തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല് വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?
തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.
നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്, അവനെ ആന കുത്തട്ടെ.
അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.
അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?
നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?
കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.
തെക്കോട്ടാ ണിറക്കിയത്
തെക്കേ യതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെ ഇരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.
-
രാമചന്ദ്രന്‍ വെട്ടിക്കാട്ട് Labels: ramachandran-vettikkat
27 Comments:
എന്തിനു വീണ്ടും ഈ വരികള്‍...
തുടര്‍ന്നുള്ള വായനയില്‍ കൂടുതല്‍ പറയാം
നന്നായി എന്ന പതിവ് പല്ലവി
ഇവിടെ രേഖപ്പെടുത്തി തത്കാലം മടങ്ങുന്നു
ഭാവുകങ്ങള്‍
കൂട്ടം തെറ്റിയ മകളോ?
-ee vari ozhivaakkamaayirunnu ennu thonni.
kavithayude craft nannayi..bhadram!
ashamsakal
(malayalam work cheyyunnilla :()
മരണവും ഉത്സവവും ഒരേ കാവ്യാനുഭവത്തിൽ കൂടിക്കലരുന്നു.വ്യത്യസ്തമായ ഒരു കാഴ്ച.
കവിതകള്‍ മഞ്ഞയായും പച്ചയായും ചുവപ്പായും പെയ്തിറങ്ങട്ടെ .ആശംസകള്‍ രാമാ
എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നതു്?
ഈ ഉറക്കം എന്റെ ഉറക്കം കെടുത്തി.........
ചമയങ്ങള്ളില്ലാത്ത വരികളിൽ പൊള്ളുന്ന ഹൃദയം കാണാം...
മരണം, ആഘോഷം....
ഇനി ഞാനൊന്നുറങ്ങട്ടെ!എന്റെ ഈ ഉറക്കവും ആഘോഷിക്കാന്‍ ആരൊക്കെയോ വരുന്നുണ്ട്!
നീ അനായാസമായി എഴുതിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ സന്തോഷമായി. മഞ്ഞയില്‍ പത്താമന്
കവിത നന്നായിരിക്കുന്നൂ രാമചന്ദ്രന്‍ ..മഞ്ഞക്കിപ്പോള്‍ കവിതയുടെ ഏഴായിരം അഴക്
ഈ മഞ്ഞ വല്ലാതെ കണ്ണില്‍ കുത്തുന്നു.... ഒരുപക്ഷെ മഞ്ഞയുടെയാവില്ല കവിതയുടെ തിളക്കമാവും.....
നല്ല വരികള്‍..... നല്ല ആശയം...
''തെക്കോട്ടാണിറക്കിയത്
തെക്കേയതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെ ഇരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം..''
ഈ വരികൾ വളരെ ഇഷ്ടമായി രാമു..
സുല്‍, :)
ഷൈജു, പതിവ് പല്ലവി കേട്ട് മടുത്തു.
മഷിത്തണ്ട്, :)
ചുള്ളിക്കാട്, വളരെ സന്തോഷം. ഇത് തുടക്കക്കാരന് കിട്ടുന്ന അംഗീകാരമായി കാണുന്നു.
കാപ്പിലാന്‍, :)
രമണിക, അങ്ങനെ ഉദ്ദേശമുണ്ടായിരുന്നില്ല
പാവത്താന്‍, :)
ഞാന്‍, അഭിപ്രായത്തിന് നന്ദി.
വിത്സന്‍, എന്നെ ഇവിടെ പ്രവേശിപ്പിച്ചതില്‍ സന്തൊഷണ്ട്.
പ്രയാണ്‍, !!!
ശിവ, :)
സുനില്‍, സന്തോഷണ്ട്.
എഴുത്തുകാരി, വിഷമിപ്പിക്കാനല്ല, വിഷമിച്ചിട്ടാണ്.
വി.ശി, :)
റഫീക്ക്,
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങള്‍..
എന്താ ഇപ്പ പറയാ, ഉറങ്ങണോ അതോ...
വിഷമിച്ചെടോ.
മരണവും ഉത്സവവും ഒരേ കാവ്യാനുഭവത്തിൽ കൂടിക്കലരുന്നു.
നല്ല വരികള്‍..... നല്ല ആശയം..
ഹാവൂ!
എന്തായാലും അവിടെ തന്നെ ഉണ്ടല്ലോ.
മൂഡ് മാറി
പോയല്ലോ ..എന്നാലും കവിത ഇഷ്ടായി :)
നല്ല സ്വപ്നം കണ്ട് ഈ ഉറക്കം നീ ഉണരുക. നീയുണരും വരെ എന്റെ മടിയിൽ നീ സുരക്ഷിതനാണ്.
നിന്റെ വാക്കുകൾ നോവ് പടർത്തുന്നു രാമൂ..
ചുള്ളിക്കാടിനോടും കുഴൂരിനോടും യോജിക്കുന്നു
ശിഹാബ്, :)
നരി, നിന്റെയീ സ്നേഹം നെഞ്ചില്‍ ചേര്‍ക്കുന്നു.
the man to walk with, സന്തോഷണ്ട്.
അഭി, :)
വാഴേ, ;)
വയനാടാ, ഉറങ്ങല്ലേ..
പാമരന്‍, വിഷമിക്കല്ലേ, സന്തോഷമുണ്ട് വായിച്ച് നല്ല അഭിപ്രായം പറയുന്നതില്‍.
മഹി, നിനക്കൊരു ഉമ്മ.
എല്ലാ സ്നേഹങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും മുമ്പില്‍ എന്ത് പറയണമെന്നറിയാതെ....
ഹൃദയപൂര്‍വ്വം,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
നല്ല കവിത.
ഒപ്പം വളരെ സന്തോഷം നിന്നെ മഞ്ഞയില്‍ കണ്ടപ്പോള്‍..
അഭിനന്ദനങ്ങള്‍...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്