എന്നിട്ട്,
ഉറക്കമിളച്ചിരുന്ന്
അവളുടെ പര്‍ദ്ദകളില്‍
ചിത്രത്തുന്നലുകള്‍ പിടിപ്പിയ്ക്കും.
പൊടിക്കാറ്റില്‍,
ഞാന്‍ തുന്നിയ ചിത്രശലഭങ്ങള്‍
അവളെയും വഹിച്ച്
പറക്കും.
വളരെ വേഗം അവള്
എന്റെ ഉമ്മയുടെ കൂട്ടുകാരിയാവും.
അവര്‍ പരസ്പ്പരം
പര്‍ദ്ദകള്‍
മാറി മാറി ധരിയ്ക്കും.
പരപ്പനങ്ങാടിയിലെ ഖദീജാ ടെക്സ്റ്റൈത്സ്
ടെഹ്രാനിലെ തുണിക്കട പോലെ
സമീറയ്ക്കു തോന്നും.
ഉമ്മയുടെ തോളില്‍
കയ്യിട്ടു നടക്കുമായിരിയ്ക്കും അവള്.
ആനന്ദത്താല്‍ ഉമ്മ
അവളുടെ ചുമലില്‍ തല ചായ്ക്കുമായിരിയ്ക്കും.
നിനക്കറിയാമല്ലോ സമീറാ,
ഉമ്മയുടെ തോളില്‍ കയ്യിട്ട്
വൈകുന്നേരത്തെ അങ്ങാടിയിലൂടെ
അലസമധുരമായ് നടക്കുന്നതാണു
എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന്.
ഉമ്മ നിനക്ക് ഉമ്മ തരുമായിരിയ്ക്കും.
നീ എന്റെ ഉമ്മയേയും കൂട്ടി
സിനിമയ്ക്കു പോകുമായിരിയ്ക്കും.
ആദ്യമൊന്നും ഉമ്മ
വരാന്‍ കൂട്ടാക്കില്ലായിരിയ്ക്കും.
ചിലപ്പോള്‍ നീ ഉമ്മയെ കളിയാക്കിച്ചിരിയ്ക്കുമായിരിയ്ക്കും.
എന്തെങ്കിലുമാകട്ടെ എന്നു പറഞ്ഞ്
ചാടിയെണീറ്റ്
ഉമ്മ
നിന്റെ കൂടെ സെക്കന്റ് ഷോയ്ക്കു വരുമായിരിയ്ക്കും.
നീ തിരിച്ചു പോയാല്‍,
നിന്നെയോര്‍ത്ത്
ഉമ്മ
സങ്കടപ്പെടുമായിരിയ്ക്കും.
സങ്കടം മാറ്റാന്‍
സെക്കന്റ് ഷോയ്ക്കു പോകുമായിരിയ്ക്കും.
പോകാന്‍ നേരം നീ സമ്മാനിച്ച
പര്‍ദ്ദയും ധരിച്ച്.
-
ഹസന് (കവിയുടെ ഇ മെയില്‍ : write.hasan@gmail.com)Labels: hasan
3 Comments:
ഇന്നലെ The Apple കണ്ട് ഒന്നുകൂടെ.... എന്നോര്‍ത്തിരിക്കുമ്പോഴാണ് വില്സേട്ടന് വഴി മഞ്ഞയിലെത്തുന്നത്, ഒറ്റ നോട്ടം മതിയായിരുന്നു സമീറയിലെത്താന് ( ഇന്നലെ ഞാനും സമീറയെ പ്രണയിച്ചുരുന്നല്ലോ). നാന്നയിരിക്കുന്നു ഹസ്സന്, ഒരു ഇറാനിയന്‍ ചിത്രം പോലെ...
നല്ല തുടക്കം...
:)
നല്ല തുടക്കം..
:)
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്