വെളിച്ചമെന്നോ ഇരുട്ടെന്നോ
പ്രഭാതമെന്നോ സന്ധ്യയെന്നോ
വ്യക്തമാക്കാ നാവാത്ത ഒരു നേരം
പാതയുടെ ഇരു വശങ്ങളിലും
നിശ്ശബ്ദമായ കെട്ടിടങ്ങള്‍
മുളച്ചു നില്ക്കുന്ന തെരുവ്
ഓരോരോ വീടുകളില്‍ നിന്നും
നഗ്നരും ദു:ഖികളുമായ മനുഷ്യര്‍
പാതയിലേക്ക് ഇറങ്ങി വന്നു.
എല്ലാവരും ഒരേ ദിശയില്‍ നടക്കുകയാണ്
കുട്ടികളുണ്ട്
സ്ത്രീകളുണ്ട്
വൃദ്ധരുണ്ട്
മിക്കവരുടേയും തല കുനിഞ്ഞാണ്
എല്ലാവരുടെയും മുഖം മ്ലാനമാണ്.
സ്വന്തം നഗ്നതയെ പറ്റിയോ
അപര നഗ്നതയെ പറ്റിയോ
ആര്‍ക്കും ആശങ്കയും താത്പര്യവുമില്ല.
കഴുമര ത്തിലേക്ക് യുദ്ധ ത്തടവുകാര്
പോവുന്നതു പോലെ അവര്‍ നടക്കുകയാണ്.
തെരുവിലെ ഒരു കെട്ടിട ത്തൂണിന്റെ മറ പറ്റി
ഞാനവരെ തുറിച്ചു നോക്കി.
അവരുടെ ലിംഗങ്ങള്‍
സ്ത്രീകളുടെ മുലകള്‍, പിന്‍ഭാഗങ്ങള്‍
ആരും എന്നെ കാണുന്നു ണ്ടായിരുന്നില്ല.
എനിക്കൊന്നും തോന്നിയുമില്ല
ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും
എന്നെ ഉണര്‍ത്തിയില്ല.
അവര്‍ എന്നെ ക്കടന്നു പോയിരിക്കുന്നു.
ഈ തെരുവ് ഒഴിഞ്ഞിരിക്കുന്നു.
അവര്‍ അകലെ ഇരുട്ടില്‍ അലിഞ്ഞു തീരുന്നു
കൂറ്റന്‍ കെട്ടിടങ്ങളുടെ
രണ്ടു വരി പ്പല്ലുകള്ക്കി ടയിലൂടെ
നടന്നു പോകാന്‍ എനിക്ക് ഭയമായി.
എന്നെ പിടിച്ചു തിന്നുവാന്‍ മാത്രം ക്രൂരത
ഈ വിജനതയില്‍ എവിടെയോ വളരുന്നു ണ്ടാവണം...
-
വിഷ്ണു പ്രസാദ് Labels: vishnuprasad
5 Comments:
ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും
എന്നെ ഉണര്‍ത്തിയില്ല.
അവര്‍ എന്നെക്കടന്നു പോയിരിക്കുന്നു........നല്ല കവിത വിഷ്ണു,വാക്കകൽക്കും ആശയത്തിനും നല്ല വ്യാപ്തി.
നല്ല ആശയം...
നല്ലത് വിഷ്ണു.പുതിയ നിരീക്ഷണങ്ങളും ചിന്തകളും മലയാള കവിതയെ സമ്പുഷ്ടമാക്കുന്നു
nalla kazcha vishnu.puthiya nireekshanangalal sampushtamanu nammute kavitha.
സപ്ന,ശിവ,കുരീപ്പുഴ...വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്