ഉരുണ്ടു കൂടുന്നുണ്ട്
കനം വെയ്ക്കുന്നുമുണ്ട്
പൊറുതി തരാതെ
ഉടലിനെ ഒന്നാകെ
വറുത്തും പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ അടുക്കള മണം !)
വളരുന്നത് അറിയുന്നുണ്ട്.
തിരിഞ്ഞും മറിഞ്ഞും
കമഴ്ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നിദ്രയില്‍ നീര്‍ക്കോഴിയായി മുങ്ങാങ്കുഴിയിട്ടും
എന്തെന്നും എങ്ങനെയെന്നും എപ്പോഴെന്നും
കണവനും കണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരൊറ്റ മൊഴിയില്‍
ഒരു വാക്കിന്റെ തല കൊയ്യും
കവിക്കൂട്ട്
അക്കം പക്കം നോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്, വഴിയൊരുക്കുക'
അവന്റെ ക്ളിഷെച്ചിരിക്ക് പൂണൂല്
കിളിക്കൊഞ്ചലിനു സുന്നത്ത്
അതിശയപ്പിറവിയുടെ അണിയറ ചര്‍ച്ചയില്‍
സംവിധായക വേഷമണിഞ്ഞ കവി
വാചാലനായി
മയില്‍ച്ചിറക്, കൊറ്റിക്കാല്
ഞാറച്ചുണ്ട്, കാക്കക്കരച്ചില്‍
കാരണഭൂതന് കവി ഭാവനയില്‍
കഥയിലെ അരയന്നമായി
എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ബാക്കി
തിരുപ്പിറവി തഥൈവ
വച്ചു മാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍
കവി ഉദാരന്‍
അങ്ങനെയാണ്
അവളുടെ അടിയുടുപ്പുകള്‍
അയാള്‍ അലക്കാന്‍ തുടങ്ങുന്നതും
തലമുറിയന് വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും
-
ജ്യോതിബായ് പരിയാടത്ത് (jyothipariyadath@gmail.com)കവിയുടെ ബ്ലോഗ്: http://jyothiss.blogspot.com/
Labels: jyothibai-pariyadath
3 Comments:
അലക്ക് അതിഗംഭീരം.
ആശംസകള്‍.
This post has been removed by the author.
This post has been removed by the author.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്