ഐരാവതങ്ങളെ നോക്കി കറുത്താനകള്‍ ചിന്നം വിളിച്ചു. കറുത്താനകള്‍ ക്കെന്തറിയാം പാവങ്ങളെ കുത്താനല്ലാതെ ഐരാവതങ്ങള്‍ കളിയാക്കി. കറുത്തവന് ഒറ്റ കുടച്ചില് പട്ടയും പഴവും ഉണ്ട ചോറും ഉത്സാഹ കമ്മറ്റിക്കാരും ഉണ്ടെങ്കില്‍ എന്തൈരാവതം. ഐരാവതങ്ങളെ നിങ്ങളുടെ മൂത്രമൊഴി പ്പൊന്നുമല്ലട്ടോ ഞങ്ങളുടെ മണ്‍സൂണ്‍. വേണമെങ്കില്‍ ഞങ്ങളെ ഒരുമിച്ചു നിര്‍ത്തി മൂത്ര മൊഴിപ്പിക്കല്‍ നടത്തിക്കോളു ഭാരതപ്പുഴ നിറഞ്ഞൊഴുകും. രണ്ടു കൂട്ടരും ഒരുമിച്ചു ചിരിച്ചു. ചിരിയുടെ ഒടുക്കം ഐരാവതങ്ങള്‍ കറുത്താനകളെ മേലോട്ട് ക്ഷണിച്ചു. ഒന്നു പോയ് ക്കളയാം. ആകാശമദ്ധ്യേ എത്തിയപ്പോള്‍ ഐരാവതങ്ങള്‍ കാഴ്ചയില്‍ നിന്നും മാറി നിന്നു. പാവം കറുത്താനകള്‍. വഴി യറിയാതെ ആകാശ ത്തലയേണ്ടി വന്നു. ഭൂമിയില്‍ നിന്നു നോക്കിയാല്‍ കാര്‍മേഘങ്ങളായ് ഇപ്പോഴും കാണാം.
- ടി.എ. ശശി
Labels: t-a-sasi
5 Comments:
അവരവിടെ കിടന്ന്
ചിന്നം വിളിക്കുന്നുണ്ട്,
എന്റെ മണ്ണേയെന്ന്..
Karmeghangal mathramalla Mazhayum undakunnundu suhruthe... Nannayirikkunnu. Ashamsakal.
അവരവിടെ നിന്ന് മൂത്രവുമൊഴിക്കുന്നുണ്ട്..
നല്ല ഭാവന
ആകശവീധിയില് അലയുന്ന
കറുത്താനകളെ
നിങ്ങളെ നോക്കിയെത്രയെത്ര
വേഴമ്പലുകള്‍.....
കവിപോലും കടന്നെത്തിയിട്ടില്ലാത്ത പുതിയ അര്‍ഥ തലങ്ങളിലേക്ക് ഒരു സര്ഗ്ഗാത്മകവായനക്കാരനു ചെന്നെത്താനാവും ഈ കവിതയുടെ ഒറ്റ വായനയിലൂടെ. പുതിയ പ്രത്യയശാസ്ത്രജീര്ണ്ണതകള്തൊട്ട് ദളിത് പ്ര്സ്താനങ്ങള് വരെ ധ്വന്യാത്മകമായി ഈ വാക്കുകളില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് എന്റെ വായനയില്‍ എനിക്കു തോന്നുന്നു. ഈ കവിതയിലെ ഓരോ വാക്കിന്റെയും തൂക്കം എന്നെ വിസ്മയിപ്പിക്കുന്നു. സമകാലികതയ്ക്കൊപ്പം നടക്കുന്ന ഒരു യുവ കവിയുടെ കരുത്തുറ്റ കൃതി.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്