എനിക്കറിയാം
ഓര്‍മ്മയില്‍ കാടുള്ള ഒരു ജന്തുവിനെ
കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി
കാലങ്ങള്‍ കവച്ചുവെച്ച്
അതു വരും.
കാറ്റോ മഴയോ വരച്ച ജലച്ചായ ചിത്രങ്ങളില്‍
ഒരുപക്ഷെ
മൊട്ടിനുള്ളില്‍ നിന്ന്
വിടരാന്‍ തുടങുന്ന
പൂവിന്റെ കുഞ്ഞുറക്കത്തില്‍
അതു മുഖം ചേര്‍ക്കും.
ഇരുളില്‍ പല്ലുകള്‍ മുളച്ച
ശരീരവുമായി കുടിപാര്‍ക്കും.
സൈരന്ദ്രിയിലേക്കോ
ഗംഗയിലേക്കോ പോകുന്ന കൈവഴിയില്‍
ഘനശൈത്യത്തിന്റെ കൊടുമുടിയില്‍
നിലാവിന്റെ മഞ്ഞ പ്രിസത്തില്‍.
കാടുനിറയെ
അതിന്റെ മണം പൂക്കുന്നു.
അതില്‍ അപ്പോല്‍ മാത്രം
വിടര്‍ന്ന പൂവിന്റെ പരാഗം.
ഉരിയാത്ത തോലുടുപ്പു നിറയെ
അറുത്തുമാറ്റപ്പെട്ട
ഇലഞരമ്പിന്റെ ചറം.
ലവണശരീരത്തിന്റെ സുഷിരങ്ങളില്‍
വീണ്ടും വീണ്ടും സ്രവിക്കുന്നു
ഉടല്പ്പുണ്ണിന്റെ ചലം.
ഒട്ടും അനുസരണയില്ലാത്ത
ഒരു മ്ര്ഗത്തെ നീയെന്തിനാണു മെരുക്കിയെടുത്തതു?
അതിനെ അതിന്റെ കാട്ടിലുപേക്ഷിക്കുക.
-
സുധീഷ് കോട്ടേമ്പ്രംLabels: sudheesh-kottembram
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്