നസീറിനെ കിട്ടാഞ്ഞ്
കഴുതയെ നായകനാക്കി ജോണ്‍
ഹൊ
എന്തൊരു കഴുത
ആളുകള്‍
ഇരുട്ടിലെ കഴുത
വെളുപ്പിലെ കഴുത
കണ്ടവര്‍
കാണാത്തവര്‍
തലയും വാലുമൊക്കെയാട്ടി
ജോണ്‍ മരിച്ചു
+ + +
നസീറിനെ
പിടി കിട്ടാഞ്ഞ് (പിടിക്കാഞ്ഞ് / കിട്ടാഞ്ഞ്)
കഴുതകളൊക്കെ നായകന്മാരായി
ഹാ എന്തൊരു കഴുതകള്‍
സംവിധായകര്‍ (സംവിധായകര്‍)
എല്ലായിടത്തും കഴുതകള്‍
കഴുതകളായി നടിക്കുന്ന കുതിരകള്‍
കഴുതകള്‍
കണ്ടവര്‍ കാണാത്തവര്‍
തലയും ഉടലും
വാലുമൊക്കെയായി
ഇനി
ആരൊക്കെ മരിക്കും
+
അടിക്കുറിപ്പുകള്‍ ഇല്ലാതെ ഈ കവിത അവസാനിക്കുന്നില്ല ആദ്യത്തെ നസീര്‍ പ്രേം നസീര്‍
+
നസീറിന്റെ ഡേറ്റ് കൊടുക്കാഞ്ഞ പ്പോഴാണ് ജോണ്‍ എബ്രാഹം കഴുതയെ നായകനാ ക്കിയതെന്ന് മൈലാടും കുന്നിന്റെ സംവിധായകന് എസ്. ബാബുവിന്റെ മകന് ബൈജു (ബാപ്പ പറഞ്ഞത് )
+
ജോണ്‍ എബ്രാഹിമിന്റെ സിനിമ അഗ്രഹാര ത്തിലെ കഴുത
+
തടിയന്റവിട നസീര്‍ രണ്ടാമത്തെ നസീര്‍
+
രണ്ട് നസീറുമാരുടെ ചിന്ത പടര്‍ത്തിയത് ചന്ദ്രകാന്ത് വിശ്വനാഥ്
+
ആദ്യ വായന
നസീര്‍ കടിക്കാടും +
കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ടെന്ന് ഒരു കഥയില്‍ ജോണ്‍ എബ്രാഹം
-
കുഴൂര്‍ വിത്സന് Labels: kuzhoor-wilson
15 Comments:
nalla kavitha
നല്ല ജേണലിസ്റ്റിക് നിരീക്ഷണം :)
നല്ല കവിത. നസീര്‍ കടിക്കാട് ആരാണ് എന്ന് ബ്ലോഗ് പരിചയമില്ലാത്ത ആരെങ്കിലും ചോദിക്കും, ആദ്യം വായിച്ച ഏതെങ്കിലും സുഹൃത്ത് എന്ന് സമാധാനിച്ചോളും.
കണക്റ്റ് ചെയ്തിരിക്കുന്നതില്‍ പുതുമയുണ്ട്.
നസീര്‍ (കോട്ടയം) കൂടി കൂട്ടാമായിരുന്നു.
:)
പാവം കഴുത
സിമി, നസീര്‍ കടിക്കാടിന്റെ കവിതകളിലേക്കുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. കവിതകള്‍ക്കു താഴെ ബ്ലോഗിലേക്കുള്ള ലിങ്കുമുണ്ട്. സൂചിപ്പിച്ചതിനു നന്ദി.
എല്ലായിടത്തും കഴുതകള്‍
കഴുതകളായി നടിക്കുന്ന കുതിരകള്‍
.....കഴുതകള്‍!!
-പച്ചയായി മഴ കൊണ്ടതിന്റെ മെച്ചം!
ഹാ എന്തൊരു കഴുതകള്‍
സംവിധായകര്‍ (സംവിധായകര്‍
ഈ രണ്ട് സംവിധായകര്‍ എന്തിനാണ് ..? മനസിലായില്ലല്ലോ ? അറിവില്ലായ്മ്മ ആണെങ്കില്‍ ക്ഷമിക്കണേ കവി ഹ്ര്യദയമേ ..?
അടിച്ചു നിന്റെ തടിയന്റവിട നസീര്‍ ഇളക്കുമെന്നു ഇന്നലെ എന്നോടോരുത്തന്..!! :)
ഇനി
ആരൊക്കെ മരിക്കും..!
ഈശ്വരന്മാരെ.
നസീര്‍ തടിക്കാടൊ?
നസീര്‍ കടിയയന്റവിടയൊ?
പിടിയന്റവിട പോലീസ്
കൂടി വേണം
കുടിയന്റവിട വത്സാ
അഗ്രഹാരത്തിൻ കഴുത കണ്ടപ്പോൾ മനസ്സിലായിരുന്നില്ല, ആ കഴുതയായിരുന്നെന്ന്.
തടിയന്റവിട നസീർ പറഞ്ഞപ്പോൾ മാത്രം മനസ്സിലാവുന്നു എല്ലാ - കഴുതകളെയും / കഴുതകൾക്കും.
നസീറിനെ കിട്ടാഞ്ഞ്
കഴുതയെ നായകനാക്കി ജോണ്‍
കാഴ്ചക്കാരുടെ പുണ്യം!
കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ
കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ
കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ
മടിയന്റവിട...
കഴുതകള്‍ വാഴും കാലം കഴുതയായി തീരുന്നു എല്ലാം..
കഴുത കാമം കരഞ്ഞു തീര്‍ക്കും
കവികള്‍ കാലം പാടിത്തീര്‍ക്കും
കാര്യം കാണാന്‍ കഴുത, കാല് പിടിക്കും
കാര്യം നേടാന്‍ മനുഷ്യന് കഴുതക്കാലും മാന്തും.
എന്റമ്മോ, റേഡിയോയിലെ കഴുത രാഗം കെട്ട്
ഞാനിപ്പം ചത്ത് പോകുമേ..
________________________________
www.oyemmar.blogspot.com
veritta kavitha!!!i like it
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്