്റമരമുറി/ ഒറ്റയ്ക്കായ് പോയ കാശിതുമ്പകള്‍
നിന്റെ ചില്ലകളില്‍ ഉപ്പ് തിരുമ്മിയ മുളകുകള്‍ പൊട്ടിത്തെറിച്ച് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്/ പൂത്തു വിളഞ്ഞ ഗോതമ്പ് പാടം/ ഒരു ചില്ലയില്‍ ഒരിക്കല്‍ ആയിരം മഞ്ഞക്കോളാമ്പികള്‍/ ഒരിക്കല്‍ ഒരു ചില്ല മുള്‍ച്ചെടി
ഒരു തുള്ളി വെള്ളമോ, തലോടലോ ഒന്നും തന്നിട്ടില്ല. വട്ട് മുത്തപ്പോള്‍ ഇലകള്‍ ചിലത് പറിച്ച് കാറ്റില്‍ പറത്തിയെന്നല്ലാതെ
അതിനാല്‍ തണലൊന്നും വേണ്ടപ്പാ
വല്ലാതെയുരുകുമ്പോള് / കരിയുന്നതിനും തൊട്ട് മുന്‍പ് പരുക്കന്‍ ചില്ലയുടെ ഒരിലതുമ്പില് നിന്നും കാറ്റിന്റെ ശ്വാസം.
മനുഷ്യരുടെ അഭിപ്രായങ്ങള്‍ മരത്തിനെ അറിയിക്കാന്‍:
orumaram@gmail.com(അടുത്ത മരം / വിഷ്ണുപ്രസാദ്)
11 Comments:
who is the maram? the writer or the subject?
മരം ആരായിരുന്നാലും, ഈ മരത്തിനു സംസാരിക്കമായിരുന്നെങ്കില് എന്തെല്ലാം പറഞ്ഞു നമ്മളെ മനസ്സിലാക്കാമായിരുന്നു. എത്രമാത്രം നെഞ്ചുപൊട്ടിയുള്ള നിലവിളി നമ്മള് കേള്‍ക്കേണ്ടി വന്നേനെ....അതു പോലെ ഒരു മരമായി നിന്നുകൊണ്ട് ഇതാരുതന്നെ സംസാരിക്കുകയാണെങ്കിലും, നേരെ സംസാരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണെന്നു വിചാരിച്ചു,മരത്തിനു സംസാരിക്കനുള്ള അവസരം കൊടുക്കുക, അതു കേള്‍ക്കാനുള്ള മനസ്സും കാണിക്കുക.
ഒരു പുതിയ ശൈലി മരമെഴുതു ..
നന്നായി
wow!!!
excellent thoughtssssssss.........
enthinaanu ingane jada yezudunnadu. enthum vaayikkan aalulladinaalaano? ado web/boologathu enthum aavamenno?? pls ingane maha sahityakaranmaraakaan shramikkarudu mr.pkadavu sir.
enthinaanu ingane durgrahyathayude jaada yezuthu?? mahaa kavi aakaamennaano chintha?? pls dont insult readers.
nirthikkoode durgrahyathayude ee jaada yezuthu?? mahaa sahitya kavi pungavan aayikkazinju ennaano??
enthinaanu durgrahyathayude ee jaada ezuthu?? mahaa sahitya kavi pungavan aayikkazinju ennaano?? engil very sorry, thangalkku thetti. readers is upper than writers.
മനമുരുകിയെഴുതിയ മരമെഴുത്ത് മരണത്തെപ്പോലും കരയിക്കും. മരം ഒരു വരമെന്നു പറയാന്‍ നാണംതോന്നുന്നു.
നന്നായി
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്