മുറ്റമടിക്കാനെത്തുന്ന
മുതുക്കി ത്തള്ളയ്ക്ക്
മിണ്ടാതി രുന്നാലെന്താ?
ചൂലിനെ യെങ്കിലും
ഓമന പ്പേരിട്ടു വിളിച്ചാലെന്താ?
ചൂലോ
തള്ളയോ
ആദ്യം മിണ്ടി ത്തുടങ്ങിയ തെന്നറിയില്ല
രണ്ടാള്‍ക്കും
ഉഴിഞ്ഞ ഈര്‍ക്കിലിയുടെ
ഒരേ ഭാഷ.
വായിച്ചതും
വായിക്കാത്തതും
മുറ്റം നിറയെ
ചീന്തിയ കടലാസ്.
കടിച്ചു തുപ്പിയതും
കുടിച്ച് ഛര്‍ദ്ദിച്ചതും
തെക്കു വടക്ക് നടന്നതും
ഓടി ക്കിതച്ചതും
മലക്കം മറിഞ്ഞതും
ചിതറിയും
ചിലതെല്ലാ മോര്‍ത്തും.
കണ്ടു നിന്ന മരങ്ങളുടെ നോട്ടം
കേട്ടറിഞ്ഞു വന്ന കാറ്റിന്റെ ഒച്ച.
കാക്ക കൊത്തി ക്കൊണ്ടു വന്ന
ഊക്കന്‍ മരക്കൊമ്പ്
പൂച്ച തിന്നു ബാക്കിയായ
കൊമ്പന് സ്രാവ്
കോഴി ചിക്കി പ്പെറുക്കിയ
കണ്ണെത്താ നെല്‍പ്പാടം.
എത്ര
അടിച്ചു വാരിയാലും
ചിലതെല്ലാം
മുറ്റത്തങ്ങിനെ ഒട്ടി ക്കിടക്കും.
ചൂല് തള്ളയോടും
തള്ള ചൂലിനോടും കയര്‍ക്കും.
മുറ്റമടിക്കാ നെത്തുന്ന
മുതുക്കി ത്തള്ള
മുറ്റത്തു നട്ടത്
ഇലയായോ പൂവായോ?
മാന്തി നോക്കാനെ ത്തുന്നുണ്ട്,
മുന്‍ വാതില്‍ തുറന്ന്
എന്റെയും
നിന്റെയും
ഓമന ഭാഷകള്‍.
-
നസീര്‍ കടിക്കാട്
കവിയുടെ ബ്ലോഗ്Labels: nazeer-kadikkad
10 Comments:
ഡ്രാഫ്റ്റിനും മണി ഓര്ഡറുകള്ക്കുമൊപ്പം ഗള്‍ഫില്‍ നിന്നും കവിതയും നാട്ടിലേക്ക് അയക്കേണ്ട ഒരു കാലം വരുമെന്ന് ഒരിക്കല്‍ ആറ്റൂര്‍ ഷാര്‍ജയില്‍ വച്ച് പറഞ്ഞു.(കേട്ടവര്‍ പറഞ്ഞതാണ്)
ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. നീ, അനിലന്‍, രാം ജി, ശശി, പകല്‍ കിനാവന്, രാമചന്ദ്രന് ...
പട്ടിക നീളുകയാണ്.
അതില്‍ തന്നെ നസീര്‍ കടിക്കാട് കൂടുതല്‍ സ്വന്തം സ്വരം കേള്‍പ്പിക്കുമെന്ന് തോന്നുന്നു. ഈ കവിതയും അത് തെളിയിക്കുന്നു
കവിതകളുടെ ഉദ്യാനമേ..
ഈ കോണ്‍ക്രീറ്റ് കാട്ടില്‍ ഇരുന്നു മുതുക്കി തള്ളയേയും ചൂലിനേയും കവിതയിലൂടെയാവാഹിച്ച് കടലാസ്സില്‍ നിരത്തിയ നസീറിക്ക ...അഭിനന്ദനത്തിന്റെ കണ്ണാന്തളിര്‍
ഈ കോണ്‍ക്രീറ്റ് കാട്ടില്‍ ഇരുന്നു മുതുക്കി തള്ളയേയും ചൂലിനേയും കവിതയിലൂടെയാവാഹിച്ച് കടലാസ്സില്‍ നിരത്തിയ നസീറിക്ക ...അഭിനന്ദനത്തിന്റെ കണ്ണാന്തളിര്‍ പൂക്കള്‍ സമര്പ്പിക്കട്ടയോ ...?
എന്നതാ ഞാന്‍ പറയുക..
അതെ, അതുതന്നെ.
എഴുതി എഴുതി നിറക്കണം /
അകത്തും പുറത്തും
എന്റെയും
നിന്റെയും
ഓമന ഭാഷകള്‍.
Ennumomanayaayirikkatte...!
Manoharam, Ashamsakal...!!!
ചൂലോ
തള്ളയോ
ആദ്യം മിണ്ടി ത്തുടങ്ങിയ തെന്നറിയില്
Atharayalum, Ee Kavitha Manoharam, Ashamsakal...!!!
മുറ്റത്തു നട്ടതെല്ലാം മുള്ളുമുരുക്കും, വിരിഞ്ഞതെല്ലാം അസൂയപ്പുക്കളുമായത് ആരുടെ ശാപം കൊണ്ടായിരുന്നു.
oru april fool dinam,
muttamadikkunna
kushumbi thampayiamma
choolumayi ente pirake
innumethatha oottam....
ee kavithayiloode thampayiammayude mumbil nhan surrunder aavunnu.keep it up your broom.....
madhu kanayi
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്