മഞ്ഞച്ചേല ചുറ്റിയ പെണ്‍കുട്ടി
അവളുടെ മുഖത്ത് മഞ്ഞച്ചായം
കൊണ്ടെഴുതിയ ആകാശം
കുട്ടികള്‍ പട്ടം പറത്തുന്ന
കടപ്പുറത്തിരുന്നവള്
ചക്കപ്പഴം വില്‍ക്കുന്നു
കടല്‍, കാമുകര്‍, കടല വില്‍പ്പനക്കാര്‍
ഹിജഡകള്‍, മീന്കാരികള്, കുഴലൂത്തുകാര്‍
പന്തയക്കാര്‍. കുതിര സവാരി, പൂമ്പാറ്റപ്പട്ടം
ഒറ്റക്കയറില്‍ നടക്കും കുഞ്ഞു പെണ്‍കുട്ടി
ചെത്താളം, വില്‍പ്പനക്കാര്‍
സാര്‍ പിലാപ്പഴം വേണമാ
അവര്‍ ഓരോരുത്തരോടും ചോദിക്കുന്നു
ഞങ്ങള്‍ ചക്കപ്പഴത്തിന്റെ നാട്ടില്‍
നിന്ന് വരുന്നു - ഞാനവളെ
നോക്കി പുഞ്ചിരിക്കുന്നു.
വരിക്ക ചക്കയുടെ ചുള
നാടിന്റെ മണം കൊണ്ടു വരുന്നു.
ചക്ക തിന്ന് വയറു നിറച്ച ഭൂതകാലം
ചക്കക്കുരു മണ്ണില്‍ കുഴിച്ചിട്ട ഓര്‍മ്മക്കാലം
വെളനീരു കൊണ്ട് വിരലുകള്‍
ഒട്ടിപ്പിടിച്ച കുട്ടിക്കാലം
ചമിനിയും മടലും കൊണ്ട് പുഴുക്കു
വെച്ച മുത്തശ്ശിക്കാലം
മഞ്ഞച്ചേല ചുറ്റിയ പെണ്‍കുട്ടി
അവള്, മടലില്‍ നിന്നു ഓരോ ചുളയും
പുറത്തെടുക്കുന്നു.
അവളുടെ കൈ വിരലുകളില്‍
ജീവിതം പോലെ വെളനീര് ഒട്ടിപ്പിടി ച്ചിരിക്കുന്നു.
നമിക്കോരോ ചുള വാങ്ങിയാലോ
ഞാന്‍ കൂട്ടുകാരിയോടു ചോദിച്ചു.
കഴിക്കാനല്ല, വെറുതെയൊന്നു
നാടു മണക്കാന്‍?
അവളുടെ കയ്യില്‍ നിന്നും
ചുള വാങ്ങുമ്പോള്‍, ഒരു വേള
വെളനീരില് വിരലുകള്‍
പരസ്പരം ഒട്ടിപ്പിടിച്ചുവോ?
അവളുടെ മഞ്ഞയാ കാശത്ത്
ഏതോ രോര്‍മ്മയില്‍ കഴുകന്
വട്ടമിട്ടു പറന്നുവോ?
-
അബ്ദുല്‍ സലാം Labels: abdul-salam
2 Comments:
ഈ കവിത കാണിച്ച് തന്നേന് വിത്സണ് ഒരു ഉമ്മ കൊടുത്താരുന്നു. ഒരു ബല്യ ഉമ്മ കവിയ്ക്കും.
ഇഷ്ടമായിത്
തരക്കേടില്ല...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്