അബ്ദുള്‍ അസീസ്

Canadian Correspondent, ePathram.com
Column : പ്രെയറി ബീറ്റ്സ് (Prairie Beats)

വടക്കന്‍ കാനഡയിലെ പ്രയറീസ് പ്രദേശത്ത് താമസിക്കുന്ന അസീസ് ഒരു ഫ്രീലാന്‍സ് എഴുത്തുകാരനാണ്. കേരളത്തില്‍ കൊച്ചിയാണ് സ്വദേശം.

 

സെന്റ് പോള്‍സ് കോളജ്, സെന്റ് ആല്‍ബര്‍ട്ട്സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം രസതന്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തു. പിന്നീട് ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 18 വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് കാനഡയിലേക്ക് ചേക്കേറിയത്.

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് (IIB) ന്റെ സെര്‍ട്ടിഫൈഡ് അസോസിയേറ്റ് ആയ അസീസ് കാനഡയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി നോക്കുന്നു.

കോളജില്‍ പഠിക്കുന്ന കാലത്ത് ലൈബ്രറി പ്രസ്ഥാനവുമായി 25 വര്‍ഷത്തോളം ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം കോളജിലെ വിദ്യാര്‍ത്ഥി മാസികയുടെ എഡിറ്റര്‍ ആയിരുന്നു. 10 വര്‍ഷത്തോളം അദ്ദേഹം കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ശാസ്ത്രം പൊതു ജനത്തി നിടയിലേക്ക് പ്രചരിപ്പിക്കുവാനും അതു വഴി സാമൂ‍ഹ്യ പരിവര്‍ത്തനത്തിന് വഴിമരുന്നിടുവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുണ്ടായി.

അസീസിന്റെ പല രചനകളും പത്ര മാസികകളില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1992ല്‍ അദ്ദേഹത്തിന്റെ ‘നിഴലുകള്‍’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു.

1998 പ്രകൃതി ചികിത്സയില്‍ പരിശീലനം നേടിയ അദ്ദേഹം 2003ല്‍ ഇന്റര്‍നാഷണല്‍ ശിവാനന്ദ യോഗ സെന്ററില്‍ നിന്നും യോഗ പരിശീലകനായി യോഗ്യത നേടി. കേരള പ്രകൃതി ചികിത്സാ ഫൌണ്ടേഷനുമായി ബന്ധപ്പെട്ട് സ്വാഭാവിക ജീവിത രീതികളും, മരുന്ന് രഹിത ചികിത്സകളും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.

ഈമെയില്‍ വിലാസം : azeez at epathram dot com

ഫോണ്‍ : 001 403 714 6870

ബ്ലോഗ് : http://poovamkurunnila.blogspot.com

പ്രൊഫൈല്‍ : http://www.epathram.com/misc/people/aks/