(അകാലത്തില്‍ നമ്മെ വിട്ടു പോയ കവി ഷൈന സക്കീറിന്റെ കവിത)മുറിവു പറ്റിയ ഉള്ളിയില്‍ നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്തുവാന് പഠിച്ചത്.
മുളകിന്റെ ചുവപ്പ്
എന്നെ എരിയിയ്ക്കുകയും
കറുത്ത കത്തിക്കൂര്‍പ്പ്
എന്റെ ചോര വാര്‍ക്കുകയും
കടുത്ത ചായക്കൊപ്പം കിടന്ന്
എന്റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍
എന്റെ മനസ്സ് ഉറച്ചു പോയിരിയ്ക്കുന്നു.
-
ഷൈന സക്കീര്‍Labels: shaina-sakkeer
4 Comments:
ഈ വരികള്‍ എഴുതാന്‍ കൂടിയാകണം
അവരെ
ദൈവം പറഞ്ഞയച്ചത്.
മുറിവു പറ്റിയ ഉള്ളിയില്‍ നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്തുവാന് പഠിച്ചത്.
ഈ നാലു വരി മതിയല്ലോ അവര്‍ വിട്ടുപൊകാതിരിക്കാന്..
ശാന്തി നേടിയ ആത്മാവേ,
എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നീ
എന്റെ ആരാമങ്ങളില്‍
പ്രവേശിച്ചാലും എന്ന് ദൈവം
അവരെ സ്വര്‍ഗത്തില്‍ സ്വീകരിച്ചുകാണും
എന്റെ പ്രാര്‍ത്ഥനകള്‍
പ്രാര്‍ത്ഥനകള്‍...
ഇനിയും കവിതകളുണ്ടൊ.................
മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചപ്പോള്‍ തന്നെ ഞാനേറെ ദു;ഖിതനായി ...
നമ്മുടെ നഷ്ടം .. ഒടുവില്‍ യാത്രക്കിടെ അവര്‍ ഒറ്റയ്ക്കായി എന്ന് തൊന്നിയൊ എന്തൊ
എന്താണു പറയുക. പ്രിയ കൂഴൂര്‍ ...
എങ്ങിനെയാണ്നാം മുഴുമിപ്പിക്കുക ഈ അക്ഷരങ്ങളുടെ ഇടമുറിച്ചല് ...............
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്