തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.
വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു
അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,
അഴകാര്‍ന്നും അലുക്കിട്ടും,
ഓരോന്നും.
വെയില് കായിച്ചും
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.
ആണ്ടൊരിക്കല്‍
റംസാന് മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.
ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.
ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,
അമ്മക്ക്,
മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,
നിനക്ക്.
എന്ന് ബന്ധപ്പെടുത്തുന്നുണ്ട്
ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..
തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത് .
ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.
ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.
-
ദേവസേന
(ചരിച്ചുവാര്‍ത്ത ഗോപുരങ്ങള്‍ എന്ന പ്രയോഗത്തിനു സുഭാഷ് ചന്ദ്രനോട് കടപ്പാട്)
Labels: devasena
6 Comments:
രണ്ടും മൂന്നും കൂട്ടര്
വേദനിപ്പിക്കുന്നു
കവിത ഇഷ്ടമായില്ല
കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം..!
പുള്ളിക്ക് അല്ലേലും പുല്ലാ ഈ ജീവിതങ്ങള്‍..!!
വിശ്വാസം ചതിക്കില്ലെന്ന് ബൈബിള്‍.
............................
കിട്ടിയാൽ അനുഗ്രഹം.
കിട്ടിയില്ലെങ്കിൽ ചതി.
എന്തിനാ വെറുതെ വിശ്വസിച്ച് ...........
വിശ്വാസവും ശരിക്കും അന്ധമല്ലേ?
കവിത വാക്കിന്റെ ദേവമഴ പെയ്യിച്ചെങ്കിലും ദൈവത്തെ വര്ണ്ണിച്ചയിടത്തു ദേവദോഷം കടന്നു കൂടി ...ദേവമഴയും,ദേവനാദവും ,ദേവഗാനവും തീര്‍ത്ത കവയിത്രിക്ക് എവിടയാണു് പിഴച്ചതു്...!
KVITHAYIL KAAVYAM KANDU PAKSHE
HRIDAYAMULLA KAVIYE KANDILLA
PANAYAM VECHATHO VITTATHO....
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്