പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളി ലുറങ്ങുന്നു
വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്ന തറിയാതെ
കൊടി തോരണങ്ങള്‍ പേറി
വന്‍ മരങ്ങള്‍
രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലി ഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
-
സി.പി. ദിനേശ് Labels: cp-dinesh
1 Comments:
ഈ കാഴ്ച്ചകളും നന്നായിരിക്കുന്നു
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്