
കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച ഈ മാസം 18ന് ദുബായില്‍ അരങ്ങേറും.
മലയാളത്തിലെ ആദ്യകാല കവിതകള്‍ മുതല്‍, ഒടുവിലത്തെ കാവ്യരീതികള്‍ വരെ ഉള്‍പ്പെടുത്തി, വിത്സണ്‍ അവതരിപ്പിക്കുന്ന അരമണിക്കൂര്‍ പരിപാടിയാണ് ചൊല്‍ക്കാഴ്ച്ച.
ഇതിന് മുന്‍പ് അബുദാബിയിലും, മസ്ക്കറ്റിലും കുഴൂര്‍ വിത്സണ്‍ ചൊല്‍ക്കാഴ്ച്ച അവതരിപ്പിച്ചിട്ടുണ്ട്.
കവിത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചൊല്‍ക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് വിത്സണ്‍ പറഞ്ഞു.
അങ്കമാലി N R I അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പതിനെട്ടാം തിയതി വൈകിട്ട് 7.30 ന് ദുബായ് കരാമ സെന്ററിലാണ് ചൊല്‍ക്കാഴ്ച്ച അരങ്ങേറുക..
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്