പ്രശസ്ത കലാലയമായ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ പഠിച്ചവരുടെ യു.എ.ഇ.യിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ പി.എസ്.എം.ഒ. കോളേജ് അലുംനിയുടെ ഒത്തു ചേരല്‍ 'മിലന്‍ 2008' അപൂര്‍വ്വ അനുഭവമായി.
ഒരുമിച്ചിരുന്ന് പഠിച്ചവര്‍, പരസ്പരം സല്ലപിച്ചവര്‍, കുസൃതി കാട്ടിയവര്‍, കാമ്പസില്‍ നിന്ന് ഇണയെ കണ്ടെത്തിയവര്‍, അതിന് സാക്ഷിയായവര്‍... എല്ലാവരും ഒരുമിച്ചിരുന്ന് അനുഭവങ്ങള്‍ പങ്കിട്ടു. രാവിലെ 9ന് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ആരംഭിച്ച പരിപാടികള്‍ രാത്രി 9 വരെ നീണ്ടു നിന്നു. ഏഴ് എമിറേറ്റ്‌സിലെയും കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിയ നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'മിലന്‍ 2008' സാമൂഹിക പ്രവര്‍ത്തകനായ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സീതി പടിയത്ത് അധ്യക്ഷനായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ബഷീര്‍ പടിയത്ത് കാഷ് അവാര്‍ഡും ഉപഹാരവും നല്കി.
2008ലെ സ്കോളര്‍ഷിപ്പ് ഉദ്ഘാടനം ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ അബ്ബാസ് നിര്‍വഹിച്ചു. ജന. സെക്രട്ടറി എ. ഹമീദ് സ്വാഗതം ആശംസിച്ചു.
മാധ്യമപ്രവര്‍ത്തകനായ എം.സി.എ. നാസര്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.വി. അബ്ദുറഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇടക്കുനി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിവിധ കലാ പരിപാടികളും അരങ്ങേറി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്