പണ്ട് പക്ഷികളെയാരും
കൊന്നു തിന്നാതിരുന്ന കാലത്ത്
ഉന്നതങ്ങളിലുള്ള
സ്വര്‍ഗ്ഗത്തിലേക്ക് കയറുവാന്‍
പക്ഷികളെ ക്കൊണ്ട്
ഒരു കോണിയൊ രുക്കിയിരുന്നു
ദൈവം.
ഭൂമിയില്‍ നിന്നും
പൊന്തി പൊന്തി
നിശ്ചലം നില്ക്കും
പക്ഷിപ്പടികള്.
സ്വര്ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
പക്ഷികളേക്കാള്‍
ഭാര ക്കുറവായിരുന്നു.
ക്രൗഞ്ച മിഥുനങ്ങളി ലൊന്നില്‍
ശരമേറ്റ മാത്ര മുതലാകാം
പക്ഷി ക്കോണിയെ പിന്നെയാരും
കാണാതിരുന്നത്.
-
ടി.എ.ശശി Labels: t-a-sasi
6 Comments:
pahayaaaaaaaaaaa
കുഞ്ഞു കൊക്കുകള്‍ക്കു വഴങ്ങുമായിരിക്കും ഈ കവിയുടെ കവിതകളിലെ പ്രമേയങ്ങളെ പക്ഷെ ഇത് അമാശയത്തില്‍ ദഹിക്കാനാരഭിച്ചാല്‍..സത്യം കണ്ണുകളില്‍ നിന്ന് ഊര്‍ജ്ജം തെറിക്കും. നിഷാദന്‍റെ പാപത്തിന് ഇതാ ശശിയേട്ടന്‍റെ വക പുതിയ പുരാവൃത്തം. അലസവായനയ്ക്ക് നിന്നുകൊടുക്കാത്ത ഒരു കവിതകൂടി....
ഇനി സ്വര്‍ഗ്ഗത്തിലേക്കെങ്ങിനെ പോകും??
ഭാവന കൊള്ളാം ശശിയേട്ടാ...സ്വര്ഗ്ഗം നഷ്ടപ്പെട്ടപ്പോള്‍ നമ്മുക്ക് ആദ്യ കാവ്യമുണ്ടായതെന്നു സദയം ഓര്‍ക്കുമ്മല്ലോ ? :)
" സ്വര്‍ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
പക്ഷികളേക്കാള്‍
ഭാര ക്കുറവായിരുന്നു. "
ശരിയാണ്.
അതങ്ങനെയാവാനേ തരമുള്ളൂ!
Pakshe swrgathilulla ente Bharam Ualla athrayum thanneyum...!!
manoharam, Ashamsakal...!!!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്