"ച്ച്ഛെ, എന്താ അയാളുടെ ഒരു നോട്ടം!"
എന്നു ഒരു പെണ് കുട്ടിയോ സ്ത്രീയോ പുറത്തു പറയുകയോ മനസ്സില്‍ വിചാരിക്കുകയോ ചെയ്തില്ല. മേല്പറഞ്ഞ ചിന്ത അയാളുടെ മാത്രം ആയിരുന്നു - ഷഫലാനി രേഥസ്സ് എന്ന കാസര്‍കോട്ടുകാരന്റെ.
തന്റെ ചാട്ടുളി നോട്ടങ്ങള്‍ ഏറ്റ എതിര് ലിംഗക്കാര്‍ എങ്ങിനെ ചിന്തിച്ചു എന്നറിയാന്‍ അയാള്‍ ആഗ്രഹിച്ചതുമില്ല. അയാളുടെ നോട്ടത്തിന്റെ പ്രത്യേകത ഇതാണ് - ഒരു പെണ്ണിനെ കണ്ടാല്‍ അയാള്‍ നോക്കുക ആദ്യം അവളുടെ മുഖത്തേക്കല്ല മാറിടത്തിന്റെ മുഴുപ്പിലേക്കാവും. “ചോളീ കേ പീഛേ" മറഞ്ഞിരിക്കുന്ന കുഞ്ഞരി പ്രാവുകള്‍ രണ്ടിനേയും അയാള്‍ മനസ്സു കൊണ്ടു തഴുകി ഓമനിക്കുന്ന ഒരു നോട്ടം നോക്കും. പെണ്ണുങ്ങള് ചൂളാതെ തന്നെ ആ നോട്ടം സ്വീകരിച്ചു അഭിമാനത്തോടെ നില്ക്കും.
പാശ്ചാത്യര്‍ വോയറിസം എന്നു വിളിക്കുന്ന ഒളിച്ചു നോട്ടം അല്ല അയാള്‍ നോക്കുന്നത്. ഈയിടെ പെണ്ണുങ്ങള് ചുരിദാര്‍ ധരിക്കുമ്പോള്‍ നെഞ്ചിന്റെ മുഴുപ്പു മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഷാള്‍ ഒഴിച്ചിടുന്നു. ചിലപ്പോള്‍ കഴുത്തില്‍ ചുറ്റി പിറകോട്ടോ മറ്റു ചിലപ്പോള്‍ ഒരു തോളത്തു താഴേക്കു ലംബമായോ ഇടും - തമിഴു സിനിമയില്‍ കൗണ്ടര്‍ യേമാന്മാര് കുറിയ രണ്ടാം മുണ്ടു ഒരു തോളത്തിടുന്നതു പോലെ.
അയാള്‍ക്കു പുതിയ ലജ്ജാവതി കളെ ക്കാണുമ്പോള്‍ മറഞ്ഞി രുന്നാലും മനസ്സിന്റെ ഉള്ളില്‍ മലരായി വിരിയുന്ന ഇരു മുകുളങ്ങളെ കൃത്യമായി കാണാനാവും. സാമുദ്രിക ലക്ഷണങ്ങള്‍ ആറിയില്ലെങ്കിലും അയാള്‍ക്കിപ്പോള്‍ പെങ്കൊടിമാരുടെ പ്രകൃതം മനസ്സിലാക്കാനാവും - ഇന്ദിയാനുഭൂതികളുടെ ഒരു തരം കളിമ്പം.
കളിമ്പ പെണ്കള്മാരുടെ കോങ്കകള് ഇപ്പോള്‍ അയാള്‍ക്കു ആവൃതാവ സ്ഥയിലും മനസ്സില്‍ കാണാനാവും. അവയുടെ വലിപ്പം, കൂമ്പിയ താമര മൊട്ടു നോട്ടമിടുന്ന ദിശ, ബട്ടണ്‍ സദൃശമായ മുല ഞെട്ടിന്റെ തുടുപ്പിന്റെ ശതമാനം, കറുപ്പോ ബ്രൗണോ നിറമുള്ള ഞെട്ടിനു ചുറ്റിനുമുള്ള ഏറിയൊളാ അയാളോര്‍ത്തു - പത്തു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അയാള്‍ ക്കു വല്ലാത്ത ആഗ്രഹമായിരുന്നു - ഒരു മുല മുഴുവനെ കാണാന്‍.
അയലത്തെ ചേച്ചി കുഞ്ഞിനു മുല കൊടുക്കുമ്പോഴും ജയഭാരതിയോ അനുരാധയോ മുലത്തട ങ്ങളുടെയോ ക്ലീവേജിന്റെയോ ദൃശ്യം സിനിമയില്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ അവനു ആ ആഗ്രഹം വര്‍ദ്ധിക്കുമായിരുന്നു. കാക്കനാടനും വല്ലച്ചിറ മാധവനും പമ്മനും അവനു ഭാവന നല്‍കുമായിരുന്നു. എന്വിസേജിംഗ് പവര്‍ അവനു ഒരു പരിധി വരെ കൂട്ടി നല്കിയതു ഈ സാഹിത്യകാരന്മാരാണ്.
മഴ നനഞ്ഞൊലിച്ചു മന്ദാകിനിയും, സീനത് അമനും, "രാജ് കപൂര്‍ സൗമ്യത്തോടെ" അയാളുടെ ഉള്ളിലേക്കു കയറിയത് ആര്‍ദ്രമായ മൃദുത്വങ്ങളായി തന്നെ. പാര്‍വതിയുടെ തപസ്സിന്റെ വര്‍ണ്ണനയില്‍ കാളിദാസ ശ്ലോകം തര്‍ജ്ജമ ചെയ്തു സിനിമാ കവി എഴുതിയ പാട്ട് അയാള്‍ക്ക് ഏറെ ഇഷ്ടമാണ്.
"കണ് പീലികളില്‍ തങ്ങി
ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദു രോമങ്ങളിലിടറി
പൊക്കിള്‍ കുഴിയൊരു തടാക
മാക്കിയ പവിഴ മഴത്തുള്ളി...."
മഴത്തുള്ളിയുടെ യാത്ര രേഥസ്സിനു മുലക്കൂമ്പില് തങ്ങി നില്ക്കുന്നതു വരെയേ ഉള്ളൂ, താഴേക്കു ഒഴുകുന്നില്ല. (പാര്‍വതിയും കാളിദാസനും സിനിമാ നടന് ജയറാമിന്റെ കുടുംബത്തില്‍ ഉള്ളവരല്ല എന്നു വായനക്കാര്‍ ഓര്‍ക്കുമല്ലോ - ആനുഷംഗികമായി)
അങ്ങിനെ കുറേ വര്‍ഷം കഴിഞ്ഞ് ഇപ്പോഴാണു ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളില്‍ മുലകളുടെ ഡാറ്റാബേസ് അയാള്‍ക്കു കിട്ടുന്നത്. വിവര സാങ്കേതിക യുഗം മുലക്കൂമ്പാരങ്ങളില് മുങ്ങാം കുഴിയിടാന്‍ അയാള്‍ക്ക് അവസരം നല്കി. പല നിറത്തിലുള്ള പല വലിപ്പത്തില്‍ പല ദിശകളിലേക്കു നോക്കി നില് ക്കുന്ന സുന്ദരവും വിരൂപവും ആയ മുലകള്‍ - മുല പവലിയന് - മുല ഗാലറി - അവയുടെ ജെ.പേഗ്, എം.പേഗ് എന്നീ ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍.
മുലകളുടെ ഇടയില്‍ പെട്ടു പോയാലുള്ള സമ്മര്‍ദ്ദത്തില്‍ അയാള്‍ ബോധം കെട്ടു പോകുന്ന തരത്തില്‍ സ്തനങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ അയാളുടെ ബോധ മണ്ഡലത്തില്‍ എഴുതപ്പെട്ടു. കെറി മേരി എന്ന സെക്സ് മോഡല്‍ 'ഹാര്‍ഡ് കോര്‍' അല്ലെന്നു അവകാശപ്പെടുമ്പോള്‍ തന്നെ കിലോക്കണക്കിനു ഭാരമുള്ള രണ്ടു മുലകളും കയ്യില്‍ താങ്ങി നാക്കു കൊണ്ടു മുല ഞെട്ടു നക്കുന്ന വീഡിയോ ക്ലിപ്പിംഗ് അയാള്‍ കണ്ടു - ഏതോ അസുഖം ബാധിച്ചതു പോലെ ചീര്‍ത്തു വിങ്ങിയ മുലകള്‍.
എബേഗും ജെബേഗും അയാള്‍ക്ക് എത്ര കവിള് ലഹരികളാണ് നല്‍കുന്നത് - നിര നിരയായി ടോപ്പ് ലെസ്സ് പേഗ്ഗുകളും പിഗ്ഗുകളും ബോട്ടംസ് അപ്പ് പറയുന്നത് മുലക്കച്ചകള്‍ അണിഞ്ഞും അണിയാതെയും കൂര്‍ത്ത അവയവങ്ങള്‍ അയാളോട് ശൃംഗരിച്ചു.
ഉണങ്ങിയ മുന്തിരി പോലെ ഉള്ള മുല ഞെട്ടുകള്‍ അയാളുടെ നോട്ടത്തില്‍ ജലാംശം ഉള്ളില്‍ കയറി വീര്‍ക്കുന്ന കിസ്മിസ് പോലെ തുടുത്തു വന്നു. ഞെട്ടിനു ചുറ്റുമുള്ള എറിയോള - (ഇതിന്റെ മലയാളം വാക്ക് അറിയാതെ കഥാകാരനും കുഴങ്ങി) - മുലയുടെ പുറം വൃത്ത പരിധി വരെ വ്യാപിക്കുന്നത് അയാളുടെ കണ്ണിന്റെ റെറ്റിനയില്‍ മാത്രമായിരുന്നു. ജെല്‍ ഇന്‍സേര്‍ഷന്‍ ശസ്ത്രക്രിയയുടെ സഹായത്തില്‍ മുലകള്‍ക്കു വ്യാപ്തം കൂട്ടുന്ന വിദ്യയെ ക്കുറിച്ചു കേള്‍ക്കുന്നത് ആദ്യമായാണ്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഉദ്ദേശിക്കുന്ന വലിപ്പം കിട്ടാന്‍ ഉതകുന്ന വിദ്യ കേരളത്തില്‍ സാര്‍വത്രി കമായാല്‍ പഞ്ചജീരക ഗുഡം വില്‍പ്പനക്കാരുടെ കാര്യം കഷ്ടത്തിലാവും - അയാളോര്‍ത്തു.
ഇന്റര്‍നെറ്റിന്റെ ലിങ്കുകള്‍ അയാള്‍ക്ക് ഇത്തരം വിജ്ഞാനം പകരാനും ഉതകി. ഷഫലാനി രേഥസ്സിന്റെ ഭാര്യയെക്കുറിച്ചു പറഞ്ഞില്ല.
എം. മുകുന്ദന്റെ കഥയിലേതു പോലെ നീണ്ട മുടിയും വലിപ്പമുള്ള കണ്ണുകളും ചെറിയ മുലകളുമുള്ള പെണ് കുട്ടിയായിരുന്നു അവള്. അവന്റെ സരസനായ സുഹൃത്ത് പെണ്ണു കാണല്‍ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ പറഞ്ഞു "എടാ നിനക്കു സ്ത്രീധനമായി ഒരു ചവണ കൂടി കിട്ടും" അയാള്‍ക്കു തമാശ മനസ്സിലായില്ല. തമാശ വിശദീകരിക്കുന്ന അപൂര്‍വതക്കു ശേഷം അവന് തുടര്‍ന്നു "ആയതിനാല്‍ നീയേ ആദ്യ രാത്രി ആ ചവണ കൊണ്ടേ ... മുല ഞെട്ടു മുകളിലോട്ടുയര്‍ത്തി ..." അവന് വഷളന്‍ ചിരി ചിരിച്ചു.
വിവാഹം കഴിഞ്ഞ് അധിക നാളുകളായില്ല അവള് തന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദോഷമായ "ബൂബ് വാച്ചിങ്ങിനു" എതിരു പറയാത്തവളുമായി. മറ്റു പെണ്ണുങ്ങളുടെ മുലകളെ മനസ്സില്‍ കാണുന്ന ഭര്‍ത്താവിനെ അംഗീകരിക്കാന്‍ തപശക്തി അവള്‍ക്ക് എവിടെ നിന്നു കിട്ടിയോ ആവോ?
അയാള്‍ തന്റെ ഭാര്യയുടെ മുലകളെയല്ലാതെ മറ്റൊരു മുലയും നേരില്‍ കണ്ടിട്ടുമില്ല, തൊട്ടിട്ടുമില്ല. മകനെ പ്രസവിച്ചു പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ കഴിഞ്ഞെത്തിയ അവള് വലിയ മുലകളുമായി കൂടുതല്‍ സുന്ദരിയായി.
"എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി" എന്ന ശ്രീകുമാരന്‍ തമ്പി ഗാനം അപ്പോള്‍ അയാള്‍ മൂളിപ്പോയിരുന്നു. അന്നേ വരെ ഡിജിറ്റല്‍ ക്വാളിറ്റിയിലല്ലാതെ ഒരു പെണ്ണിന്റെ ഇത്രയും സുന്ദര രൂപം കണ്ടിരുന്നില്ല. പല രാത്രികളിലും അയാളുടെ ഒരു കൈ അവളുടെ വലത്തെ മുലയില്‍ തലോടുമ്പോള്‍ ചുണ്ടുകള്‍ ഇടതു ഭാഗത്തെ മാതളത്തേന്‍ നുകരുന്ന തിരക്കിലായിരുന്നു. ചവണ തമാശ മറവിയുടെ ചവറ്റു കൊട്ടയില്‍ വിശ്രമിച്ചു. അയാളുടെ മാനസിക പ്രശ്നം മറ്റൊന്നായി രുന്നുവല്ലോ. പെണ്ണുങ്ങളോടു സംസാരിക്കുമ്പോള്‍ അറിയാതെ അവരുടെ മാറിടങ്ങളിലേക്കു നോക്കി പോകുന്നു - താന്‍ സംസാരിക്കുന്നതിലോ അവര്‍ സംസാരിക്കുന്നതിലോ ശ്രദ്ധ ഉറപ്പിക്കാനാവുന്നില്ല.
പലരോടും അയാള്‍ തന്റെ പ്രശ്നം അവതരിപ്പിച്ചു. കുറേപ്പേര് അയാളില്‍ സ്പ്ലിറ്റ് പെ ര്സണാലിറ്റി കണ്ടു. മറ്റു ചിലര്‍ സ്കീസൊ ഫ്രനിയാക് എന്ന് അയാളെ വിളിച്ചു. ഭാരതീയരെല്ലാം സഹോദരി സഹോദരരാണെന്ന് മനസ്സില്‍ തൊടാതെ പറഞ്ഞു പോകുന്ന പ്രതിജ്ഞ കളിലാണല്ലോ ശ്രീമാന്‍ രേഥസ്സും ഭാരതീയനെ കണ്ടത്.
മറ്റു മതത്തിലുള്ള പെണ് വര്‍ഗ്ഗങ്ങളുടെ മുലകള്‍ വല്ലാതെ വീക്ഷിച്ചു അവരെ അപമാനിച്ച് അതു വഴി അധീശത്വം മാനസികമായി ഉണ്ടാക്കാന്‍ വരെ ഉപദേശിച്ച മത തീവ്രവാദി സുഹൃത്തുക്കളെ അയാള്‍ വെറുത്തു. ഫോണ്‍ ഇന്‍ പ്രോഗ്രാമിലെ ഒരു മനഃശാസ്ത്രജ്ഞ പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയിലേയ്ക്ക് കാസര്‍കോട്ടു നിന്നും കുടപ്പന കുന്നിലേക്ക് വിളിക്കാന്‍ രേഥസ്സ് തീരുമാനിച്ചു.
ഡോക്ടര്‍ മാലിനി അയ്യര്‍ കലശലായ ക്യൂരിയോ സിറ്റിയോടെ ചോദ്യവും തുടര്‍ ചോദ്യവും ചോദിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും തുടങ്ങി.
ഡോക്ടറുടെ അടുത്തിരിക്കുന്ന ചാനല്‍ അവതാരകയും, ഡോക്ടറും ഭംഗിയായി വസ്ത്രം ധരിച്ചിരിക്കു ന്നതയാള് ശ്രദ്ധിച്ചില്ല. കൂടുതല്‍ സമയവും കാമറ ഡോക്ടറുടെ മുഖം മാത്രം ക്ലോസപ്പില്‍ കൊണ്ടു വന്നതിനാലാവണം അയാള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് സംസാരിക്കാനായി ആ സ്ത്രീയോട് - ഇത് വളര്‍ച്ചയുടെ സാഹചര്യങ്ങള്‍ മൂലം ഉള്ള പ്രശ്നമാണെന്ന് അവര്‍ പറഞ്ഞു.
സഹോദരി മാരില്ലാതെ വളര്‍ന്ന ബാല്യവും കൗമാരവും ഏകാന്തതയും ഷഫലാനിയെ ഇങ്ങനെയാക്കിയെന്നു മാലിനി അയ്യര്‍ അനുമാനത്തിലെത്തി. പെണ് കുട്ടികളില്ലാതെ പഠിച്ച കോളജു ക്ലാസ്സുകള്‍ അയാളെ ഒളിഞ്ഞു നോട്ടക്കാരന് ആക്കിയെന്നു അവര്‍ സമര്‍ത്ഥിച്ചു.
കൂടുതല്‍ ആണും പെണ്ണും ആയി മിക്സു ചെയ്തു ജീവിക്കുക, സ്വന്തം ഭാര്യയുടെയോ ഇല്ലാത്ത സഹോദരിയുടെയോ സ്വകാര്യതയെ തൊട്ടു നോക്കാന്‍ വരുന്നവരോട് എങ്ങിനെ താന്‍ പെരുമാറുമെന്ന് എന്വിസേജു ചെയ്ത് മാനസിക പരിവര്‍ത്തനം വരുത്തുക - അയാള്‍ക്ക് ഉപദേശം കിട്ടി.
തൊട്ടു നോട്ടം പുതിയ സിനിമാ ഗാന പ്രയോഗം മാത്രമല്ലെന്നും മലയാളി ചെറുപ്പക്കാര്‍ അതു പ്രയോഗത്തില്‍ വരുത്തി പരിശീലി ക്കുകയാണെന്നും മനോരമ അവരുടെ വനിത ടീമിനെ ക്കൊണ്ടു തെളിയിച്ചു കഴിഞ്ഞ സമയമാണ് തൊട്ടു നോട്ടം ഇഷ്ടമല്ലെന്നും സൂത്രങ്ങള്‍ ഇഷ്ടമാണെന്നും തന്റെ നോട്ടങ്ങള്‍ ഇതു വരെ ആരോടും സംവദിച്ചില്ലെന്നും അയാള്‍ ഓര്‍ത്തു - തന്റെ നിര്‍ദ്ദോഷമായ നോട്ടങ്ങള്‍ കോടതിയുടെ പീഡന നിയമ പരിധിയില്‍ വരുന്നതാണെന്നും അയാള്‍ക്കറിയാമെങ്കിലും.
സക്കറിയ എഴുതിയ പരിശീലന കാലത്തെ പ്രശ്നം പോലെയോ, ഇങ്ങേയറ്റം ഇന്ദു മേനോന്റെ ലെസ്ബിയന്‍ പശുക്കഥ പോലെയോ (രണ്ടു പേരും ഈയിടെ ജനപ്രിയ അവാര്‍ഡുകള്‍ നേടിയതു അശ്ലീലം കൂടുതല്‍ എഴുതിയ പ്പോളാണല്ലോ) എഴുതുവാന്‍ ഉദ്ദേശിച്ചല്ല - ഇത്രയും എഴുതിയത് - ഇത് വെറും ഡയലോഗല്ല. ഇതാണ് സത്യം - തികച്ചും ഇന്നസെന്റായ സത്യം.
മലയാളികളുടെ മാറി പ്പോകുന്ന ശീലങ്ങളുടെ ഒരു ഫല ശ്രുതിയാണ് എന്റെ ഷഫലാനി. ഷഫലാനികള് കള്ളപ്പൂച്ചകളെ പ്പോല്‍ കണ്ണടയ്ക്കാതെ പാല്‍ക്കിണ്ണം നക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നിയമത്തിലെ ആറാം സൈബര്‍ പ്രമാണം അറിയുക.
-
ആര്. രാധാകൃഷ്ണന് Labels: r-radhakrishnan
8 Comments:
നിങ്ങള്‍ക്കും ഒരു ജനപ്രിയ അവാര്‍ഡ് നേടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ;)
Manoharamaayirikkunnu... Ashamsakal...!!!
Sorry Mr Radhakrishnan..your story is not upto the standard...you could be a good writer cause you are very romantic...imagination beyond freaking eyes could only see the clear view. Try to see the actual picture centre view only give you central image...all the best
പ്രിയ രാധാകൃഷ്ണന് താങ്കള്‍ എഴുതിയത് മുഴുവന്‍ കൌമാരതിന്റെയും യൌവനത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളും സ്വപ്നങ്ങളുമാണ്
ജിജ്ഞാസ തുറന്നു കാണിക്കുമ്പോഴും എന്തോ പോലെ ഒരു തോന്നല്‍ വായിക്കുമ്പോള്‍ ഉണ്ടായി.
ജിജ്ഞാസ തുറന്നു കാണിക്കുമ്പോഴും എന്തോ പോലെ ഒരു തോന്നല്‍ വായിക്കുമ്പോള്‍ ഉണ്ടായി.
ജിജ്ഞാസയെക്കുറിച്ച് പറഞ്ഞുവന്നപ്പോള്‍ പല സ്ഥലത്തും എന്തോ പോലെ തോന്നി.
യാഥാര്ത്യം സത്യത്തെ വസ്ത്രം ധരിപ്പിച്ചു
കാണാതെ നഗ്നമായി കാണാന്‍ കഴിയുന്നതും
അതിനെ സാമര്ത്യമായി എഴുതി ഫലിപ്പികനുംമുള്ള
കഴിവ് അത് താങ്കള്‍ക്കു വേണ്ടുവോളമുണ്ട്
അഭിനന്ദനങള്‍
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്