കപ്പ, പുഴുക്ക്, പഴങ്കഞ്ഞി മുതല്‍ പോത്തിറച്ചി, പന്നി ഇറച്ചി, തവളക്കാല് വരെ സസ്യവും, സസ്യേതരവുമായ സകല രുചികളേയും പിറകേ നടന്ന് പ്രണയം കൊണ്ട് പൊറുതി മുട്ടിച്ചപ്പൊഴാണ് കൊഴുപ്പിന്റെ പടകളെ ഇളക്കി വിട്ട് അവരെന്റെ ചങ്കിന്റെ വാതിലുകള്‍ അടച്ച് പ്രാണനെ ഘെരാവോ ചെയ്തത്.
ചാര്‍മിനാര്‍, സിസറ്, വില്‍സു തൊട്ട്, ദിനേശ്, കാജാ, തെറുപ്പങ്ങനെ സാക്ഷാല്‍ നീല ചടയന്‍ വരെ ഓട്ടു കമ്പനിയിലെ കുഴലു പോലെ പുക കൊണ്ട് സദാ കൊടി പിടിച്ചതു കൊണ്ടാണ് ശ്വാസം കിട്ടാതവര്‍ നിക്കോട്ടിനും, ടാറും, കാര്‍ബണുമായി പിരിഞ്ഞ് എന്റെ ശ്വാസ കോശങ്ങളില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
തട്ടിന് പുറത്തു നിന്ന് തേങ്ങാ മോഷ്ടിച്ചു വിറ്റ കാശിന് ആദ്യമായ് മോന്തിയ വാറ്റു ചാരായം തൊട്ട് നാടനായ്, വിദേശിയായ് തിരുക്കി പൊട്ടിച്ച കുപ്പികളുടെ കന്യാ ചര്മ്മങ്ങ ളാവണം കണ്ണകിമാരായ് എന്റെ കരള്‍ ദഹിപ്പിച്ചത്.
വലിച്ചതും, കുടിച്ചതും, തിന്നതുമായുള്ള സകല പ്രിയങ്ങളും അങ്ങനെ കൈ കഴുകിയിട്ടും ഇനിയും സ്നേഹിച്ച് തീര്‍ന്നിട്ടില്ലെന്ന് ഒട്ടി നില്ക്കുന്നു ണ്ടൊരുത്തി മാത്രം; എറ്റിവിട്ടാലും വിട്ടു പോകാത്തൊരു പട്ടിയെ പോലെ, ഉടലിലെ വിടെയോ...
ഇനിയിപ്പൊ അവള്‍ക്ക് വേണ്ടിയും ഒന്നു ജീവിച്ച് നോക്കണം.
Labels: vishakh-shanker
1 Comments:
iniyumorankathinu baalyamundaavatte
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്