ഷാര്‍ജ : കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ പുതിയ ശാഖ ഏപ്രില്‍ മധ്യത്തോടെ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കണ്ണൂരില്‍ ഡോ. ജലീല്‍ ഗുരുക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പി.കെ.എം. ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ അല്‍മനാര്‍ പ്രവര്‍ത്തനം നടത്തുന്നത്.
യു.എ.യില്‍ ഇപ്പോള്‍ ഷാര്‍ജയിലും, മദാമിലുമാണ് ആയുര്‍വേദിക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
അജ്മാന്‍ മുഷ് രിഫ് മേഖലയില്‍ വിശാലമായ സെന്ററാണ് പുതിയതായി പ്രവര്‍ത്തനം തുടങ്ങുക.
ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും നല്‍കാന്‍ സെന്റര്‍ സജ്ജമാണെന്ന് ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഡോ. ജലീല്‍ ഗുരുക്കള്‍ പറഞ്ഞു.
ഗുരുക്കളുടെ നേത്വത്തില്‍ 3 ഡോക്ടര്‍മാരും അജ്മാന്‍ സെന്ററിന് വേണ്ടി പ്രവര്‍ത്തിക്കും. ഡോ. ദിലീപ്, ഡോ. കവിത, ഡോ. അബ്ദുള്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാവിധികള്‍ക്ക് നേത്വത്വം നല്‍കുക.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്