സൃഷ്ടി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന "സ്ത്രീത്വം" - ഒരു സ്ത്രീയുടെ യാത്ര മേയ് മൂന്നിന് വൈകീട്ട് ഏഴു മണിക്ക് ദുബൈ ഇന്ത്യന്‍ സ്കൂളിനു സമീപത്തുള്ള ഷയ്‌ഖ് റാഷിദ് ഓഡിറ്റോറിയത്ത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ കച്ചവട തല്‌പ്പര്യമില്ലാത്ത പ്രചാരകരാണ് "സൃഷ്ടി" എന്ന് സൃഷ്ടിയുടെ അവതാരകരായ വിനീത പ്രതീഷ്, ഷീല വിജയന്‍, റീനാ മോഹന്‍ എന്നിവര്‍ പറഞ്ഞു. “ഞങ്ങളുടെ ആദ്യത്തെ നിര്‍മ്മിതി 2005 ല്‍ ആയിരുന്നു. അതിനു ശേഷം ഞങ്ങള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതു വരെ രണ്ടു ശാസ്ത്രീയ നൃത്ത ശില്‍പ്പങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ വിജയവും ജനങ്ങളുടെ സ്വീകരണവും ഞങ്ങളെ വീണ്ടും പുതിയ സൃഷ്ടിയുമയി നിങ്ങളുടെ മുമ്പില്‍ വരാന്‍ പ്രചോദനം നല്‍കുന്നു.
ഇത്തവണ ഞങ്ങള്‍ അവതരിപ്പിക്കുന്നത് "സ്ത്രീത്വം" - ഒരു സ്ത്രീയുടെ യാത്ര. ഈ നൃത്ത നാടകം അഞ്ച് ഭാരതീയ പുരാണ സ്ത്രീ കഥാപത്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് സംവിധാനം ചെയ്തിട്ടുള്ളതു. "സ്ത്രീത്വം" ത്തില്‍ നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ അമ്മ, ഭാര്യ, സഹോദരി, മകള്‍, സ്നേഹിത എന്നിവരെ ദര്‍ശിക്കാന്‍ കഴിയുമെന്നു ഉറപ്പാണ്.
ഇരുപതില്‍പ്പരം നര്‍ത്തകിമാര്‍ അവതരിപ്പിക്കുന്ന "സ്ത്രീത്വം" അവര്‍ണ്ണനീയമായ ഒരു അനുഭൂതിയുളവാക്കുമെന്നതില്‍ സംശയമില്ല എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്