നനയുന്നതിനും മുന്നേ പെയ്തു തീരുന്ന മഴ -അനീഷ് എ. ടി.
മുറ്റത്ത് വെറുമൊരു
ചതുരത്തില്‍ മാത്രം
അപ്പുറവും, ഇപ്പുറവും
അല്ലാതെ മഴ പെയ്യുന്നത്
കണ്ടുവൊ ?
മുടിയിലൂടെ പെയ്തിറ്ങ്ങി
കണ്ണു നിറച്ച്
ഒരു വായ് നിറയെ
ആകാശവും മഴയും
ബസ് സ്റ്റോപ്പ്, മഴക്കോട്ട്,
അടച്ചിട്ട വാഹനങ്ങള്‍,
ഓടിക്കയറിയ ഇടതൂര്‍ന്ന
പച്ചിലകള്ക്കടിയിലെ
മഴപെയ്യാതിടങ്ങള്‍
മഴ ഭൂമിയുടെ
കടലിലൂടെ പെയ്ത്
കരയിലേക്കെത്തുമ്പോഴെക്കും
നമുക്കപ്പുറമെത്തണം
രാവിലെ കുടയെടുക്കാതെ
ഇറങ്ങിയപ്പോഴാണ് നല്ല മഴ.
ഇപ്പോഴും പെയ്യുന്നുണ്ട്
നേരെ മുറിഞ്ഞ ഒരു ആകാശം
നനഞ്ഞുവോ ? .
aneesh a t
http://www.maruvaakk.blogspot.com/
Labels: anishat
0 അഭിപ്രായങ്ങള്‍ (+/-)
Links to this post
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്