കടലോരത്തിരുന്ന്
ഞാനും കൃഷ്ണേട്ടനും കാറ്റു കൊണ്ടു.
തിരകള്‍ 'ആരെ നിങ്ങള്‍ക്കാവശ്യം
ആവശ്യമതി രാവിലെ..'
പാടി വന്നു.
കൃഷ്ണേട്ടന് എന്റച്ഛനെ തെറി പറഞ്ഞു.
ഞാന്‍ കേട്ടു.
കൃഷ്ണെട്ടന്‍ എന്റമ്മയെ ദുഷിച്ചു പറഞ്ഞു.
ഞാന്‍ കേട്ടു.
എനിക്ക് ഒരു പ്രശ്നവുമില്ലെന്ന്,
എന്തു വേണെങ്കിലും പറഞ്ഞോ എന്ന്
ഞാനപ്പോഴും ചിരിവരുത്തി.
അതൊരു ഇളിഞ്ഞ ചിരിയാണെന്ന്
മൂപ്പര് കണ്ടെത്തിയോ ആവോ?
കൃഷ്ണെട്ടന്‍ ഷാപ്പില് കയറി.
എന്റനിയനാ കുടിക്കില്ല
കൃഷ്ണേട്ടന് മടമടാന്ന് അടിച്ചു
അപ്പോഴും ഞാന്‍ ചിരി വരുത്തി.
കുടിച്ചതു പോരാഞ്ഞ്
കൃഷ്ണേട്ടന് ബാറില്‍ കയറി
എന്റെ പോക്കറ്റിലെ കാശെടുത്ത്
രണ്ട് ലാര്‍ജ് വീശി.
ഞാന്‍ കുടിക്കുകയേയില്ല
ബുദ്ധിജീവിയാ എന്ന് അപ്പോഴും
പതം വരുത്തി.
കുടിക്കാത്ത ബുദ്ധിജീവിയോ..!
കൃഷ്ണേട്ടന് പുകവലിച്ച്
എന്റെ മോന്തയ്ക്ക് വിട്ട്
നാടക നടികളുമായുള്ള
ഓരോരോ ലീലാ വിലാസങ്ങള്‍
എന്നോട് വിവരിച്ചു.
ഞാന്‍ പെണ്ണിനെക്കുറിച്ച് ഒന്നുമറിയാത്ത
പൊട്ടനെപ്പോലെ എല്ലാം കേട്ടു.
രസിക്കുന്നുണ്ടെന്ന മട്ടില്‍ ചിരിച്ചു
രാത്രി കൃഷ്ണേട്ടന്റെ ചെറ്റപ്പുരയില്‍
ഉറങ്ങി,
ഇതു തന്നെയാണ് സ്വര്‍ഗമെന്ന്
എന്റെ മുഖത്ത് എഴുതിവെച്ചത്
ആ ഇരുട്ടത്തും കൃഷ്ണേട്ടന് വായിച്ചു...
അതൊക്കെ കഴിഞ്ഞിട്ട് കാലമെത്ര കഴിഞ്ഞു.
അതിനു മുന്‍പും പിന്‍പും
എത്ര ബാറിലിരുന്ന് കുടിച്ചു
എത്രപുകയൂതി അകം നിറച്ചു
എത്ര പെണ്‍കുട്ടികളുടെ പിന്നാലെപോയി
ആലോചിക്കുമ്പോള്‍ ചിരി വരുന്നു..
എന്തിനാണ്
കൃഷ്ണേട്ടന്റെ മുന്നില്‍ ഞാനൊരു
മാന്യനാവാന്‍ ശ്രമിച്ചത്?
എനിക്കു നിന്റെ പുറത്തു കയറണം
അതിനു നീയൊരു മാന്യനായേ പറ്റൂ എന്ന്
കൃഷ്ണേട്ടന് തീരുമാനിക്കുകയും
പ്രചരിപ്പിക്കുകയും ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ എനിക്കുണ്ടായ
ആ ബാധ്യതയല്ലേ അന്നത്തെ
എന്റെയാ മാന്യത
Labels: vishnuprasad
2 Comments:
hi hi hi...
allathenthu parayan.
കൃഷ്ണേട്ടന് തീരുമാനിക്കുകയും
പ്രചരിപ്പിക്കുകയും ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ എനിക്കുണ്ടായ
ആ ബാധ്യതയല്ലേ അന്നത്തെ
എന്റെയാ മാന്യത
മാഷെ കൊള്ളാം.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്