26 May 2008

"അസ്ക" യുടെ പിറന്നാള്‍ - കാവ്യഞ്ജലി-2008

അഞ്ചല്‍ സെന്റ് ജോണ്‍സ് കൊളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ. ഏ. ഇ. കൂട്ടായ്മയായ "അസ്ക" യുടെ മൂന്നാം ജന്മദിനം വിവിധ പരിപാടികളോടെ ദുബായി കരാമ സെന്ററില്‍ വെച്ച് ആഘോഷിച്ചു. മഹാകവി കുമാരനാശാന്റെ "വീണപൂവ്" എന്ന ഖണ്ഡകാവ്യത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം ജന്മദിനം ആശാന് സമര്‍പ്പിച്ച സ്മരണാഞ്ജലി ആയി മാറുകയായിരുന്നു. മഹാകവിയുടെ സ്മരണകളിരമ്പി നിന്ന അഘോഷ പരിപാടികളില്‍ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളീ മംഗലത്തും കലാമണ്ഡലം സുജാതയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ നൃത്ത സംഗീത ശില്പം അവതരിപ്പിക്കപ്പെട്ടു.




ചെറുകഥക്കുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ യുവ കഥാകാരന്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു.




അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആ‍ശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസ്ക ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. എ.എം. ഷെറീഫ് അസ്കയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി ശ്രീ. ഏഴംകുളം വര്‍ഗ്ഗീസ് രാജന്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ അദ്ധ്യാപകന്‍ പ്രൊഫസര്‍ തോമസ് ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ആലബര്‍ട്ട് അലക്സ്, അസ്കയുടെ മുഖ്യ ഉപദേശകന്‍ ശ്രീ. ഷാര്‍ളീ ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. എം.എസ്. ഷംനാദ് സ്വാഗതവും കണ്‍‌വീനര്‍ ശ്രീ. പി.ബി. മുരളി നന്ദിയും പറഞ്ഞു.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

such types of 'koottaymas'should not go to the level of 'vellamadi' meetings. do something useful to you and the young ones in the college

May 26, 2008 12:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്