പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Columnist, ePathram.com
പള്‍സ് : ഗള്‍ഫിന്റെ തുടിപ്പുകള്‍
പ്രശസ്ത കഥാകൃത്തായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായിലെ സാഹിത്യ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ 60 തിലേറെ കഥകളും രണ്ടു ലഘു നോവലുകളും മലയാളത്തിലെ മുഖ്യ ധാരാ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്. നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാടന കിളികളെ ക്കുറിച്ച് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച ലേഖനങ്ങളും അതില്‍ പെടും. പ്രഥമ കഥാ സമാഹാരം ‘ബുള്‍ഫൈറ്റര്‍’. കൈരളീ ചാനല്‍ അവാര്‍ഡ്, വര്‍ത്തമാനം ദിനപ്പത്രം, ഭാവനാ ആര്‍ട്സ്, എയിം തുടങ്ങി അവാര്‍ഡുകള്‍ കഥക്കും യു. എ. ഇ. ഇത്തിസലാത്ത്, മിനോള്‍ട്ട കാമറ അവാര്‍ഡ് മുതലായവ ഫോട്ടോഗ്രാഫിക്കും ലഭിച്ചിട്ടുണ്ട്.
8-ാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മലര്‍വാടി മാസികയില്‍ ‘മന്ത്രിയുടെ ബുദ്ധി’ എന്ന കുട്ടിക്കഥ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ചന്ദ്രികയുടെ വാരന്ത്യ പതിപ്പില്‍ കഥയെഴുതി. പിന്നീട് മാധ്യമം, ദേശാഭിമാനി, മാതൃഭൂമി തുടങ്ങി എല്ലാ പ്രമുഖ പ്രസിദ്ധീക രണങ്ങളിലും എഴുതിയിട്ടുണ്ട്. ചന്ദ്രികയില്‍ പ്രാദേശിക ലേകഖനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തില്‍ ഇതേ വരേ ഉണ്ടായിട്ടില്ലാത്ത മെക്സിക്കന്‍ കാള പോരിന്റെ പ്രമേയമാണ് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥയില്‍ പ്രതിപാദിക്കുന്നത്. മലയാളി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ല. ചന്ദ്രനില്‍ ചെന്നാലും തട്ടു കടയുമായി മലയാളി ഉണ്ടാകും എന്നാണല്ലോ പറയാറ്. മെക്സിക്കന്‍ കാള പോരിലെ മലയാളി സാന്നിധ്യമാണ് ബുള്‍ ഫൈറ്ററിനെ ശ്രദ്ധേയം ആക്കുന്നത്.
ബുള്‍ ഫൈറ്റര്‍ എന്ന കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ദുബായില്‍ നടന്നപ്പോള്‍. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി.
ബുള്‍ ഫൈറ്ററിന്റെ ഗള്‍ഫിലെ വിതരണ ഉല്‍ഘാടനം ശ്രീ പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്‍ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്‍വ്വഹിക്കുന്നു.
കോഴിക്കോട് സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ ബുള്‍ഫൈറ്റര്‍ കഥാ ചര്‍ച്ച
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ബുള്‍ഫൈറ്റര്‍ എന്ന കഥ അവതരിപ്പിക്കുന്നു
ക്ലോണിംഗിനെ കുറിച്ച് മാധ്യമം ദിനപത്രത്തില്‍ വന്ന ലേഖനം
ജനയുഗം പത്രത്തില്‍ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ കോളം ‘പ്രവാസം’
സ്റ്റാര്‍ ന്യൂസ് വീക്ക് മാഗസിന്റെ യു. എ. ഇ. കറസ്പോണ്ടന്റും കോളമിസ്റ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കണോമിക്സില്‍ ബാച്ചിലര്‍ ബിരുദം, ജര്‍ണലിസത്തില്‍ ഡിപ്ലോമ, ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ എന്നിവയുള്ള സൈനുദ്ദീന്‍ യു. എ. ഇ. യില്‍ പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.
ഈമെയില്‍ വിലാസം : zainudheen at epathram dot com
മൊബൈല്‍ : 050-2747784
ബ്ലോഗ് : http://www.punnayurkulamzainudheen.com/
പ്രൊഫൈല്‍ : http://www.epathram.com/misc/people/pz/