തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല് വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?
തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.
നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്, അവനെ ആന കുത്തട്ടെ.
അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.
അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?
നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?
കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.
തെക്കോട്ടാ ണിറക്കിയത്
തെക്കേ യതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെ ഇരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.
-
രാമചന്ദ്രന് വെട്ടിക്കാട്ട് Labels: ramachandran-vettikkat
3 Comments:
ഇഷ്ടമായില്ല ഈ കവിത..
ഈ കവിത എനിക്ക് പക്ഷെ ഇഷ്ടമായി. വലിയൊരു സംഭവമല്ലെങ്കിലും നല്ലവണ്ണ്ം ഇഷ്റ്റമായി bineeshtvr@gmail.com www.thiruvaathira.blogspot.com
ഇത് മഞ്ഞയല്ല , നീലയാ ......
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്