വയലോരത്തൊരു ഷാപ്പുണ്ട്
പാളങ്ങള്‍ക്കരികില്‍
തൊങ്ങോലത്തുണിയുരിഞ്ഞ് തലേക്കെട്ടി
കാലുമടക്കി തെങ്ങിലൊറ്റയടിതരുമെന്ന മട്ടില്‍
പടിഞ്ഞാറന്‍ കാറ്റത്ത് ആടിയാടി നില്‍പ്പാണ്
മുഴുക്കുടിയന്മാരായ ഞാനും ചങ്ങാതിയും
ഒരു മാറ്റത്തിന് അവിടെപ്പോയി
തലയ്ക്ക്മീതെ ശൂന്യാകാശമെന്നപാട്ട് പാടുന്നവരുണ്ടവിടെ
ആ പാട്ടില്‍ത്തന്നെ വീണ്ടും വീണ്ടും
കരിമീനും കപ്പയും പനങ്കള്ളും ചേര്‍ക്കുന്നു ഞങ്ങള്‍
നീര്ക്കാക്കകളും കൊക്കുകളും ഉള്ള കണ്ടങ്ങള്‍ക്കിടയിലെ
പാളങ്ങളിലൂടെ മടങ്ങുന്നു
ചെന്നൈ സൂപ്പര്‍ഫാസ്റ്റ് പാഞ്ഞുപോകുന്നു
ദുഖം വന്നാലും സന്തോഷം വന്നാലും കുടിച്ച്നടന്ന് ഞങ്ങള്‍
കുടിച്ച് കുടിച്ച് ചങ്ങാതി മരിച്ചു
അവനു വേണ്ടിയും ഞാന്‍ കുടിച്ചു
ഇനി കുടിച്ചാല്‍ ചത്ത് പോകുമെന്നറിഞ്ഞു
പതിമുഖമിട്ട വെള്ളം കുടിച്ച് തുടങ്ങി
പോയകാലം ഓര്‍ക്കാതായി
ഏറെ രസകരമായിരുന്നു അതെങ്കിലും
തീവണ്ടിയില്‍ കടന്ന് പോകുമ്പോഴൊക്കെ
ഒരു മിന്നായം പോലെ ആ ഷാപ്പ് കാണാറുണ്ട്
അവിടെ പാട്ടുകള്‍ പാടുന്നുണ്ടാവാം
* അടുത്തിടെ വായിച്ച ടൂട്ടുവോളയുടെ കള്ളു കുടിയന് എന്ന ആഫ്രിക്കന്‍ നോവല്‍ ഈ കവിതയ്ക്ക് ഒരു പ്രേരണയായിട്ടുണ്ട്
Labels: s-joseph
1 Comments:
muzhukudianmarkkorikkalum kudi nirthanavilla
jesy
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്